Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]
ന്തിനാ വെറുതെ ചുറ്റണേ..??"""
""...അതു കീത്തുവേച്ചീ... ഇതിലേ വരുവാണേൽ ചേച്ചി മുട്ടായിമേടിച്ചു തരോന്നിവമ്പറഞ്ഞോണ്ടാ..!!"""_ കീത്തൂന്റെ ചോദ്യത്തിന് എന്തു കള്ളമ്പറയണോന്നാലോചിച്ചു നിൽക്കുമ്പോഴേയ്ക്കും അവനുള്ളതങ്ങുപറഞ്ഞു...
അതോടെ സംഗതിയുടെകിടപ്പ് മീനാക്ഷിയ്ക്കു പിടികിട്ടുകയും ചെയ്തു...
അതിനുള്ള മറുപടിയായി അവളെന്നെ തുറിച്ചു നോക്കിക്കൊണ്ട് ഭീഷണിയെന്നോണം തലയാട്ടി...
""...അച്ചോടാ... മുട്ടായി തിന്നാമ്പറ്റിയ പ്രായം..!!"""_ കീത്തുവേച്ചിയെന്നെ പുച്ഛിച്ചിട്ട് മീനാക്ഷിയെ നോക്കിയൊന്നമർത്തി ചിരിച്ചു...
അവളും തിരിച്ചുചിരിച്ചെങ്കിലും കടിച്ചുപിടിച്ചെന്റെ നേരേയിട്ടനോട്ടം അപ്പോഴുംമാറ്റിയില്ല...
""...നിയ്ക്കടീ... ഞാനിപ്പ വരാം..!!"""_ വീട്ടിലേയ്ക്കു സാധാരണയായി സാധനംമേടിയ്ക്കുന്ന പലചരക്കുകടയുടെ മുന്നിലെത്തിയതും മീനാക്ഷിയെ പിടിച്ചുനിർത്തിയിട്ട് കീത്തുവേച്ചി ബാഗിനുള്ളിലേയ്ക്ക് കയ്യിട്ടുകൊണ്ട് കടയിലേയ്ക്കുനടന്നു...
അപ്പോൾ റോഡിന്റെ വശത്തായൊതുങ്ങി കുടയും പിടിച്ചുനിന്ന മീനാക്ഷിയോടു ചെന്നെന്തെങ്കിലും മിണ്ടണോന്നൊക്കെയുണ്ടേലും ശ്രീക്കുട്ടൻ കൂടെയുള്ളതു കൊണ്ട് ഞാനതിനുമുതിർന്നില്ല...
മാത്രോമല്ല അവളെന്നെ നോക്കുന്നതേ കട്ടകലിപ്പിലുമാ...
എടുത്ത വായിലവളെന്തേലും ചേച്ചിയോട് പറയോന്നുള്ള പേടിയും എനിയ്ക്കുണ്ടായിരുന്നു...
അപ്പോഴേയ്ക്കും കീത്തുവേച്ചി ഇറങ്ങിവന്നു;
""...ദാ ഡാ... പിടി..!!"""_ കടയിൽനിന്നും വാങ്ങിയ ചോക്ലേറ്റ് എന്റെനേരേ നീട്ടിക്കൊണ്ട് പറഞ്ഞതും, കേട്ടപാടെ ഞാനതെല്ലാം പിടിച്ചുവാങ്ങി രണ്ടോമൂന്നോഎണ്ണം ശ്രീക്കുട്ടനുംകൊടുക്കുമ്പോൾ കീത്തുതുടർന്നു;
""...കഴിയ്ക്കുന്നേക്ക കൊള്ളാം.... പക്ഷേ ഞാമ്മുട്ടായി വാങ്ങിത്തന്നെന്ന് വീട്ടിച്ചെന്നുപറയരുത് കേട്ടല്ലോ..!!"""_ ഞാനതിനു തലകുലുക്കി...
ശേഷം,
""...മീനുവേച്ചീ... മുട്ടായി..!!"""_ എന്നുംപറഞ്ഞ് രണ്ടു ചോക്ലേറ്റെടുത്ത് അവൾക്കുനേരേ നീട്ടി...
""...എനിയ്ക്കൊന്നുമ്മേണ്ട..!!"""_ എടുത്തടിച്ചതുപോലെ മീനാക്ഷി മുഖംവെട്ടിച്ചതും ഞാനാകെ വല്ലാണ്ടായി...
അതു കീത്തുവേച്ചി കാണുകേംചെയ്തു...
