0%

Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]

..ഇന്നില്ലായിരുന്നു..ചോറുണ്ടേച്ചു ഉറങ്ങാൻ കിടന്നതാ.ഞാൻ വിളിക്കാം..

അവളകത്തേക്കു പോയി.അജയനെ തട്ടി വിളിച്ചുണർത്തി.അകത്ത് അവനെ വിളിക്കുന്നതും അച്ഛൻ വന്നെന്നു പറയുന്നതും പെട്ടന്ന് വാ എന്നൊക്കെ പറയുന്നതും ഉമ്മറത്തിരുന്നു ശിവൻ കുട്ടി കേട്ടു. കേട്ടത് വിശ്വസിക്കാനാകാതെ അജയൻ അവളെ ചീത്ത വിളിക്കുന്നതും കേട്ടു കൂടെ അവളുടെ സംസാരവും

..നാശം പിടിക്കാൻ ദേണ്ടെ എന്നക്കൊണ്ടു ചീത്ത വിളിപ്പിക്കല്ലേ കേട്ടോ ഒന്നെണീറ്റ് വന്നേ..അച്ഛൻ ദേണ്ടെ ഉമ്മറത്തിരുന്നു കുഞ്ഞിനെ കളിപ്പിച്ചോണ്ടിരിക്കുവാ.എനിക്കെന്താ വട്ടുണ്ടോ കള്ളം പറയാൻ.എന്തൊരു ദുരിതമാ ഇത് ഇങ്ങോട്ടെഴുന്നേറ്റു വന്നേ മനുഷ്യാ …

ശിവൻകുട്ടി എല്ലാം കേട്ട് ഒരു ചെറിയ പുഞ്ചിരിയോടെ അയാൾ കുഞ്ഞിനെ ഓമനിച്ച് കൊണ്ട് കവിളിൽ മുത്തം കൊടുത്തപ്പോഴേക്കും അജയനെ ഉറക്കച്ചടവോടെ ശ്യാമ ഉന്തിത്തള്ളി ഉമ്മറത്തേക്ക് കൊണ്ട് വന്നു.ഉടുമുണ്ടു നെഞ്ചിനു തൊട്ടു താഴെ ഉടുത്തോണ്ടു അവനെ തള്ളിത്തള്ളി കൊണ്ട് വരുന്നത് കണ്ട അയാൾക്ക് ചിരി വന്നെങ്കിലും പുറത്തു കാണിച്ചില്ല.ശ്യാമ പറഞ്ഞത് സത്യാമാണെന്നു അച്ഛനെ കണ്ടപ്പോൾ അജയന് ബോധ്യമായി.പെട്ടന്നാണ് അയാൾക്ക് സ്ഥലകാല ബോധമുണ്ടായത് അടുത്ത നിമിഷം ഞെട്ടിപ്പോയ അജയൻ സത്യമാണോ എന്നറിയാൻ അച്ഛനെ ഒന്ന് സൂക്ഷിച്ചു നോക്കി.

..അ.. അച്... അച്ഛനിപ്പോ വന്നു..

കിലുകിലാ വിറച്ച് കൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് ശ്യാമയ്ക്ക് ചിരി വന്നെങ്കിലും അവളുടെ മനസ്സിലും അച്ഛനെ ആദ്യം കണ്ടപ്പോ മനസ്സിൽ ഇത് തന്നെയാണല്ലോ തോന്നിയത് എന്നോർത്ത് ചമ്മല് തോന്നി.അപ്പോഴേക്കും അജയൻ നെഞ്ചു വരെ ഉയർത്തിക്കെട്ടിയ കൈലി അഴിച്ചു താഴ്ത്തി മര്യാദയ്‍ക്കുടുത്ത് വളരെ താഴ്മയോടെ നിന്നു.അച്ഛനെപ്പോ വന്നെന്നു രണ്ടാമതും അവനു ചോദിക്കാൻ പേടിയായിരുന്നു.അത് കൊണ്ട് തന്നെ അച്ഛനെന്തെങ്കിലും പറയട്ടെ എന്ന് കരുതി അവനും ഒന്നും മിണ്ടാതെ നിന്നു.രണ്ടു പേരുടെയും മൗനം കണ്ടു

💬 Comments

View all comments