Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
ചെയ്താമതി... നീയൊരു ജോലിയ്ക്കും പോണില്ല... മാത്രോമല്ല,
ഇനിയിതേക്കുറിച്ചൊരു ചർച്ചയുംവേണ്ട...
കേട്ടല്ലോ..!!"""_ അവള് തീർത്തുപറഞ്ഞിട്ട് അകത്തേയ്ക്ക് നടന്നു...
""...അല്ലേലും ആശേച്ചി പറഞ്ഞതു സത്യാ... ജോലീം കൂലീമില്ലാത്ത ഭർത്താക്കമ്മാരെ ഭാര്യമാർക്കൊരു വിലയുംകാണൂല..!!"""_ അവളെ എരിവുകയറ്റാനായി ചുമ്മാ പറഞ്ഞതല്ല, മറിച്ച് അറിയാതെ നാവിന്നു വീണുപോയതായിരുന്നു...
പറഞ്ഞതുകേട്ടതും പോയതിന്റെ രണ്ടിരട്ടി സ്പീഡിലവൾ തിരികെയെത്തി...
""...എന്താ..?? എന്താ നീ പറഞ്ഞേ..?? ആശേച്ചി പറഞ്ഞെന്നോ..?? അവളെന്താ പറഞ്ഞേ..?? ഞാൻ നിനക്കൊരു വിലേം തരണില്ലെന്നോ..?? ആണോ..?? അവളങ്ങനെയാണോ പറഞ്ഞേ..??"""_ അടുത്തുവന്ന് മീനാക്ഷിയെന്റെ നേരേയൊന്നു ചീറിയപ്പോൾ ചങ്കൊന്നുപിടഞ്ഞു...
അറിയാതെ വായീന്നു വീണുപോയതാണെന്ന് പറഞ്ഞാൽ ഇനിയീ കഴുത വിശ്വസിയ്ക്കത്തുമില്ല...
""...അത്... അതു മിന്നൂസേ... ഞാനങ്ങനെയല്ല പറഞ്ഞേ..!!"""_ അവളെയൊന്നു സമാധാനിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും, എന്റെ വിശദീകരണം കേൾക്കാനൊന്നും അവൾക്കു മനസ്സുണ്ടായിരുന്നില്ല...
""...വേണ്ട... ഒന്നും പറേണ്ട... എനിയ്ക്കൊന്നും കേൾക്കേമ്മേണ്ട..!!"""_ അവള് കയ്യുയർത്തിയെന്നെ തടഞ്ഞിട്ട് തിരിഞ്ഞുനടന്നു...
അതിനിടയിലോരോന്ന് പിറുപിറുക്കുന്നുമുണ്ടായ്രുന്നു;
""...ഓരോരുത്തവള്മാര് പറയുന്നതും കേട്ടവൻ വന്നിരിയ്ക്കുന്നു... ഞാൻ വിലകൊടുക്കുന്നില്ല പോലും... അതിനിപ്പൊ ജോലിയ്ക്ക് പോണംപോലും... പോട്ടേ... എങ്ങോട്ടാന്നുവെച്ചാ പോട്ടേ... എനിയ്ക്കെന്താ..?? ഞാമ്പറയുന്നേന്നും കേൾക്കാമ്മയ്യെങ്കിൽ എവിടേ പോട്ടേ..!!"""_ പതംപറഞ്ഞുകൊണ്ട് നടക്കുന്നതിനിടയിൽ അവൾ ഇടയ്‌ക്കെന്നെയൊന്ന് തിരിഞ്ഞു നോക്കി;
""...ഞാനിത്രേക്കെ നോക്കീട്ടും ആ ആശ പറയുന്നതാണല്ലേ വേദവാക്യം... എന്തായാലും ഞാനവളെയൊന്നു കാണട്ടേ... എന്റെ ചെക്കന്റെ മനസ്സുമാറ്റുന്നത് അവളാണോന്നെനിയ്ക്കറിയണം..!!"""_ അതുംപറഞ്ഞു മീനാക്ഷി ചവിട്ടിക്കുലുക്കിക്കൊണ്ട് മെയിൻഡോറിനു നേരേ ഒറ്റപ്പോക്കായ്രുന്നു...