""...ഒന്നൂല്ലേലും അവന്തന്നതല്ലേ... ഒരെണ്ണം മേടിച്ചോടീ..!!"""_ എന്റെമുഖത്തെ വിഷമംകണ്ടതും കീത്തുവേച്ചിയെന്റെ കയ്യിൽനിന്നും ചോക്ലേറ്റുവാങ്ങി അവൾക്കു കൊടുത്തു...
ചേച്ചി കൊടുത്തതുകൊണ്ടാകണം അവൾ മറുത്തൊന്നുംപറയാതെ വാങ്ങി...
അതോടെ ഞാനൊന്നു പുഞ്ചിരിച്ചു... എന്നാലതിനും ദേഷ്യത്തോടെയുള്ളൊരു നോട്ടമായിരുന്നു മറുപടി...
""...മുട്ടായി കിട്ടീലേ... ഇനി തിരിച്ചുപൊയ്ക്കോ... വെറുതെ വെയിലുകൊള്ളണ്ട..!!"""_ ചേച്ചിപറഞ്ഞതും അതുകേൾക്കാൻ കാത്തുനിന്നതുപോലെ ശ്രീക്കുട്ടനെന്നെയും പിടിച്ചു വലിച്ചുകൊണ്ട് തിരിഞ്ഞുനടന്നു...
""...എടാ... മുട്ടായി വാങ്ങിത്തന്നകാര്യം വീട്ടിപ്പറയല്ലേട്ടോ..!!"""_ മീനാക്ഷിയെ ഒരിക്കൽകൂടി നോക്കി തിരിഞ്ഞുനടന്നയെന്നെ ചേച്ചിയോർമ്മിപ്പിച്ചു...
കൂടെച്ചെല്ലാൻ സമ്മതിയ്ക്കാതിരുന്ന ദേഷ്യത്തിൽ ഞാനതിന് അമർത്തിയൊന്നു മൂളുക മാത്രമാണപ്പോൾ ചെയ്തത്...
എന്നാൽ മീനാക്ഷിയെന്നെ മൈന്റുപോലുംചെയ്യാതെ നടന്നുനീങ്ങിയതോടെ എന്റെവിഷമവും ഇരട്ടിച്ചു...
പിന്നീടൊന്നും മിണ്ടാതെയാണ് ശ്രീക്കുട്ടനൊപ്പം വീട്ടിലേയ്ക്കുനടന്നത്...
അതിനിടയിൽ അവനെന്തൊക്കെയോ പറഞ്ഞെങ്കിലും ഞാനതൊന്നും കേട്ടില്ല...
""...സിത്തൂ... വാടാ ഉണ്ണിയപ്പം കഴിച്ചേച്ചുപോവാടാ..!!"""_ ശ്രീക്കുട്ടന്റെ വീട്ടിനുമുന്നിലെത്തിയപ്പോൾ ചെറിയമ്മവിളിച്ചെങ്കിലും നിന്നില്ല...
സത്യത്തിലപ്പോൾ ഉണ്ണിയപ്പംകഴിയ്ക്കാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല ഞാൻ...
മീനാക്ഷി മൈന്റു ചെയ്യാതെപോയ സങ്കടമൊരുവശത്ത്...
ഇനിയവളെല്ലാം ചേച്ചിയോടുപറയോന്നുള്ള പേടിമറുവശത്ത്...
അതുകൊണ്ട് ചെറിയമ്മപറഞ്ഞതു കേട്ടെന്നുകൂടി നടിയ്ക്കാതെ ഞാൻ ഞങ്ങടെ പറമ്പിലേയ്ക്കുകയറി...
അപ്പുറവുമിപ്പുറവുമാണ് ഞങ്ങൾടെ വീടുകൾ...
അതിനിടയിൽ ചെറിയൊരു തിട്ടമാത്രമേയുള്ളു കേട്ടോ...
മുഖവും വലിച്ചുമുറുക്കിയ അവസ്ഥയിൽ വീട്ടിൽ ചെന്നുകയറി ബാഗും ഹോളിലെ സോഫയിലേയ്ക്കിട്ടുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നു...
""...ആഹാ.! ഇന്നുസാറ് നേരത്തെയാണല്ലോ...
എന്തുപറ്റി..??"""_ അടുക്കളയിൽ ഏതൊക്കെയോ പലഹാരങ്ങളുണ്ടാക്കാനുള്ള
💬 Comments
View all comments