0%

Chapter Title : എന്റെ അനുമോൾ 6 [Garuda]

Author : Garuda Read All Parts 1.2K

""എന്തായാലും ആ വീടൊന്നു പൊളിച്ചു മാറ്റി നല്ലതൊന്നു വെക്കണം. അത് വരെ അവിടെ പിടിച്ചു നിന്നെ പറ്റൂ ""

""ഉം നിന്റെ ഇഷ്ടം ""

"" പിന്നെ ഞാൻ വന്നത് വേറെ ഒരു കാര്യം പറയാനാണ്.. അനു ഇപ്പോൾ നോർമൽ ആയിട്ടുണ്ട്. പക്ഷെ ഞാൻ പോയാൽ... അവൾ ഇവിടെ നിന്നോട്ടെ അല്ലെ.. ഏട്ടത്തിയെ നോക്കാനും മറ്റു പണിയെടുക്കണം ഒകെ ഒരാളാകുമല്ലോ ""

എടുത്ത ഷീറ്റ് തിരിച്ചു അവിടെ തന്നെ വച്ചിട്ട് അച്ഛൻ മാമന് നേരെ തിരിഞ്ഞു..

""നീയെന്താ വിജാരിച്ചേ.. എനിക്കവൾ മോളെ പോലെ തന്നെയാണ്.. ഒരു വേലക്കാരിയായിട്ടാണോ ഞാൻ അവളെ ഇവിടെ കയറ്റേണ്ടത്......... ഏത് സമയത്തും അല്ലെങ്കിൽ കാലാ കാലം അവൾക്ക് ഇവിടെ നിൽക്കാം. സ്വന്തം വീട് പോലെ '"

മനസ്സിൽ മറ്റെന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ മാമൻ ആ വാക്കുകൾക്കു മുന്നിൽ തകർന്നു. കണ്ണുകൾ തുടച്ചു കൊണ്ടു മാമൻ അച്ഛനോട് തലയാട്ടി. നല്ലൊരു സ്നേഹബന്ധം ഞാൻ അവിടെ കണ്ടു.

അപ്പോഴേക്കും രാജി ഞങ്ങൾക്ക് എല്ലാവർക്കും ചായ കൊണ്ടുതന്നു.. അമ്മയുടെ കൈപ്പുണ്യം തന്നെ അവൾക്കു..നല്ല രുചിയാണ് എന്തുണ്ടാക്കിയാലും. കോളേജ് പഠനം കഴിഞ്ഞാൽ അവളെയും ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കണം..

ഒരാഴ്ച പെട്ടെന്ന് മാഞ്ഞു പോയി. മാമൻ ദുബായിലേക്ക് പോകുന്ന ദിവസം. എല്ലാവർക്കും സങ്കടമുണ്ടെങ്കിലും എന്റെ മനസ്സിൽ സങ്കടവും അതിന്റെ കൂടെ ഒരു കുഞ്ഞു പൂത്തിരി കത്തുന്നുണ്ടായിരുന്നു. എന്റെ മാമി ഇനി എന്റെ വീട്ടിൽ ഞങ്ങളുടെ കൂടെ!!!! എന്റെ വീട്ടിൽ. എന്റെ എല്ലാ വേദനകളും ഞാൻ മറന്നു.

മാമൻ പോയി കഴിഞ്ഞു മാമി ഭയങ്കര കരച്ചിലായിരുന്നു. രാജി മാമിയെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.

💬 Comments

View all comments