എന്നാലെന്താണ് നടക്കാൻ പോണതെന്ന് മനസ്സിൽ തിട്ടപ്പെടുത്തിയെടുക്കാൻ എനിക്കൊരു നിമിഷം ചിന്തിയ്‌ക്കേണ്ട ആവശ്യമേയുണ്ടായ്രുന്നുള്ളൂ...
മെയിൻ ഡോറ് തുറക്കുന്നതും വലിച്ചടയ്ക്കപ്പെടുന്നതുമായ ശബ്ദം ചെവിയിലെത്തിയതും പിന്നൊന്നും ചിന്തിയ്ക്കാതെ ഞാനോടി....
ആ ചവിട്ടിക്കുലുക്കിപ്പോയ സാധനത്തിനെ കാലുപിടിച്ചെങ്കിലും തിരിച്ചുകൊണ്ടു വന്നില്ലെങ്കിൽ ആശയിന്ന് ആവിയാവും...
എന്നാൽ,
ഞാൻ ഡോറുതുറന്നു പുറത്തിറങ്ങിയപ്പോൾ മീനാക്ഷി ആശയുടെ ഫ്ലാറ്റിന്റെ കോളിങ് ബെല്ലുമടിച്ചിട്ട് കാത്തുനിൽക്കുന്ന കാഴ്ചയാണ് കാണാനായത്...
പക്ഷേ ഞാൻമാത്രമായിരുന്നില്ല, അടുത്ത ഫ്ലാറ്റുകളിൽ താമസിയ്ക്കുന്നപലരും അവളെ അന്തംവിട്ടുനോക്കി നിൽക്കുന്നുണ്ട്...
കാരണം, സാധാരണ സന്ധ്യകഴിഞ്ഞാൽ ഫ്ലാറ്റിന് പുറത്തിറങ്ങാത്ത മീനാക്ഷിയാണ് ആശയുടെ ഫ്ലാറ്റിനുമുന്നിൽ അവളേയും കാത്തുനിൽക്കുന്നത്...
മാത്രമല്ല, ഡ്രെസ്സ്കോഡിന്റെ കാര്യത്തിൽ ഒരു സേഫ്റ്റിപിന്നുപോലും അളന്നുകുത്തുന്ന സാധനമാണ് ഇപ്പോൾ ദേഹത്തു വലിഞ്ഞുമുറുകി കിടക്കുന്ന നൈറ്റിയുമിട്ട് മാറത്തൊരു ഷോളുപോലുമിടാതെ കോർഡോറിൽ നിൽക്കുന്നത്...
...ഈ കോപ്പത്തിയ്ക്കിത് എന്തോത്തിന്റെ കേടാന്നു നോക്കിയേ..!!_ മനസ്സിൽപറഞ്ഞു പുറത്തേയ്ക്കുനടന്ന ഞാൻ അവൾടടുത്തെത്തുന്നതിനു മുന്നേ ആശേച്ചി ഡോറുതുറന്നു...
""...ആ.! ആരിത് ഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടേയ്ക്കൊക്കെ വാ... കേറി വാ..!!"""_ ഉപചാരപൂർവ്വം മീനാക്ഷിയെ അകത്തേയ്ക്കു ക്ഷണിച്ച ആശേച്ചിയോടെനിയ്ക്കു സഹതാപമാണ് തോന്നിയത്... പാവം...
""...ഞാൻ തന്റടുത്ത് വിരുന്നുണ്ണാൻ വന്നതൊന്നുവല്ല... എനിയ്ക്കൊരു കാര്യമറിയണം... അതിനുവേണ്ടിയാ വന്നേ... അതിനുവേണ്ടി മാത്രം..!!"""_ അവളൊന്നു നിർത്തിയപ്പോഴേയ്ക്കും
💬 Comments
View all comments