0%

Chapter Title : എന്റെ ഭാര്യയും എന്റെ ബാധ്യതയും [Smitha]

Author : സ്മിത Read All Parts 2.7K

അതെ വേഗത്തിൽ അയാൾ തിരിച്ചു ചോദിച്ചു. "ഒരു സ്ത്രീയെ അവളുടെ ഭർത്താവിൻറെ മുമ്പിൽ വെച്ച് അനാവശ്യം പറയുന്നോ?" "ങേ! ഭർത്താവ്! നിങ്ങളോ?" അയാള് എന്നെ അടിമുടി നോക്കി. പിന്നെ അയാൾ അവളെയും നോക്കി. "അങ്ങ് മാച്ചാവുന്നില്ലല്ലോ മച്ചാനെ!" "എന്ത് മാച്ചാവുന്നില്ലല്ലോന്നോ? എന്ത് മാച്ചാവുന്നില്ലന്ന്?" "അല്ല...ഈ പെണ്ണിനെ കണ്ടാൽ ലോക സുന്ദരി...നിങ്ങളെ കണ്ടാൽ..പോട്ടെ...എരിതീയിൽ പിന്നേം ഡീസൽ ഒഴിക്കുന്നത് മോശവാ! ഡീസലിനൊക്കെ ഇപ്പം എന്നാ വെലയാ! ഞാൻ ഒരു ജോക്ക് പറഞ്ഞതാ. എന്ന് വെച്ച് ജോക്കർ ഒന്നുവല്ല കേട്ടോ!" അയാൾ സ്വയം ചിരിച്ചു. ഞാൻ അയാളെ നോക്കി. നാൽപ്പതിനുമേൽ പ്രായമുണ്ട്. നല്ല ഉറച്ച ദേഹം. മസിലുകളൊക്കെ എടുത്തുകാണിക്കുന്ന ഒരു ചുവന്ന ടീ ഷർട്ടും നീല ജീൻസുമാണ് വേഷം. പെട്ടെന്ന് അയാളുടെ മൊബൈൽ ഫോൺ ശബ്ദിക്കുകയും അയാൾ അവിടെനിന്നു പിൻവാങ്ങുകയും ചെയ്തു. "പോകുന്നെന്ന് മുമ്പ് എന്തേലും പറയാനുണ്ടോ? പ്ലെയിൻ ഇപ്പം വരും" ഷംല ചോദിച്ചു. "ഒരു ജോക്ക് പറയട്ടെ?" ഷംലയുടെ മുഖം ഇരുണ്ടു. "ഫലിതബിന്ദുക്കളിലെ ജോക്കാണോ തളത്തിൽ അജ്മൽ ദിനേശാ?" അവൾ ചോദിച്ചു. "അതുപോലെ ഞെക്കിപ്പഴുപ്പിച്ച കൊറേ ജോക്കുകൾ, അല്ല വളിപ്പുകൾ പറഞ്ഞ് എന്നെ ഒരുപാട് കരയിച്ചിട്ടുണ്ട്...ആ പറ...ജോക്കറേ!" "ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തേഴിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയത് എന്ത് കൊണ്ട്?" ഷംല എന്നെ ക്രുദ്ധയായി നോക്കി. "ഇതാണോ ജോക്ക്? അതെങ്ങനെയാ ജോക്കാവുന്നേ?" "ജോക്കാ. ആൻസർ പറ?" ഇപ്പോൾ കേൾക്കാം ദാദാഭായി നവറോജി മുതൽ, താന്തിയാ തോപ്പി മുതൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് താമ്രപത്രം വാങ്ങി പശുവിന്റെ കുത്തേറ്റു മരിച്ച ഞങ്ങളുടെ അയൽവാസി ദാമുവേട്ടന്റെ വരെയുള്ള ജീവചരിത്രം. ഞാൻ പുഞ്ചിരിയോടെ ഓർത്തു.

💬 Comments

View all comments