0%

Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 3416
പറയാൻ... സ്ഥിരം പല്ലവി..!!"""_അവള് പുറത്തേയ്ക്കുതന്നെ നോക്കി... ""...എന്ത്..??""" ""...അതേ... അത് കുട്ടൂസിന്റെ കുട്ടിക്കളിയൊക്കെ മാറീട്ട് മതീന്നാ കരുതിയേക്കുന്നേന്ന്..!!"""_ അവള് തലചെരിച്ചെന്റെ മുഖത്തേയ്ക്കുനോക്കി ആക്കിയൊന്നുചിരിച്ചു... ""...മ്മ്മ്..!!"""_ ഞാനതിന് അമർത്തിയൊന്നു മൂളിയതും, ""...അപ്പോളമ്മയെന്താ പറഞ്ഞേന്നറിയോ..??"""_ അവളടുത്ത ചോദ്യമിട്ടു... ""...മ്മ്മ്..??""" ""...അമ്മ പറയുവാ, നിങ്ങൾക്ക് കുട്ടികള് വേണോന്നില്ലെങ്കിൽ അതങ്ങ് പറഞ്ഞാപ്പോരേന്ന്..!!"""_ പറഞ്ഞതും അവളൊറ്റ ചിരിയായിരുന്നു... അവളുടെ ചിരികൂടിയായപ്പോൾ എനിയ്ക്കു മൊത്തത്തിൽ ചൊറിഞ്ഞുവന്നു... ""...കള്ളത്തള്ള..!!"""_ ഉള്ളിലെ അമർഷം വാക്കുകളാൽ പുറത്തുവന്നതും അതിഷ്ടപ്പെടാതെ മീനാക്ഷിയെന്റെ വയറ്റിലൊരു കുത്തുവെച്ചു... ""...സോറി..!!"""_ കൊഞ്ചിക്കൊണ്ട് ഞാനവളുടെ തലയിലുമ്മവെച്ചതും അവളെന്നെ മുഖമുയർത്തിനോക്കി... ""...കൊഞ്ചീതൊക്കെ മതി... പെട്ടെന്നു കഴിച്ചേ... ഞാമ്മേടിച്ച ഡ്രെസ്സൊക്കെ കാണണ്ടതാ..!!""" ""...മ്മ്മ്..!!"""_ ചിരിച്ചുകൊണ്ടവൾടെ നേരേ വായ തുറന്നുപിടിച്ചതും അവളെന്റെനേരേ നീട്ടിയ ചപ്പാത്തി എനിയ്ക്കുതരാതെ സ്വയം വായിൽവെച്ചിട്ടെന്നെ കൊഞ്ഞനംകാട്ടി... ശേഷം കഴിച്ചുകഴിഞ്ഞ പാത്രവും ടീപ്പോയുടെ മേലേയ്ക്കുവെച്ച് കക്ഷിയെന്റെ നെഞ്ചിലേയ്ക്കു ചേർന്നുനിന്നു; ""...സത്യമ്പറയണം, ന്റെ കുട്ടൂസിന് അമ്മയെ മിസ്സെയ്യുന്നുണ്ടോ..??"""_ ചോദ്യം കണ്ണുകളിലേയ്ക്കു നോക്കിയായിരുന്നു... അതിനൊന്നു പുഞ്ചിരിച്ചിട്ട്, ""...ആം.! കണ്ടിട്ടിപ്പോൾ രണ്ടു വർഷമായില്ലേ... അതിന്റെ വെഷമോക്കെയുണ്ട്... എന്നുകരുതി മിസ്സിങ്ങൊന്നുല്ലാട്ടോ..!!"""_ ഞാൻ പറഞ്ഞു... ഉടനെ, ""...അതെന്താ മിസ്സിങ്ങില്ലാത്തേ..??"""_ ചോദിച്ചതിനൊപ്പം ഗൂഡസ്മിതത്തോടെ പെണ്ണെന്നെ ചുഴിഞ്ഞുനോക്കുകകൂടി ചെയ്തപ്പോൾ എന്റെചുണ്ടുകൾ വീണ്ടുമവളുടെ നെറ്റിയിലമർന്നു... ""...