Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
വരാൻ താമസിയ്ക്കോന്ന്..!!"""
""...അയ്ന് ഞാനറിഞ്ഞോ, ഈ നായിന്റെമക്കള് ഇമ്മാതിരി അടിയടിയ്ക്കോന്ന്..!!"""_ അറിയാതെ വായീന്നങ്ങുവീണതും അവളെന്നെ കൊല്ലുന്നൊരു നോട്ടവുംനോക്കി ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കേറി...
""...സിദ്ധൂ... നീ പോവുവാണോ..?? ഈ കളി കഴിഞ്ഞിട്ടു പോയാപ്പോരേ..??"""_ ടീമിലെയൊരുത്തൻ വിളിച്ചുചോദിച്ചു...
അതിന്,
""...എന്താണ്ടാ..?? ഞാൻ ജീവനോടിരിയ്ക്കുന്നതു കണ്ടിട്ട് നെനക്കു വല്ലാണ്ടങ്ങു കഴയ്ക്കുന്നെന്ന് തോന്നുന്നല്ലോ..??"""_ ന്നു തിരിച്ചുചോദിച്ച് ഞാനുമവൾടെ പിന്നാലെ കോ- ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കയറി...
""...മിന്നൂസേ... നീയിങ്ങനെ പെണങ്ങിയിരിയ്ക്കാണ്ട് ഞാമ്പറയുന്നൊന്നു കേൾക്ക്... എടീ... എനിയ്ക്കൊരബദ്ധം പറ്റീതാ..!!"""_ വണ്ടി സ്റ്റാർട്ടാക്കിയ അവൾടെ കൈയിൽപിടിച്ചു ഞാൻ പറയാൻനോക്കിയെങ്കിലും അവളെന്റെ കൈ തട്ടിമാറ്റി...
""...എടീ പ്ളീസ്... ഇങ്ങനെ പെണങ്ങിയിരിയ്ക്കല്ലേടീ... നിന്റെ കുട്ടൂസല്ലേ പറേണേ..!!"""_ ഒന്നുകൂടി അനുനയിപ്പിയ്ക്കാനായി ഞാൻ ശ്രെമിച്ചു നോക്കിയെങ്കിലും നോ രക്ഷ... കല്ലുപോലിരുന്നു പെണ്ണ്...
""...എന്നാലൊരു കാര്യഞ്ചെയ്യാം... ഫ്ളാറ്റിലെത്തി ഒരു പത്തുമിനിറ്റുകൊണ്ട് ഞാൻ കുളിച്ചേച്ചുവരാം... നമുക്ക് ഷോപ്പിങ്ങിനു പോവാം... എന്തേയ്..??""'"_ ചോദിച്ചുകഴിഞ്ഞപ്പോഴാണ് പിന്നിലെ സീറ്റിലിരുന്ന കവറുകളെന്റെ ശ്രെദ്ധയിൽപ്പെടുന്നത്...
""...ആഹാ.! നീയപ്പോൾ ഷോപ്പിങ് നടത്തിയായ്രുന്നോ..?? എന്നിട്ടാണോടീ കള്ളിപ്പെണ്ണേ ഇത്രേം ജാഡയിട്ടത്..??"""_ ചോദിച്ചതിനൊപ്പം കവിളിലൊരു കുത്തുകൊടുത്തതും,
""...മിണ്ടാണ്ടിരിടാ പട്ടീ... എന്റേന്നു മേടിയ്ക്കും നീ..!!"""_ എന്നൊറ്റ ചീറലായ്രുന്നൂ അവൾ...
അതോടെയെന്റെ ഗ്യാസ്സുംപോയി...
പിന്നൊന്നും മിണ്ടിയില്ല...
അവളാണെങ്കിൽ എന്നെയൊന്നു നോക്കുന്നതുമില്ല...
ഫ്ളാറ്റിന്റെ എൻട്രൻസിലേയ്ക്കു കയറീതും വണ്ടിയൊന്നൊതുക്കുക പോലും ചെയ്യാതെ പിൻസീറ്റിലിരുന്ന കവറുകളുമെടുത്ത് പെണ്ണൊറ്റ പോക്കായ്രുന്നു...
