0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2080

എന്റെ ഡോക്ടറൂട്ടി 04

Ente Docterootty Part 4 | Author : Arjun Dev | Previous Part


അന്നവളുടെ വീട്ടിൽനിന്നും കരഞ്ഞുംകൊണ്ട് ഇറങ്ങിയോടിയ എന്റെ പിഞ്ചുമുഖം മനസ്സിൽ ഒരിയ്ക്കൽക്കൂടിയലയടിച്ചപ്പോൾ എന്റെ കൈയൊന്നു തരിച്ചു; ...നിഷ്കളങ്കനായൊരു കുഞ്ഞിനെ നീ കരയിയ്ക്കുമെല്ലടീ പന്നീ..??_ ന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പാവാടയ്ക്കു മുകളിലൂടെ മീനാക്ഷിയുടെ തുടയിൽ അമർത്തിയൊരു പിച്ചുകൊടുത്തു... ""...ആാാഹ്..!!"""_ ഒന്നു മയങ്ങിത്തുടങ്ങിയ പെണ്ണ് എന്റെ നുള്ളുകിട്ടീതും ഞരങ്ങിക്കൊണ്ട് ചാടിയെഴുന്നേറ്റു... കരയ്ക്കുപിടിച്ചിട്ട മീനിനെപ്പോലെ കക്ഷിനിന്നു പിടഞ്ഞപ്പോൾ അതുകണ്ട സന്തോഷത്തിൽ ഞാനട്ടഹസിച്ചു ചിരിച്ചു... അതു മറ്റൊരുസന്തോഷം.! ""...എന്താടാ പട്ടീ..??"""_ കാലുഴിയുന്നതിനിടയിൽ അവൾ വീറോടെ ചോദിച്ചതിനുമറുപടിയായി; ""...ഞാങ്കഷ്ട്ടപ്പെട്ടു കൊണ്ടേത്തന്ന പായിസന്നീ കുടിയ്ക്കൂലല്ലെടീ കോപ്പേ..?? നെനക്ക്... നെനക്കെന്നെ കണ്ടപ്പോൾ പുച്ഛമല്ലേ..??"""_ ആക്രോശിച്ചുകൊണ്ട് ചൂരൽകസേരയിൽ നിന്നും ഞാനെഴുന്നേറ്റപ്പോളും ഒന്നും മനസ്സിലാവാതെ അവളെന്നെ കണ്ണുമിഴിച്ചു നോക്കുവായ്രുന്നൂ... അതിനൊപ്പം പാവാടയുയർത്തി വെണ്ണത്തുടയിൽ തടവുന്നുമുണ്ട് ""...നീ... നീയെന്റെ പായസം കുടിക്കൂല്ലല്ലേ..??"""_ കണ്ണുംതുറുപ്പിച്ചുകൊണ്ട് വീണ്ടുംചെന്നതും, ""...പായസമോ..?? ഏതുപായസം..?? ആരടെ പായസം..??"""_ മീനാക്ഷിനിന്നു കണ്ണുമിഴിച്ചു... ""...ഏത് പായസോന്നാ..?? ആരടെ പായസോന്നാ..?? നെനക്കറിയണോടീ ആരടെ പായിസോന്ന്..!!""" ""...ദേ... ചെക്കാ... വെറുതെനിന്നു കളിയ്ക്കല്ലേ... അല്ലേലും ഞാനുറങ്ങിയെന്നുകണ്ടാ നെനക്കുള്ളതാ ഈ കൃമികടി... എന്തേലും കൊനഷ്ടും പൊക്കിക്കൊണ്ടുള്ള ഈ വരവ്..!!"""_ അവളെന്റെ നേരേ വിരൽചൂണ്ടി... ""...ഞാനന്നത്രേം പാടുപെട്ടോടിപ്പാഞ്ഞു കൊണ്ടുവന്ന പായസം കഴിയ്ക്കാത്തതും പോരാഞ്ഞിട്ട് കൈചൂണ്ടി സംസാരിയ്ക്കുന്നോ..??"""_ ഒന്നു തുറിച്ചുനോക്കിക്കൊണ്ടതു പറഞ്ഞശേഷം, ""...എന്താടീ അന്നെന്നെ കണ്ടപ്പോൾ നെനക്കും നിന്റെതള്ളയ്ക്കുമൊരു പുച്ഛം..?? ഞാനെന്താപ്പൊ തുണിയുടുത്തിട്ടില്ലാർന്നോ..??"""_ എന്നുകൂടി കൂട്ടിച്ചോദിച്ചുകൊണ്ട് അവൾടടുത്തേയ്ക്കു ചെല്ലുമ്പോഴാണ് നുള്ളിയതിന്റെ യഥാർത്ഥ കാരണമവൾക്കു മനസ്സിലായത്... ""...എടാ... അതു ഞാൻ..."""_ പറഞ്ഞുവന്നതു മുഴുവിപ്പിയ്ക്കാതെ കള്ളലക്ഷണത്തിൽ നോക്കിയിട്ട് എന്നെപ്പിടിച്ചൊരു തള്ളുംതള്ളി അവളൊറ്റയോട്ടമായ്രുന്നു... കൂട്ടത്തിൽ,

💬 Comments

View all comments