0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1321
കഴി... എന്നാലച്ഛനോടൊപ്പമങ്ങ് പോവാലോ..!!"""_ അമ്മ അവിടെനിന്നു പറഞ്ഞതുംകേട്ട് ഞാനലസനായി നടന്നു... എന്നാൽ, ""...വേണ്ടമ്മേ... മീനുവുംവരണുണ്ട്... ഞങ്ങളൊന്നിച്ചു പൊക്കോളാം..!!"""_ എന്ന അവൾടെ മറുപടിവന്നതും എനിയ്ക്കുവീണ്ടും കിരുകിരുപ്പുതുടങ്ങി... പല്ലുതേയ്ക്കാൻപോയ ഞാൻ പിന്നെ റൂമിൽ നിന്നിറങ്ങുന്നതുതന്നെ കുളിച്ച് ഓണക്കോടിയായിട്ടെടുത്ത ജീൻസും ഷേർട്ടുമൊക്കെയിട്ടാണ്... ""...അല്ല... നീയിതെങ്ങോട്ടാ..??"""_ റൂമിൽനിന്നും സ്റ്റെയറിറങ്ങി വന്നുനിന്നത് അച്ഛന്റെമുന്നിൽ... അപ്പോൾതന്നെ ചോദ്യവുംവന്നു... ""...അമ്പലത്തിൽ..!!"""_ മുഖംകൊടുക്കാതതിനു മറുപടിപറഞ്ഞതും, ""...കീത്തൂനൊപ്പം നീയുമ്പോണുണ്ടോ..??"""_ ന്ന മറുചോദ്യവുമെത്തി... ""...മ്മ്മ്..!!"""_ അച്ഛന്റടുത്ത ചോദ്യത്തിനും നിലത്തുനോക്കി ഞാനൊന്നുമൂളി... പക്ഷേയെന്തോ ഭാഗ്യത്തിന് അച്ഛൻ ചേച്ചിയോടു ചോദിയ്ക്കാതെ അകത്തേയ്ക്കുപോയി... ""...അല്ല... മോനിതൊരുങ്ങിക്കെട്ടി എങ്ങോട്ടേയ്ക്കാ..??""" ""...അമ്പലത്തിൽ..!!"""_ ഹോളിലേയ്ക്കു ചെന്നയെന്നോട് കളിയാക്കിയമട്ടിൽ കീത്തുചോദിച്ചപ്പോൾ ഞാൻ കള്ളലെക്ഷണത്തിൽ മറുപടിപറഞ്ഞു... ""...അതെന്തായിപ്പൊ പെട്ടെന്നൊരമ്പലത്തി പോക്ക്..??""" ""...അത്... ചേച്ചി പോവുവല്ലേ... അപ്പ കൂട്ടിന് വരാന്നുവെച്ചു...!!""" ""...അയ്യട.! നടന്ന തന്നെ..!!""" ""...പ്ലീസേച്ചീ... ഞാനും വരണൂ..!!""" ""...വേണ്ട... എന്റൊപ്പം വരണ്ട... എനിയ്ക്കിനിയിപ്പ നിന്നേന്നോക്കി നടക്കാനൊന്നുമ്പറ്റൂല്ല...!!"""_ അവൾ തീർത്തുപറഞ്ഞു... ""...വേണ്ട... എന്നെ നോക്കണ്ട... ഞാനുംകൂടെ വന്നോളാം..!!""" ""...നിന്നോടുവേണ്ടെന്ന് പറഞ്ഞില്ലേ... വരണ്ടെന്നുപറഞ്ഞാ വരണ്ട..!!"""_ അവളു കയർത്തുപറഞ്ഞിട്ട് എഴുന്നേൽക്കാനൊരുങ്ങീതും ഞാനും പ്ലേറ്റുമാറ്റി... ""...ന്നെ കൊണ്ടോയില്ലേ ഞാനച്ഛനോട് പറഞ്ഞോടുക്കും..!!""" ""...എന്ത്..??"""_ അവളുടെ കണ്ണുകളിലാകാംഷ... ""...മെനിഞ്ഞാന്ന്... മെനിഞ്ഞാന്നെനിയ്ക്ക് മുട്ടായി വാങ്ങിത്തന്ന കാര്യം..!!"""