Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]
പരിശ്രമത്തിലായിരുന്ന അമ്മ എന്നെക്കണ്ടതും ആക്കിയചോദ്യമിട്ടു...
ഞാനതിനു തിരിച്ചു മറുപടിയൊന്നുംപറയാതെ അമ്മയുടടുത്തുചെന്ന് ബെഞ്ചിലിരുന്നു...
""...മ്മ്മ്..?? എന്തുപറ്റി..?? ഇവിടന്നുപോയപ്പോഴുള്ള സന്തോഷോന്നുല്ലല്ലോ... തോറ്റുപോയോ..??"""_ അമ്മ ചെറിയൊരുപുഞ്ചിരിയോടെ തിരക്കുമ്പോഴാണ് അത്തപ്പൂക്കളത്തിന്റെ കേസുതന്നെ ഞാനോർക്കുന്നേ...
""...എന്നിട്ടുപറ ജയിച്ചോ..??"""_ അമ്മ മാവിൽ ശർക്കരയുംതേങ്ങയും ചേർത്തു കുഴയ്ക്കുന്നതിനിടയിൽ ഒരുകഷ്ണം ശർക്കരയെന്റെ കയ്യിൽ വെച്ചുതന്നു...
""...മ്മ്മ്..!!"""_ അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഞാനൊന്നുമൂളി...
അതിനൊപ്പം കയ്യിലിരുന്ന ശർക്കര വായിലേയ്ക്കിടുകയും ചെയ്തു...
""...ചുമ്മാ... നിങ്ങള് ജയിച്ചോ..??"""_ എന്റെമൂളലുകേട്ടതും അമ്മ വിശ്വാസംവരാത്ത പോലെയെന്നെനോക്കി...
""...അറിഞ്ഞൂടാ..!!"""_ അപ്പോഴത്തെയെന്റെ മറുപടികേട്ടതും അമ്മയ്ക്കു ചിരിവന്നു;
""... ഒരു സംശയോമില്ല... എന്റെമോൻ തന്നെ..!!"""_ ശേഷം അമർത്തി ചിരിച്ചുകൊണ്ടെഴുന്നേറ്റ അമ്മ;
""...സിത്തൂ... ചോറെടുക്കട്ടേ..??"""_ ന്ന് കൈകഴുകുന്നതിനിടയിൽ ചോദിച്ചു...
അതിന്,
""...ഇപ്പ വേണ്ട... പിന്നക്കഴിയ്ക്കാം..!!"""_ ന്നു മറുപടിപറഞ്ഞതും,
""...നീയതിനെന്തേലുമിടയ്ക്കു കഴിച്ചോ..?? ഇല്ലല്ലോ..?? പിന്നെ സമയത്തുവന്ന് വല്ലതുങ്കഴിയ്ക്ക് ചെക്കാ..!!"""_ ന്നും കൂട്ടിച്ചേർത്തുകൊണ്ടമ്മ ചോറുവിളമ്പാനായി പ്ലേറ്റെടുത്തതും ഞാനെഴുന്നേറ്റോടി അടുത്തേയ്ക്ക്ചെന്നു;
""...ഇപ്പ വേണ്ട..!!"""
""...അതെന്താ..?? വരണവഴിയ്ക്ക് എന്തേലുങ്കഴിച്ചോ..??"""_ അമ്മ രൂക്ഷമായിചോദിച്ചതും ഞാൻ ഉവ്വെന്നുതലകുലുക്കി...
""...എന്താ കഴിച്ചേ..??"""
""...മുട്ടായി..!!"""_ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടിപറഞ്ഞതോടെ അമ്മയുടെമുഖത്ത് വീണ്ടും ചിരിപടർന്നു...
""...എന്നിട്ടെനിയ്ക്കെവിടെ..??"""_ അമ്മ കണ്ണുകളുയർത്തി...
""...തരാം..! പക്ഷേ... ചേച്ചീനോട് പറയരുത്..!!"""
""...ഇല്ല... പറയൂല... നീ താ..!!"""_ അമ്മ പുഞ്ചിരിയോടെ ഉറപ്പുതന്നതും ഞാൻ പോക്കറ്റിൽനിന്നും രണ്ടുചോക്ലേറ്റെടുത്ത് അമ്മയ്ക്കുകൊടുത്തു...