ബാധകേറിയതുപോലെ ചവിട്ടിക്കുലുക്കിയുള്ള അവൾടെ പോക്കുംനോക്കി കുറച്ചുനേരമിരുന്ന ഞാൻ വേറെ വഴിയില്ലാതെ വണ്ടിയെടുത്ത് പാർക്കിങ് സെക്ഷനിലേയ്ക്കു കയറ്റിയിട്ടു...
വണ്ടിയും പാർക്ക്‌ചെയ്ത് തിരിച്ചുനടക്കുമ്പോൾ ഫ്ളാറ്റിലെ സെക്യൂരിറ്റിച്ചേട്ടൻ എന്റടുത്തേയ്ക്കുവന്നു;
""...എന്തുപറ്റി മോനേ..?? ഡോക്ടറ്കുഞ്ഞ് ദേഷ്യത്തിലാണല്ലോ... കാര്യമെന്താ..??"""_ പുള്ളിയ്ക്കു സംശയം...
""...ഒരു കാര്യഞ്ചെയ്, ചേട്ടനൊരഞ്ചുമിനിറ്റ് ഇവടെനിൽക്ക്... ഞാനൊരിരട്ടവരയുള്ള ബുക്കില് വിശദമായ്ട്ടെല്ലാം
എഴുതിക്കൊണ്ടേത്തരാം... എന്തേയ്..??"""_ മീനാക്ഷിയുടെ കയ്യിലിരിയ്ക്കുന്നത് ചൂടോടെ മേടിയ്ക്കാനുള്ള ധൃതിയിലോടുമ്പോഴാണ് മൂപ്പീന്നിന്റെയൊരു കുശലം...
...പൊളിയൂലേ എനിയ്ക്ക്..??
അയാളേയും മനസ്സിൽപ്രാകി ലിഫ്‌റ്റിലേയ്ക്കുകയറിയ എനിയ്ക്ക് എന്തു ചെയ്യണമെന്നറിയാത്ത
അവസ്ഥയായിരുന്നു...
മീനാക്ഷിയുമായുള്ള പിണക്കം കൂടുതലൊന്നും നീണ്ടുനിൽക്കില്ലെന്ന് അറിയാമെങ്കിലും, പിണങ്ങിയിരിയ്ക്കുന്ന അത്രേംനേരം എനിയ്ക്കതു സഹിയ്ക്കാൻ കഴിയുന്നതിലും മേലെയായിരുന്നു...
...കോപ്പ്.! ഏതുനേരത്താണോ കളിയ്ക്കാമ്പോവാൻ തോന്നീത്.!
""...ഹലോ സിദ്ധൂ... ഇപ്പൊ കാണാനേയില്ലല്ലോ..!!"""_ ഓരോന്നാലോചിച്ച് ലിഫ്റ്റിറങ്ങി ഫ്ലാറ്റിലേയ്ക്കു വെച്ചുപിടിയ്ക്കുമ്പോൾ, മുകളിലേയ്ക്കുള്ള സ്റ്റെയറിന്റെഭിത്തിയിൽ ചാരിനിന്ന് രണ്ടു ചേച്ചിമാരോട് കത്തിവെച്ചുകൊണ്ടിരുന്ന ആശേച്ചി എന്നോടായി ചോദിച്ചു...
അതോടെ മറ്റു രണ്ടുപേരും എന്നെ നോക്കിയൊന്നു ചിരിയ്ക്കുവേം ചെയ്തു...
""...എന്റാശേ... ഇപ്പൊ സിദ്ധു പഴേ സിദ്ധുവൊന്നുമല്ല... നമ്മളെയൊന്നും മൈന്റ് ചെയ്യത്തില്ലാന്നേ... ഫുൾ ജാഡയല്ലേ..!!"""_ കൂടെനിന്ന ചേച്ചി എന്റെ നെഞ്ചത്തൊന്ന് കൊട്ടിയപ്പോൾ ഫ്ലാറ്റിലേയ്ക്കുചെന്ന് മറുതയ്ക്ക് കീഴടങ്ങണോ ഇവള്മാരുടെ പരാതി തീർക്കണോയെന്നുള്ള ധർമ്മസങ്കടത്തിലായി ഞാൻ...
""...ഇപ്പൊ
💬 Comments
View all comments