0%

Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]

കരണക്കുറ്റി തന്നെ അടിച്ചു പൊട്ടിച്ചു കളയും.അവൻഅച്ഛനെ പേടിച്ച് പരമാവധി അടങ്ങിയൊതുങ്ങി നിന്ന് കൊണ്ട് ഇനിയും എന്നെ കൂടുതൽ കുരുക്കിലാക്കല്ലേ എന്ന് ദയനീയമായി ശ്യാമയെ നോക്കി.

..അതെന്താടാ നിനക്കു എന്നും ജോലിയില്ലാത്തതു..നീയെന്തു പണിക്കാണ് പോകുന്നത്..

.. അതുപിന്നെ മൈക്കാട് പണിക്കൊക്കെ പോകും...

അത് കേട്ട് ശിവൻകുട്ടി പുഛിച്ചു കൊണ്ട് പറഞ്ഞു

..ഡിഗ്രിക്ക് മേലെ വരെ പഠിച്ചവനാ എന്നിട്ടു മൈക്കാട് പണിക്കു പോകുന്നെന്ന് അതും വല്ലപ്പോഴും..ആ അതു പോട്ടെ എന്നും പണിയില്ലെങ്കി പണിയില്ലാത്ത ദിവസം നിനക്ക് വേറെ പണിക്കൊക്കെ പൊയ്ക്കൂടേ.അല്ലെങ്കി ആ പണി വിട്ടിട്ടു എന്നും പണിയുള്ള പണിക്കു പോകണം.ഇനി അതുമല്ലെങ്കി നിനക്ക് പഠിപ്പില്ലേ കൂലിപ്പണിയ്ക്കു പോകാതെ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിച്ചൂടെ.ഇനി ഒന്നുമില്ലെങ്കി നിനക്ക് പത്ത് പിള്ളാർക്ക് റ്റ്യുഷനെടുത്തൂടെടാ മരത്തലയാ..

..അങ്ങനൊക്കെ ചോദിക്കച്ചാ..ഞാൻ ചോദിച്ച് ചോദിച്ച് കുഴഞ്ഞു.എന്നും പണിയുണ്ട് പക്ഷെ ഈ ചേട്ടന് പോകാൻ മടിയാ അച്ഛാ അതാ കാര്യം..

.. അതെന്താടാ നിനക്ക് പോകാനിത്ര മടി..

..മടിയൊന്നുമില്ല..ഒരുപാട് പൊക്കത്ത് കെറിയുള്ള പണിയുള്ളപ്പോഴെ ലീവെടുക്കാറുള്ളു.

..ഉയരത്തിൽ കേറാൻ പേടിയാണെങ്കി താഴെ നിന്നുള്ള പണി മതിയെന്നു പറയണം ന്താ അങ്ങനെ പറഞ്ഞാ തരില്ലേ

തരും …

..ആ പിന്നെന്താ ഇനി കുഴപ്പം..

..ഇനി കുഴപ്പമില്ല..

..ആ ഡീ മോളെ ഇനിയിവൻ കള്ളത്തരം പറഞ്ഞ് പണിക്കു പോവാതിരിക്കുവാണെങ്കി എന്നെ വിളിച്ച് പറയണം കേട്ടോ.ഇവിടെ വന്നു ഞാനവന്റെ ചന്തിയടിച്ചു പൊട്ടിക്കും..

ഇത് കേട്ട് ശ്യാമയ്ക്ക് ചിരി വന്നു

..ഹിഹിഹി പറയാം പറയാം..ഇനി എന്തുണ്ടെങ്കിലും ഞാൻ പറഞ്ഞോളാം..

അജയന് ദേഷ്യം വന്നു

..നീയെന്തിനാടി ഇത്രയ്ക്കു ചിരിക്കൂന്നേ..ഒരു കുഴപ്പവും ഇല്ലെന്നു ഞാൻ പറഞ്ഞല്ലോ പിന്നെന്താ ഇത്ര കിണിക്കാൻ...

..യ്യോ ഞാൻ കിണിക്കുന്നൊന്നുമില്ലേ..ഞാൻ അച്ഛൻ പറഞ്ഞത് കേട്ട് ചിരിച്ചതാ..

സംസാരം പിന്നെയും നീണ്ടു നീണ്ടു പോയി അപ്പോഴേക്കും ശ്യാമയ്ക്ക് അച്ഛനോടുള്ള പേടി മാറി വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങിയിരുന്നു.അച്ഛനുണ്ടെങ്കി ആരെയും പേടിക്കാതെ ജീവിക്കാം ഒരു സംരക്ഷണം ഉള്ളത് പോലെ അവൾക്ക് തോന്നി.പക്ഷെ അജയന്റെ അവസ്ഥ വളരെ കഷ്ടമായിരുന്നു അവനാണെങ്കി എല്ലാ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവനെ പോലെയായി.ഒരു തരി പോലും ദേഷ്യം പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥയായായി.അവളെ നോക്കി പല്ലിറുമ്മാൻ മാത്രമേ കഴിയുന്നുള്ളു.

സന്ധ്യക്ക്‌

💬 Comments

View all comments