Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]
ശ്യാമ ഒന്നും പറയാതെ നിന്നു.എന്തായാലും അച്ഛന്റെ ഇത്രേം നേരത്തെ സംസാരത്തിൽ പേടിക്കാനൊന്നുമില്ല ഇനി എന്താണാവോ വന്നതിന്റെ ഉദ്ദേശ്യം എന്ന് മാത്രം അറിഞ്ഞാൽ മതി.ഇത്രേം ദൂരം വരണമെങ്കിൽ വന്നത് വെറുതെ ആയിരിക്കാനിടയില്ല.അച്ഛനായത് കൊണ്ട് ഒന്നുമങ്ങോട്ടു നേരിട്ട് ചോദിക്കാനും വയ്യ.ഇത്രേം ദൂരം വന്നിട്ട് ഒരു ചായ കൊടുക്കാൻ പോലും പാലില്ല.ആകെയിച്ചിരി തേയിലയും പഞ്ചാരയും ഇരിപ്പുണ്ട്.സാധനങ്ങൾ കുറവായതു കൊണ്ട് വൈകിട്ടത്തെ ചായ കൂടിയില്ല രാവിലെ ഒരു ഗ്ലാസ് കട്ടൻ ഉണ്ടാക്കി കൂടെ എന്തെങ്കിലും പേരിനു ഉണ്ടാക്കും തിന്നും അത്രേയുള്ളു.പിന്നെ ഉള്ള കാശു കൊണ്ട് കുഞ്ഞിനുള്ള സെറിലാക്ക് മേടിച്ചു വെച്ചിട്ടുണ്ട്.ഇപ്പൊ തങ്ങൾ കഴിച്ചില്ലെങ്കിലും കുഞ്ഞിന് ഒരു കുറവും വരുത്താൻ പറ്റില്ലല്ലോ.അതിനാകെ കരയാനല്ലേ അറിയൂ.അച്ഛൻ ജോലിക്കു വല്ലപ്പോഴുമേ പോകാറുള്ളൂ അതോണ്ട് കാശോന്നും ഇല്ല എന്ന് അതിനറിയില്ലല്ലോ.
ബുധനൂരിൽ താമസിച്ചിരുന്ന ശിവൻകുട്ടിക്കും സീതയ്ക്കും കൂടി ഒരൊറ്റ മോനാണ് അജയൻ.കൃഷിയായിരുന്നു അവരുടെയൊക്കെ വരുമാനവും ജോലിയുമൊക്കെ.പുഞ്ചപ്പാടത്ത് സ്വന്തമായുള്ള തൊണ്ണൂറു സെന്റ് കണ്ടത്തിൽ നെൽകൃഷി ചെയ്താണ് അമ്മയും അച്ഛനും അജയനെ വളർത്തിക്കൊണ്ടു വന്നത്.അവൻ പഠിച്ച് നല്ല ജോലിയൊക്കെ നേടട്ടെ എന്ന് കരുതി അവനെ അച്ഛനും അമ്മയും കൂടി പാടത്ത് പണിക്കൊന്നും ഇറക്കാതെ പഠിപ്പിച്ചതാണ്.അജയന് ഒരു സർക്കാർ ജോലിയൊക്കെ ആയിട്ട് കല്യാണമൊക്കെ കഴിപ്പിക്കാമെന്ന് കരുതിയിരുന്ന ശിവൻ കുട്ടിയും സീതയും അവനു വയസ്സ് ഇരുപത്തഞ്ചായപ്പോഴാണ് പ്രായത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്.ഒന്ന് രണ്ടു ബ്രോക്കർമാരോടൊക്കെ പറഞ്ഞു വെച്ചപ്പോഴാണ് ആ കുടുംബത്തിലേക്ക് അജയൻ ഒരാറ്റംബോംബിട്ടത്.
ഒരു ദിവസം പാടത്ത് കറ്റ മെതിച്ചോണ്ടിരുന്നപ്പോഴാണ് കുന്നുംപുറത്തെ ശാന്ത വന്നു പറഞ്ഞത്.പെട്ടന്ന് വീട്ടിലോട്ടു ചെല്ല് അവിടെ വിരുന്നുകാരാരാണ്ട് വന്നിട്ടുണ്ടെന്ന്.ആരാണ് വിരുന്നുകാര് വരാനുള്ളത് എന്നോർത്ത് കൊണ്ട് കറ്റയെല്ലാം ഒതുക്കി മെതിച്ചു വെച്ച്
💬 Comments
View all comments