_ ഞാൻ മടിച്ചുമടിച്ചു പറഞ്ഞതും കീത്തുവേച്ചിയുടെ ഭാവംമാറി... അവളുടെ മുഖത്തപ്പോൾ ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും നിശ്ചയമില്ല... പക്ഷേ എന്തോ പറയാൻതുടങ്ങി... എന്നാലതിനു മുന്നേ, ""...കീത്തൂ... നീ പോണില്ലേ..??"""_ ന്നുള്ള അമ്മയുടെ അന്വേഷണമെത്തി... ഞാൻവീണ്ടും പ്രതീക്ഷയോടെ കീത്തുവേച്ചിയുടെ മുഖത്തേയ്ക്കുനോക്കി... ""...ആ..! പോവുവാ... പിന്നെ ഞാനിവനെക്കൂടി കൊണ്ടുപോവുവാട്ടോ..!!"""_ അവൾ വിളിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റതും എന്റെമുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരിവിടർന്നു... ""...വായെണീറ്റ്... നാശം പിടിച്ചതേ..!!"""_ പുറത്തേയ്ക്കു നടക്കുന്നതിനിടയിൽ ചേച്ചിയങ്ങനെ പറഞ്ഞപ്പോഴും ഞാനൊന്നും മിണ്ടാതെ മര്യാദക്കുട്ടനായി അവളെ പിൻചെന്നു... ഇനിയെന്തേലും പറഞ്ഞാത്തന്നെ അവളുടെ വായിലിരിയ്‌ക്കുന്ന കേൾക്കേണ്ടി വരുമെന്നത് മറ്റൊരുകാര്യം... അങ്ങനെ ഞങ്ങളിറങ്ങി പതിവുവഴിയിലൂടെ റോഡിലേയ്ക്കു കയറുമ്പോൾ അവിടെ മീനാക്ഷി കാത്തുനിൽപ്പുണ്ടായിരുന്നു... അവളും ഒരു ഇളംമഞ്ഞ പട്ടുപാവാടയും ടോപ്പുമായിരുന്നു വേഷം... എന്നെക്കണ്ടതും മീനാക്ഷിയുടെ മുഖമൊന്നുചുളിഞ്ഞു... അതിനൊപ്പം അവളെന്നെ ഉണ്ടക്കണ്ണുകൾ വിടർത്തിയൊന്നു സൂക്ഷിച്ചു നോക്കുകയുംചെയ്തു... ""...കീത്തൂ... ഇവനെങ്ങോട്ടാ..??"""_ എന്റെ മുഖത്തുനിന്നും കണ്ണുകൾപറിച്ച് ചേച്ചിയുടെ മുഖത്തേയ്ക്കു നട്ടുകൊണ്ടവൾ ചോദിച്ചു... ""...ഇവനെക്കൂടി കൊണ്ടോവാനമ്മ പറഞ്ഞു... അതോണ്ടു കൂട്ടിയതാ... വാടാ..!!"""_ പറഞ്ഞുകൊണ്ട് ചേച്ചി മുന്നേ നടന്നപ്പോഴുമെന്റെ കണ്ണുകൾമുഴുവൻ മീനാക്ഷിയുടെ മുഖത്തായ്രുന്നു... എന്നാൽ അവളപ്പോഴുമെന്നെ നോക്കി പേടിപ്പിയ്ക്കാൻ മറന്നില്ല... അവളെന്നെ രൂക്ഷമായി നോക്കുമ്പോളൊക്കെ ഞാൻ പേടിച്ചെങ്കിലും അവളെയങ്ങനെ വെറുതേ വിടാനെനിയ്ക്ക് ഉദ്ദേശമില്ലായ്രുന്നു... വഴിപാടിനുള്ള രസീത്വാങ്ങാനും അകത്തുകയറി തൊഴുതിട്ടുവന്നപ്പോൾ കൂട്ടത്തിനിടയിൽ കാണാതെപോയ മീനുവേച്ചീടെ ചെരിപ്പു തപ്പിപ്പിടിച്ചു കൊടുക്കാനുമൊക്കെ ഞാനാണ് കൂടുതൽ

💬 Comments

View all comments