""...അമ്മേ.... സിത്തുയിങ്ങെത്തിയോ..??"""_ പുറത്തുനിന്നും വിളിച്ചുകൊണ്ട് കീത്തുവേച്ചി അകത്തേയ്ക്കുകയറിയതും ഞാനൊന്നുഞെട്ടി...
പക്ഷേ വരുന്നത് ചിരിയോടെയാണെന്ന് കണ്ടതും ഒന്നുമറിഞ്ഞില്ലെന്ന ധൈര്യംവന്ന ഞാൻ അമ്മയോട് ചോക്ലേറ്റ് ഒളിപ്പിയ്ക്കാൻ ആംഗ്യംകാട്ടി...
അമ്മ അതേപടി കൈപിന്നിലേയ്ക്കു മാറ്റിപ്പിടിയ്ക്കുകയും ചെയ്തു...
""...ആ.! ഇങ്ങെത്തിയാരുന്നോ..??
പിന്നെ ചെറിയമ്മവിളിച്ചിട്ട് നീ നിന്നില്ലെന്നു പറഞ്ഞല്ലോ... എന്തുപറ്റി..??"""_ കീത്തുവേച്ചി അടുക്കയിലേയ്ക്കു വന്നെന്നെക്കണ്ടതും ചോദ്യമിട്ടു...
""...ഞാ... ഞാങ്കേട്ടില്ല..!!"""
""...കള്ളമ്പറയല്ലേ സിത്തൂ... ചെറിയമ്മയ്ക്കെന്തോരം സങ്കടായെന്നോ..?? അല്ലെങ്കി അവരെന്നോടു പറയത്തില്ലാരുന്നു..!!"""_ ചേച്ചി ശാസനയുടെസ്വരത്തിൽ പറഞ്ഞ് ഡ്രെസ്സ്പോലുംമാറാതെ അമ്മയെനിയ്ക്കായി എടുത്തുവെച്ച പ്ലേറ്റിലേയ്ക്കു ചോറിടാനായിതുടങ്ങി...
""...വന്നിട്ട് ചോറു കഴിച്ചാരുന്നോ നീ..??"""_ ചോറിലേയ്ക്കു തന്നെ കറിയൊഴിയ്ക്കുന്നതിനിടയിൽ അവളെന്നെനോക്കി...
""...ങ്ഹൂം... വേണ്ട..!!"""_ അവളുടെ ചോദ്യത്തിന് വിലങ്ങനെ തലയാട്ടുമ്പോഴും മനസ്സിനൊരാശ്വാസം തോന്നിയിരുന്നു, ചേച്ചിയോട് മീനാക്ഷിയൊന്നും പറഞ്ഞിട്ടില്ല...
""...അതെന്താ വേണ്ടാത്തേ..??"""_ അവളെന്നെ നോക്കി പുരികമുയർത്തി...
""...അവമ്പിന്നെ കഴിച്ചോളും... നീ നിന്റെ കാര്യന്നോക്ക്..!!"""_അമ്മയെന്റെ സഹായത്തിനായി മുന്നിൽകേറിയതും ചേച്ചിയുടെ മുഖംചുളിഞ്ഞു...
""...അല്ല... അമ്മയെന്താ കൈ പിന്നിൽ പിടിച്ചേക്കുന്നേ...?? കയ്യേലെന്താ..??"""_ ചേച്ചി കയ്യിലിരുന്നപ്ലേറ്റ് സ്ലാബിനുപുറത്തു വെച്ചിട്ട് അമ്മയുടടുത്തേയ്ക്കു ചെന്നു...
""...എന്റേ... എന്റേലൊന്നൂല്ല..!!"""_ പറഞ്ഞുകൊണ്ടമ്മ ചെരിഞ്ഞുനിന്നതും ചേച്ചിയ്ക്കു സംശയമടിച്ചു... അവൾ നേരേ കൈപിന്നിലേയ്ക്കെടുത്ത് അമ്മയുടെ കൈ പിടിച്ചുവാങ്ങി...
മുറുകെപിടിച്ചിരുന്ന കൈയ്ക്കുള്ളിൽ പുറത്തേയ്ക്കു തല നീട്ടിയിരുന്ന ചോക്ലേറ്റിനെകണ്ടതും കീത്തുവേച്ചി തലതിരിച്ചെന്നൊരു നോട്ടം...
💬 Comments
View all comments