Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]
നമുക്കില്ലാതെ പോയി...
അങ്ങനെ നിൽക്കുമ്പോഴാണ് ആരാ മമ്മീന്നുള്ള മറുപടി മോളിലെവിടുന്നോ കേട്ടത്...
അതുകേട്ടതും എന്റെ രോമങ്ങൾക്കൊക്കെയൊരു ഉണർവുപോലെ...
""...അല്ല... എന്താ അവിടെത്തന്നെ നിന്നുകളഞ്ഞേ... വാ..!!"""_ആന്റി അകത്തേയ്ക്കു കയറുന്നതിനൊപ്പം എന്നെയും ക്ഷണിച്ചു...
ഞാനവർക്കൊപ്പം റെയിൽവേസ്റ്റേഷനിലെ പ്ലാറ്റ്ഫോംപോലുള്ള ഹോളിലേയ്ക്കു കയറിയതും,
""...മീനൂ... നിന്നെത്തിരക്കിയിതാരാ വന്നേക്കുന്നേന്ന് നോക്കിയേ..!!"""_ ന്നും പറഞ്ഞ് മുകളിൽനിന്നും സ്റ്റെയറിങ്ങി താഴേയ്ക്കുവന്ന മീനാക്ഷിയ്ക്ക് എന്നെ കാണിച്ചുകൊടുത്തു...
""...ഹ.! ഇവനോ..?? ഇവനെ കാണിയ്ക്കാനാണോ മമ്മിയെന്നെ വിളിച്ചേ..??"""_ അവള് ഒട്ടും താല്പര്യമില്ലാത്തമട്ടിൽ ആന്റിയെനോക്കി ചോദിച്ചപ്പോൾ ഞാനിളിഭ്യതയോടെ ഒന്നുചിരിച്ചു...
ചിരിച്ചെന്നേയുള്ളൂ, ഉള്ളില് ഭയങ്കരസങ്കടംവന്നു കേട്ടോ...
വെറുതെയെടുത്തു കളയാനൊരുങ്ങിയ പായസം വലിയ ഐഡിയയൊക്കെ പറഞ്ഞ് കൊണ്ടുവരുമ്പോൾ അവൾക്കിഷ്ടമാവില്ലെന്ന് അറിയാമെങ്കിലും ഒന്നുകാണാനുള്ള കൊതിയായിരുന്നേ മനസ്സിൽ...
അപ്പോൾ മുഖത്തു നോക്കിയങ്ങനെയൊക്കെ പറയുമ്പോൾ സ്വാഭാവികമായും ചെറിയൊരു സങ്കടമൊക്കെ വരൂലേ..??!!
""...അല്ല... നിന്റെ ചേച്ചിയെവിടെ..??"""_ എനിയ്ക്കതു വിഷമമായെന്നു കണ്ടിട്ടാവണം അവളെന്നെനോക്കി ചിരിച്ചുകൊണ്ടങ്ങനെ ചോദിച്ചത്...
""...അമ്പലത്തിപ്പോയി..!!"""
""...അമ്പലത്തിലോ..?? എന്നിട്ടവളെന്നെ വിളിച്ചില്ലല്ലോ..!!"""_ ഞാൻപറഞ്ഞതു വിശ്വാസം വരാത്തതുപോലെ മീനാക്ഷിനിന്നതും,
""...ഇന്നു ശ്രീക്കുട്ടീടെ ബെർത്ത്ഡേയാ.... അപ്പൊയെല്ലാരുങ്കൂടി പോയതാ..!!"""
""...എന്നിട്ട് പായസമല്ലാതെ വേറൊന്നും വെച്ചില്ലേടാ വീട്ടിൽ..??"""_ചോദ്യം രേവുആന്റീടെ വകയായിരുന്നു...
""...മ്ച്ചും..!!"""_ ഞാൻ ചുമൽകൂച്ചിയപ്പോൾ പിന്നെയുമവരെന്തൊക്കെയോ ചോദിച്ചു...
ഞാനതിനൊക്കെ ഒഴുക്കൻമട്ടിൽ എന്തൊക്കെയോ മറുപടിയുംപറഞ്ഞു...
അതിനിടയിൽ ആന്റി പായസംപകർന്ന് മീനാക്ഷിയ്ക്കു നീട്ടിയെങ്കിലും,
""...എനിയ്ക്കെങ്ങുമ്മേണ്ട..!!""" _ എന്നു പറഞ്ഞവളാ ഗ്ലാസ്സ് നിഷ്കരുണം തള്ളുന്നതുകൂടിക്കണ്ടതേ എനിയ്ക്കു സങ്കടമിരട്ടിച്ചു...
ഇത്രേംപാടുപെട്ട് കൊണ്ടുവന്നു കൊടുത്തപ്പോൾ ഒന്നുടേസ്റ്റ് ചെയ്തെങ്കിലും നോക്കാമായിരുന്നെന്നു തോന്നിയതും ആ സങ്കടം മൂത്തുമൂത്തുവന്നു...
അതോടെന്റെ കണ്ണുകളുംനിറഞ്ഞു...
പിന്നീടൊന്നും പറയാനോ കേൾക്കാനോ നിന്നില്ല...
കൊണ്ടുവന്ന തൂക്കുപാത്രംപോലും തിരികെവാങ്ങാൻ നിൽക്കാതെ ഞാമ്പോകുവാ എന്നൊരു വാക്കുംപറഞ്ഞ് കരഞ്ഞുംകൊണ്ട് ഞാനിറങ്ങി വീട്ടിലേക്കോടി...
...തുടരും.!
❤അർജ്ജുൻ ദേവ്❤
💬 Comments
View all comments