Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]
കുടിയൊക്കെ വല്ലപ്പോഴുമേ ഉള്ളു...എന്നും കുടിക്കാൻ കാശ് വേണ്ടേ കാശ് വേണെങ്കി ജോലിക്കു പോണം.അവര് ചാരായം കടം കൊടുക്കത്തില്ല.എന്റേം കുഞ്ഞിൻറേം കൂടാ ദൈവം അതു കൊണ്ടാ ചേട്ടന് എന്നും ജോലിയില്ലാത്തതു.അല്ലാരുന്നേൽ അതും കൂടി അനുഭവിക്കേണ്ടി വന്നേനെ...
അവളുടെ മറുപടി തന്നെ കൂടുതൽ കൂടുതൽ കുരുക്കിലേക്കു കൊണ്ട് ചെല്ലുന്നതു പോലെ അജയന് തോന്നി.അച്ഛനിരിക്കുന്നതു കൊണ്ട് ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.വല്ലതും അവളെ പറഞ്ഞ് പോയാൽ അച്ഛനിഷ്ടപ്പെട്ടില്ലങ്കിലോ.പറയാൻ പറ്റില്ല അച്ഛന്റെ ദേഷ്യത്തിന് ചാടിയെണീറ്റു തന്റെ കരണക്കുറ്റി തന്നെ അടിച്ചു പൊട്ടിച്ചു കളയും.അവൻഅച്ഛനെ പേടിച്ച് പരമാവധി അടങ്ങിയൊതുങ്ങി നിന്ന് കൊണ്ട് ഇനിയും എന്നെ കൂടുതൽ കുരുക്കിലാക്കല്ലേ എന്ന് ദയനീയമായി ശ്യാമയെ നോക്കി.
..അതെന്താടാ നിനക്കു എന്നും ജോലിയില്ലാത്തതു..നീയെന്തു പണിക്കാണ് പോകുന്നത്..
.. അതുപിന്നെ മൈക്കാട് പണിക്കൊക്കെ പോകും...
അത് കേട്ട് ശിവൻകുട്ടി പുഛിച്ചു കൊണ്ട് പറഞ്ഞു
..ഡിഗ്രിക്ക് മേലെ വരെ പഠിച്ചവനാ എന്നിട്ടു മൈക്കാട് പണിക്കു പോകുന്നെന്ന് അതും വല്ലപ്പോഴും..ആ അതു പോട്ടെ എന്നും പണിയില്ലെങ്കി പണിയില്ലാത്ത ദിവസം നിനക്ക് വേറെ പണിക്കൊക്കെ പൊയ്ക്കൂടേ.അല്ലെങ്കി ആ പണി വിട്ടിട്ടു എന്നും പണിയുള്ള പണിക്കു പോകണം.ഇനി അതുമല്ലെങ്കി നിനക്ക് പഠിപ്പില്ലേ കൂലിപ്പണിയ്ക്കു പോകാതെ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിച്ചൂടെ.ഇനി ഒന്നുമില്ലെങ്കി നിനക്ക് പത്ത് പിള്ളാർക്ക് റ്റ്യുഷനെടുത്തൂടെടാ മരത്തലയാ..
..അങ്ങനൊക്കെ ചോദിക്കച്ചാ..ഞാൻ ചോദിച്ച് ചോദിച്ച് കുഴഞ്ഞു.എന്നും പണിയുണ്ട് പക്ഷെ ഈ ചേട്ടന് പോകാൻ മടിയാ അച്ഛാ അതാ കാര്യം..
.. അതെന്താടാ നിനക്ക് പോകാനിത്ര മടി..
..മടിയൊന്നുമില്ല..ഒരുപാട് പൊക്കത്ത് കെറിയുള്ള പണിയുള്ളപ്പോഴെ ലീവെടുക്കാറുള്ളു.
..ഉയരത്തിൽ കേറാൻ പേടിയാണെങ്കി താഴെ നിന്നുള്ള പണി മതിയെന്നു പറയണം ന്താ
💬 Comments
View all comments