Chapter Title : എന്റെ ഡോക്ടറൂട്ടി 02 [അർജ്ജുൻ ദേവ്]
പിള്ളേരൊക്കെ കെട്ടുകണക്കിന് പൂക്കളാണ് വാങ്ങിക്കൊണ്ടു പോകുന്നത്...
""...ഇപ്പഴൊക്കെ എന്തെളുപ്പാല്ലേ..?? ഇങ്ങനെയുള്ളിടത്ത് എന്തുമാത്രം പൂക്കളാ.! നമ്മളൊക്കെ പഠിയ്ക്കുമ്പം എന്തോരമ്പാടുപെട്ടിട്ടാ പൂവൊക്കെ കൊണ്ടുവന്നോണ്ടിരുന്നെ... അല്ലേടാ..??"""
""...മ്മ്മ്..!!"""_ കൊത്തിപ്പെറുക്കുന്നതിനിടെ ഞാനൊന്നു മൂളുകമാത്രം ചെയ്തു...
""...കുട്ടൂസേ..!!"""_ മീനാക്ഷിയെന്തോ ആലോചിച്ചിട്ടെന്നപോലെ തിരിഞ്ഞുനിന്ന് എന്നെയൊന്നു ചൊറിഞ്ഞു...
""...മ്മ്മ്.! പറ..!!"""
""...നെനക്കന്നത്തെ ഓണാഘോഷം ഓർമ്മയുണ്ടോടാ..??"""_ മീനാക്ഷിയുടെചോദ്യം പെട്ടന്നായതിനാൽ ഞാനവളെയൊന്നു ചുഴിഞ്ഞുനോക്കി...
അപ്പോൾ ഡോക്ടറൂട്ടിയുടെ മുഖത്തൊരു കള്ളച്ചിരിയുണ്ടായ്രുന്നു...
""...എന്നത്തെ ഓണാഘോഷം..??"""_ ഞാൻ മനസ്സിലാകാതെ ചോദിച്ചതും,
""...അന്നത്തെ.! ഞാൻ പ്ലസ്സ്ടൂന് പഠിയ്ക്കുമ്പം... ലെറ്ററൊക്കെ കൊണ്ടേത്തന്നത്... ഓർക്കുന്നില്ലേ..??"""_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടതും എനിയ്ക്കങ്ങോട്ടു ചൊറിഞ്ഞുകേറി...
""...പൊക്കോണം.! ഓരോന്നൊക്കെ കുത്തിപ്പൊക്കിക്കൊണ്ട് വരുവാണ് നാശം.! എന്നെവെർതേ പേടിപ്പിച്ചിട്ട്..!!"""_ അവളേയും തള്ളിമാറ്റി ബാൽക്കണിയുടെ മൂലയിലിരുന്ന ചൂരൽ കസേരയിലേയ്ക്ക് ഞാനിരുപ്പുറപ്പിച്ചതും,
""...പറേടാ... നിനക്കോർമ്മയുണ്ടോ..??"""_ എന്നും ചോദിച്ചവൾ വന്നെന്റെ മടിയിലേയ്ക്ക് കാലുകളൊരുവശമിട്ട് കയറിയിരുന്ന് തോളിലൂടെ കയ്യിട്ടു...
""...മ്മ്മ്ഹ്.! പറേടാ..!!"""_ അവൾ ചിണുങ്ങിക്കൊണ്ട് മുഖമെന്റെ തോളിലേയ്ക്കു ചായ്ച്ചപ്പോൾ എന്റെമുഖത്തും ഒരു പുഞ്ചിരിവിടർന്നു...
ഞാനാ ചിരിയോടെ അവളുടെകവിളിൽ മുഖംപൂഴ്ത്തിയപ്പോൾ അതേദിവസത്തിന്റെ ഓർമ്മയിൽ മീനാക്ഷിയും ചിരി പൊഴിയ്ക്കുന്നുണ്ടായിരുന്നു...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments