0%

Chapter Title : എൻ്റെ ഭാര്യ ഒരു വെറൈറ്റി ഭാര്യ 4 [Arun]

Author : arun Read All Parts 6.3K

പഠിപ്പിച്ചു,
അങ്ങനെയൊന്നും സവിതയെ പറ്റി ചിന്തിക്കാൻ പോലും പാടില്ലാന്ന്.

അപ്പോഴാണ് കവിതയുടെ കോൾ സവിതയുടെ ഫോണിലേയ്ക്ക് വന്നത്,

സവിത ഹലോ എന്നു പറഞ്ഞതും
അപ്പുറത്തു നിന്നും കവിത :
ചേട്ടൻ ഇത്രേം സമയമായിട്ടും ഇങ്ങെത്തിയില്ലല്ലോ,
ചേട്ടൻ എത്ര മണിക്കാ അവിടന്ന് തിരിച്ചതെന്നു ചോദിച്ചു,

അപ്പോൾ സവിത, കോളേജിലുണ്ടായ കാര്യങ്ങൾ പറഞ്ഞു:
അതുകൊണ്ട് ചേട്ടൻ ഇവിടെ അടുത്തുള്ള ഹോട്ടലിൽ റൂമെടുത്തു തങ്ങുന്നുണ്ട്,
രാവിലെ പത്ത് മണി കഴിഞ്ഞേ തിരിക്കൂ എന്നും പറഞ്ഞു.

നീ ഫുഡ് കഴിച്ചോ എന്ന് കവിത വീണ്ടും ചോദിച്ചു ?

ഇല്ലാ ദേ കഴിക്കാനായി
ഹോസ്റ്റൽ കാൻ്റീനിലേയ്ക്ക് പോകുന്നു എന്ന് സവിത കള്ളവും പറഞ്ഞു,

ഇതു കേട്ടതും രവി ഒന്നു ഞെട്ടിപ്പോയി,

സവിത ഫോൺ കട്ട് ചെയ്തതും രവി ചോദിച്ചു : എന്തിനാ സവിതേ നീ കള്ളം പറഞ്ഞത് എന്ന് ?

എന്തോ അപ്പോൾ എനിക്ക് അങ്ങനെ പറയാ തോന്നിയത്,
നമ്മൾ ഈ രാത്രിയിൽ ഇങ്ങനെ ഒരുമിച്ച് നടക്കുന്നു എന്നു പറഞ്ഞാൽ ചിലപ്പോൾ അത് എല്ലാ പേർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ലങ്കിലോ എന്ന് ഞാൻ ഓർത്തു പോയി,
നമ്മുടെ മനസിൽ കള്ളമില്ലന്ന് നമുക്ക് മാത്രമല്ലേ അറിയൂ രവിയേട്ടാ......

അമ്പടി കേമീ ........
നീ ബുദ്ധിരാക്ഷസി തന്നെ എന്നു പറഞ്ഞ്
കളിയാക്കിക്കൊണ്ട് രവി വീണ്ടും അവളുടെ താടിയിൽ പിടിച്ചൊന്നാട്ടി,

ആ കാര്യവും പറഞ്ഞു കൊണ്ട് രണ്ടു പേരും കൂടി കുറേ ചിരിച്ചു,

അവർ വീണ്ടും കുറേ നേരം കാര്യങ്ങൾ പറഞ്ഞിരുന്നു പോയി,

അപ്പോഴാണ്
സവിത പറയുന്നത് :
ചേട്ടാ സമയം ഏഴായി,
എനിക്ക് രാത്രി മാറാനുള്ള തുണി ഹോസ്റ്റലിൽ

💬 Comments

View all comments