ആരുടേം മിസ്സിങ്ങെനിയ്ക്ക് ഉണ്ടാവാണ്ടിരിയ്ക്കാനല്ലേ മിന്നൂസെന്നെ ഇങ്ങനെ കെയറെയ്യുന്നേ..?? അപ്പോളെനിയ്ക്കെങ്ങനാ മിസ്സിങ്ങൊക്കെ ഫീലാവ്ക..??"""_ കേട്ടതും അവൾ കേൾക്കാനാഗ്രഹിച്ച വാക്കുകളായ്രുന്നൂ അതെന്നമട്ടിൽ നിറവുള്ളൊരു പുഞ്ചിരിയാമുഖത്തു തെളിഞ്ഞുപരന്നു... ""...സത്യായ്ട്ടുമാരേം മിസ്സാവുന്നില്ലാ..?? ശ്രീയെപ്പോലും..??"""_ അവൾടെ ചുഴിഞ്ഞുള്ള ചോദ്യത്തിലെന്റെ ഉത്തരംമുട്ടിപ്പോയി... എങ്കിലും അതിനുമറുപടിയായി ഞാനൊരു വെകിടച്ചിരി ചിരിച്ചു... അപ്പോൾതന്നെ അതിന്റർത്ഥവുമവൾക്കു മനസ്സിലായി... ""...എനിയ്ക്കറിഞ്ഞൂടേ, നിനക്കു വേറാരെ മിസ്സെയ്തില്ലേലും അവനെ മിസ്സെയ്യോന്ന്... അതെങ്ങനാ ഈ ജെസിബീടെ ഡ്രൈവറല്ലാർന്നോ അവൻ..!!"""_ അവളെന്നെയൊന്ന് തുറിച്ചുനോക്കി പറഞ്ഞു... ""...മിന്നൂസേ..??""" ""...വേണ്ട... മിണ്ടണ്ട.! അവനെന്നെ വിളിച്ചിരുന്നിന്ന്, വൈകുന്നേരം വിളിച്ചിട്ട് കിട്ടീലെന്നുമ്പറഞ്ഞ്..!!"""_ ചുണ്ടിലൊളിപ്പിച്ച ചിരിയോടവളതു പറഞ്ഞപ്പോൾ ഞാൻ മുഖം കുനിച്ചുനിന്നു... ""...ഹലോ... വല്യ നാണോന്നുംവേണ്ട... എന്തായാലുമവനെയൊന്നു വിളി... സങ്കടമൊന്നുമാറട്ടേ..!!"""_ എന്റെ കവിളിലൊന്നു നുള്ളി, കഴിച്ച പാത്രങ്ങളുമെടുത്തവൾ കിച്ചനിലേയ്ക്കു നടന്നപ്പോൾ ഞാൻ ഫോണെടുത്ത് ശ്രീക്കുട്ടനെ വിളിയ്ക്കാൻ ശ്രെമിച്ചു... പക്ഷേ, ആ മറ്റേമോന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു... ...ഈ മൈരനേത് പുണ്ടച്ചീടെ കാലിന്റെടേൽ പോയിക്കിടക്കുവാ നാറി.! ഞാനവനെയും പ്രാകിക്കൊണ്ട് ഫോൺ മാറ്റിവെയ്ക്കുമ്പോൾ കൈയും കഴുകിക്കൊണ്ട് മീനാക്ഷി തിരികെവന്നു... ""...എന്താ അവൻ ഫോണെടുത്തില്ലേ..??""" ""...ഇല്ലടീ... ആ നാറി ഫോണെടുക്കുന്നില്ല..!!"""_ എന്റെ തോളിലേയ്ക്കു കൈയിട്ടുകൊണ്ട് അവൾ ചോദിച്ചപ്പോൾ ഞാൻ പരാതി പറയുംപോലെ മറുപടിനല്കി... ""...അച്ചോടാ.! അതു കഷ്ടായിപ്പോയല്ലോ..!!"""_ അവളെന്നെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ മുഖംവീർപ്പിച്ചു... ""...സാരല്ല... നമുക്കു നാളെവിളിയ്ക്കാം...

💬 Comments

View all comments