0%

Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1335
ഉത്സാഹിച്ചതെങ്കിലും അവളെന്നോടൊന്നു മിണ്ടുകപോലും ചെയ്തില്ല... എന്നിരുന്നാലും അവൾ ചേച്ചിയോടൊന്നും പറഞ്ഞില്ലെന്നത് വിഷമത്തിനിടയിലും എനിയ്ക്കു ചെറിയൊരാശ്വാസമായി... അന്ന് അമ്പലത്തിൽപ്പോയി വന്നതിൽപ്പിന്നെ മീനാക്ഷിയെ പലപ്രാവശ്യം കാണാൻ ശ്രെമിച്ചെങ്കിലും നടന്നില്ല... സൈക്കിളുമെടുത്തവളുടെ വീടിനുമുന്നിലൂടെ പലപ്രാവശ്യം റൗണ്ടടിച്ചെങ്കിലും അവളുടെ പൊടിപോലും കാണാൻപറ്റിയില്ല... ഓണാവധിയായതുകൊണ്ട് അവളു വീട്ടിൽനിന്നും പുറത്തിറങ്ങിയതുമില്ല... വീട്ടിലെ ഫോണിൽനിന്നും കീത്തു അവളെ വിളിയ്ക്കുമ്പോൾ ഒന്നുമറിയാത്തപോലെ ഞാനും അടുത്തൊക്കെച്ചെന്നു ചുറ്റിപ്പറ്റിനിൽക്കും... കാര്യമൊന്നും ഉണ്ടായിട്ടല്ല... എങ്കിലും അതിലന്നെന്തോ സുഖമൊക്കെയുണ്ടായിരുന്നു... അങ്ങനെയിരിയ്ക്കേ ഒരുദിവസമാണ് ശ്രീക്കുട്ടിയുടെ പിറന്നാൾവരുന്നത്... ശ്രീക്കുട്ടിയെന്നു പറയുന്നത് ചെറിയമ്മയുടെ ഇളയമോളാണ് കേട്ടോ... അതായത് ശ്രീക്കുട്ടന്റെ അനിയത്തി... ചെറിയച്ഛൻ ഗൾഫിലായതുകൊണ്ടും വീട്ടിൽ ചെറിയമ്മയും രണ്ടുകുട്ടികളും മാത്രമായതിനാലും മിക്കപ്പോഴും അവര് ഞങ്ങളുടെ വീട്ടിലായിരിയ്ക്കും.... പ്രത്യേകിച്ച് വിശേഷദിവസങ്ങളിൽ... അന്ന് അമ്മയും ചെറിയമ്മയുംചേർന്ന് പായസത്തിലിട്ട്പണിത് ഒടുക്കം ഒരുരുളിപായസം ബാക്കിവന്നു..... അടുത്തവീട്ടിലും മറ്റുമൊക്കെയത് പകുത്തു കൊടുക്കുമ്പോളാണ് എനിയ്ക്കൊരു മഹത്തായ ഐഡിയ തോന്നിയത്... ""...കീത്തുവേച്ചീ... നമ്മക്കു കൊറച്ചുപായിസം മീനുവേച്ചീട വീട്ടിക്കൂടി കൊണ്ടോയി കൊടുത്താലോ..??"""_ നിഷ്കളങ്കമായ സന്മനസ്സിനെ കൂടിനിന്ന ജനം കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുമ്പോൾ അന്നവർക്കറിയില്ലാലോ ഉള്ളിലിരുപ്പെന്താണെന്ന്... അങ്ങനെ വലിയൊരു തൂക്കുപാത്രത്തിൽ തന്നുവിട്ട പായസവുമായി ഞാനോടി... ചേച്ചി കൊണ്ടോയി കൊടുക്കാന്നുപറഞ്ഞിട്ട് സമ്മതിയ്ക്കാതെ കർത്തവ്യമേറ്റെടുത്തതാട്ടോ... പാവം അന്നെനിയ്ക്ക് ഒടുക്കത്തെ നല്ല മനസ്സായിരുന്നെന്നേ... അതൊക്കെ ഓർക്കുമ്പോൾത്തന്നെ ചിരിവരും... അന്നോടിപ്പിടഞ്ഞ് അവളുടെ വീട്ടിൽചെന്നു കയറിയപ്പോൾ രേവുആന്റി മുറ്റത്തുണ്ടായിരുന്നു... മീനാക്ഷിയുടെ അമ്മയാ... മുഴുവൻപേര് രേവതിയെന്നായിരിയ്ക്കണം... അതേക്കുറിച്ചൊന്നും വലിയപിടിയില്ല... എല്ലാരും രേവൂന്നാ വിളിയ്ക്കാറ്... അതുകൊണ്ട് നമ്മളതിലൊരു ആന്റി കൂടിയങ്ങ്ചേർത്തു... ദാറ്റ്‌സ് ഓൾ.! ""...ആഹാ... ഇതെന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??"""_ അങ്ങറ്റമിങ്ങറ്റം കെട്ടിയ വലിയവരാന്തയിൽ സ്റ്റെപ്പിന്റെ മുകളിലായിരുന്ന് ഏതോ മാഗസിനോ മറ്റോ വായിച്ചിട്ടിരുന്ന ആന്റയെന്നെനോക്കി ചോദിച്ചു... അച്ഛനെ നാട്ടില് മുഴുവനറിയുമ്പോൾ സ്വാഭാവികമായും മകനെയും അറിയണമല്ലോ... മാത്രോമല്ല കീത്തുവേച്ചിയ്‌ക്കൊപ്പം ഞാൻ പലപ്രാവശ്യം അവിടേയ്ക്കു പോയിട്ടുമുണ്ട്... അതുകൊണ്ട് ആന്റിയ്ക്കെന്നെ നന്നായിട്ടറിയുവേം ചെയാം... ""...പായിസന്തരാമ്മന്നെയാ..!!"""_ കൈയിലിരുന്ന തൂക്കുപാത്രം അവരുടെനേരേ നീട്ടിക്കൊണ്ടു പറയുമ്പോഴും കണ്ണുകൾ വീട്ടിനുള്ളിലായിരുന്നു... ""...മ്മ്മ്...?? എന്താ വിശേഷിച്ച്..??""" ""...ബെർത്ത് ഡേ..!!""" ""...ആരുടെ..??"""_ അവരു പുരികമുയർത്തി... ""...ശ്രീക്കുട്ടീടെ... ഇവടെ മീനുവേച്ചിയില്ലേ..??"""_ അവര് മുട്ടുകാലിൽ കൈകൊടുത്തെഴുന്നേറ്റപ്പോൾ അടുത്ത ചോദ്യത്തിന് ഇടംകൊടുക്കാതെ ഞാൻകേറി അങ്ങോട്ടറ്റാക്കു ചെയ്തു... ""...ഇല്ല... മീനുവേച്ചി ഇവടില്ല... മോളിലാ..!!"""_ അവരെന്നെ ആക്കിക്കൊണ്ട് ഒരൊഴുക്കൻമട്ടിൽ പറഞ്ഞു... അതിനു മറുപടിപറയാതെ നിന്നപ്പോൾ, ""...എന്തേയ് മീനുവേച്ചീനെ വിളിയ്ക്കണോ..??"""_ അവർ കൂട്ടിച്ചേർത്തു... അതിന്, വേണോന്നോ വേണ്ടെന്നോ പറഞ്ഞില്ല... വെറുതെ നോക്കിനിന്നു... ഉടനേ, ""...മീനുവേച്ചീ... മീനുവേച്ചീനെ തിരക്കി ദേ ഇവടൊരാള് വന്നുനിയ്ക്കുന്നൂ..!!"""_ അവരകത്തേയ്ക്കെത്തിക്കൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു... എന്നിട്ടെന്നെ നോക്കിയൊരു ചിരിയും... സംഭവമെന്നെ കളിയാക്കിയതാണെന്നൊക്കെ എനിയ്ക്കു മനസ്സിലായി... പക്ഷേ അന്നു തിരിച്ചൊന്നും പറയാനുള്ള ഗട്ട്സ്

💬 Comments

View all comments