0%

Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1404
...എടാ... മരവാഴേ... ഇത്രയുംനാള് കൂടെക്കിടന്നിട്ടും അവൾടെ തനിസ്വഭാവം നിനക്കു മനസ്സിലായിട്ടില്ലെന്നു പറയുമ്പോൾ... കഷ്ടം തന്നെ.!_ അവൾക്കുപുറമേ എന്റെ മനസ്സാക്ഷിപോലുമെന്നെ പുച്ഛിച്ച നിമിഷമായ്രുന്നത്... എന്നാലപ്പോഴേയ്ക്കും എനിയ്ക്കു കയ്യെത്താത്ത അകലത്തിലേയ്ക്കവൾ മാറിയതിനാലും പെട്ടന്നൊരു ചെയ്‌സിനുള്ളവസ്ഥയിലല്ലായിരുന്നതിനാലും വേദനകൊണ്ടു കണ്ണുനിറഞ്ഞ ഞാൻ ടീഷർട്ടു വലിച്ചുതാഴ്ത്തി കടികൊണ്ടഭാഗം പരിശോധിച്ചു... മുലക്കണ്ണിനെ ഓണത്തപ്പനാക്കിവെച്ച് അത്തപൂക്കളമിട്ടപോലെ നാലുവശത്തും അവളുടെപല്ലുകൾ ആഴ്ന്നിരിയ്ക്കുന്നു.! ഒരാവശ്യവുമില്ലാതെ സ്നേഹം കാണിയ്ക്കാൻ പോയതിനുകിട്ടിയ പ്രതിഫലത്തെയും തൊട്ടുതടവി ഞാൻ ലിവിങ്റൂമിലേയ്‌ക്കു ചെന്നപ്പോൾ എന്നെയുംകാത്തുനിന്ന് മുഷിഞ്ഞഭാവത്തിൽ ആ സാധനം സോഫയുടെ ഹാൻഡ്റെസ്റ്ററിൽ ചാരിനിൽപ്പുണ്ടായ്രുന്നു... എന്റെതലവെട്ടം കണ്ടതും അവളുടെ കണ്ണുകൾവിടരുന്നതും അതിൽ കുസൃതിപടരുന്നതും ഒരു നിമിഷമറിഞ്ഞെങ്കിലും, ഞാനതിനു വിലകൊടുക്കാതെ ദേഷ്യഭാവത്തിൽതന്നെ അടുത്തേയ്ക്കു ചെന്നപ്പോൾ മീനാക്ഷിയോടി സോഫയുടെ പിന്നിലേയ്ക്കു മാറിനിന്നു... ഞാനടുത്തേയ്ക്കു ചെല്ലുന്നതിനൊപ്പം അവളെതിർഭാഗത്തേയ്‌ക്കോടി എന്നെ കളിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ നാവു പുറത്തേയ്ക്കിട്ടു കൊഞ്ഞനംകാട്ടാനും തള്ളവിരൽ മാത്രമുയർത്തിപിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ട് ഗോഷ്ടികൾ കാണിയ്ക്കാനുംമറന്നില്ല... ""...തീർന്നെടീ... നീ തീർന്നു..!!"""_ കടികൊണ്ട ദേഷ്യത്തിൽ അവളുടെ നേരേ ചീറിക്കൊണ്ട് പാഞ്ഞുചെന്നെങ്കിലും കിലുകിലെ ചിരിച്ചുകൊണ്ട് സോഫയുടെ ഓപ്പോസിറ്റു നിന്നവളങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചു... ""...മിന്നൂസേ... ഞാമ്മര്യാദയ്ക്കു പറയുവാ... വാ... വന്നു കീഴടിങ്ങിയാ നെനക്കുകൊള്ളാം... ഇല്ലേ സത്യായ്ട്ടും ഞാൻ നെലന്തൊടീയ്ക്കില്ല നിന്നെ..!!"""_ വീണ്ടും ഭീഷണിയുടെസ്വരം സ്വീകരിച്ചെങ്കിലും അതിനും പുല്ലുവിലതന്ന്, എന്നെനോക്കിയൊരു കൊഞ്ഞനവുംകാട്ടി ബെഡ്റൂമിലേയ്ക്കു പായുവായ്രുന്നവൾ... സംഗതി ബെഡ്റൂമിൽക്കേറി ഡോറടയ്ക്കാനായ്രുന്നൂ കക്ഷീടെപ്ലാനെങ്കിലും വാതിൽക്കൽവെച്ചുതന്നെ പിന്നാലെയോടിയ ഞാനവളുടെ പാവാടയ്ക്കുമേൽ പിടുത്തമിടുകയായിരുന്നു... പലപ്രാവശ്യം പുള്ളിക്കാരി കുതറിമാറാനും തൊഴിയ്ക്കാനുമൊക്കെ ശ്രെമിച്ചെങ്കിലും ഞാൻവിട്ടില്ല... ""...എന്താടീ..?? കൊഞ്ഞനംകുത്തടീ... കുത്ത്നീ... കാണട്ടേ... അപ്പൊഴേ ഞാമ്പറഞ്ഞൂ, കളിയ്ക്കല്ലേ കളിയ്ക്കല്ലേന്ന്... അപ്പൊ നെനക്കഹങ്കാരം... എന്നിട്ടിപ്പെന്താ നെനക്കൊന്നും പറയാനില്ലേ..??"""_ വിജയശ്രീലാളിതനായതിന്റെ കിരുകിരുപ്പിൽ ഞാനൊന്നു ഞെളിഞ്ഞതും അവൾ വീണ്ടമെന്നെ ചവിട്ടാനായി കാലുപൊക്കി... ""...മിന്നൂസിനെന്നെ ജെയിയ്ക്കണോ അതോ മാനമ്മേണോ..??"""_ ഉടനെ ഞാനൊരു വെകിടച്ചിരിയോടെ ചോദ്യമിട്ടു... ശേഷം, ""...ദേ... അടങ്ങിനിന്നില്ലേല്‌ സത്യായ്ട്ടും ഞാൻ പാവാട വലിച്ചൂരും... പിന്നെ തുണിയില്ലാണ്ടിവടൊക്കെ നടക്കേണ്ടിയുംവരും... അതുവേണോ..??"""_ എന്നുകൂടി ഞാന്‍ ചോദിച്ചതുകേട്ടിടും അവളൊരിയ്ക്കൽക്കൂടി വെട്ടിത്തിരിയാനും എന്റെ പിടി വിടുവിയ്ക്കാനുമൊക്കെ ശ്രെമിച്ചുനോക്കി... അതോടെ ഞാനവൾടെ പാവാട ബലമായി പിടിച്ചൊന്നു താഴ്ത്തുവായ്രുന്നു... അരയിൽ ഇലാസ്റ്റിയ്ക്കായതിനാൽ പിടിച്ചപിടിയേ പാവാട ഊർന്നിറങ്ങി... അവൾടെ വെള്ളയിൽ ഇളംനീലപ്പൂക്കളുള്ള നൈലോൺജട്ടി അതോടെന്റെ കണ്ണുകളിൽ തെളിയുകേം ചെയ്തു... ഞാനത്‌ ഊരുമെന്നുറപ്പായതും മീനാക്ഷി പെട്ടെന്നെന്റെ കയ്യിലും പാവടയിലുമായി കേറിപ്പിടിച്ചു... ""...ഡാ... പ്ളീസ്... വലിയ്ക്കല്ലേ... വലിയ്ക്കല്ലേ..!!""" ""...മ്മ്മ്.! ഊരുമെന്ന് ഞാമ്പറഞ്ഞതല്ലേടീ പൊട്ടിമിന്നുസേ..!!"""_ വിജയീഭാവത്തില്‍ ഒരാക്കിയചിരിയോടെ നിന്ന എന്നെയവൾ ആദ്യമൊന്നു തുറിച്ചുനോക്കി... പിന്നെ പാവാട വലിച്ചുകയറ്റിയിട്ട് അടങ്ങിയൊതുങ്ങി നല്ലകുട്ടിയായ്ട്ട് എന്റടുക്കലേയ്ക്കു വന്നു... ഞാനടുത്ത കടിയും പ്രതീക്ഷിച്ചാണ് നിന്നതെങ്കിലും അതുണ്ടായ്ല്ല... പകരം, ""...എനിയ്ക്കൊരു കാര്യമ്പറയാനുണ്ട്..!!"""_ എന്നുപറഞ്ഞ്

💬 Comments

View all comments