Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
അവളോടുള്ളയെന്റെ ദേഷ്യം തീരുന്നതുവരെ ഞാനാക്കടി വിട്ടതുമില്ല...
പിന്നെ കടി വിട്ടപ്പോഴേയ്ക്കും വേദനകൊണ്ടവശയായ മീനാക്ഷി വയറിൽ കൈപ്പൊത്തിപ്പിടിച്ചുകൊണ്ട് നിലത്തേയ്ക്കിരുന്നുപോയി...
അവളുടെ കരച്ചിലും വേദനകൊണ്ടുള്ള തിരുമ്മലുമൊക്കെ കണ്ടിട്ടും എനിയ്ക്കൊട്ടും സഹതാപം തോന്നിയില്ല...
അതുകൊണ്ടുതന്നെ അവളവിടെക്കിടന്നു ശബ്ദമുണ്ടാക്കാതെ കരഞ്ഞതും ഞാനൊരു വല്ലാത്ത നിർവൃതിയോടെയാണ് നോക്കിക്കണ്ടത്...
കുറച്ചുകഴിയുമ്പോൾ ചേച്ചിയെപ്പോലെ മീനാക്ഷിയുമെണീറ്റുപോകുമെന്നുള്ള കടുത്തവിശ്വാസത്തിൽ ഞാൻ വീണ്ടുമാ ബുക്കും തുറന്നുവെച്ച് കഠിനമായ പഠിത്തന്തുടങ്ങി...
നോട്ടം ബുക്കിലേയ്ക്കായിരുന്നെങ്കിലും മനസ്സവളെന്താ എണീറ്റു പോകാത്തതെന്നതിലായിരുന്നു... അതുകൊണ്ട് കണ്ണുകൾ പലപ്പോഴുമവളുടെ നേരെ പാളിക്കൊണ്ടിരുന്നു...
പക്ഷേ കുറേസമയം കഴിഞ്ഞിട്ടും മുഖംകുനിച്ചിരുന്നു കരയുന്നതല്ലാതെ മീനാക്ഷിയെഴുന്നേറ്റു പോകുന്നില്ലാന്നു കണ്ടപ്പോഴാണെന്റെ കിളിയൊന്നു പാറിയത്...
ആ അമ്പരപ്പോടെത്തന്നെ അവളുടനെ എണീയ്ക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് കുറച്ചുസമയം കൂടി ഞാൻ വെയ്റ്റ് ചെയ്തു...
പക്ഷേ ഇപ്രാവശ്യം ബുക്കിലേയ്ക്ക് നോക്കാതെ അവളെത്തന്നെയാണ് നോക്കിയിരുന്നതെന്നു മാത്രം...
എന്നാലാ കാത്തിരിപ്പും വെറുതെയായതോടെയെന്റെ ഇടനെഞ്ചിലൊരു വെള്ളിടിവെട്ടി... കൂട്ടത്തിൽ രണ്ടിന്റേം ഒച്ചയൊന്നും കേൾക്കുന്നില്ലല്ലോന്നോ മറ്റോ അമ്മ ചേച്ചിയോടു ചോദിയ്ക്കുന്നതു കൂടിയറിഞ്ഞതോടെ എന്റെ നല്ലജീവനങ്ങു പോവുവേംചെയ്തു...
ഉടനെ പാഞ്ഞുചെന്ന ഞാൻ മീനാക്ഷിയെ വിളിച്ചെഴുന്നേല്പിയ്ക്കാനൊരു ശ്രെമവുംനടത്തി...
""...മീനുവേച്ചീ... വായെണീറ്റേ... ദേയമ്മ വിളിയ്ക്കുന്നുണ്ട്..!!"""_ ഞാനവളെ കുലുക്കി വിളിച്ചെങ്കിലുമവളനങ്ങിയില്ല...
കുറേപ്രാവശ്യം കൂടി വിളിച്ചിട്ടുമൊരനക്കവുമില്ല...
വയറുംപൊത്തിപ്പിടിച്ച് അതേയിരിപ്പ്...
ഞാൻനല്ല വൃത്തിയ്ക്കു ഞെട്ടി...
ചെവിയോർത്തു നോക്കിയപ്പോൾ കരയുന്നയൊച്ചയുമില്ല...
മുട്ടുമടക്കി കൈയാ മുട്ടുകളിൽചുറ്റി, അതിലേയ്ക്കു മുഖം പൂഴ്ത്തിയിരിക്കുന്നതിനാൽ മുഖവും കാണാൻപറ്റുന്നില്ല...
ഇരുന്നയിരിപ്പിലവളുടെ ബോധം പോയെന്നാണ് ഞാനപ്പോൾ കരുതിയത്...
അതോടൊറ്റ നിമിഷംകൊണ്ട് ഞാനാകെ വിയർത്തുകുളിച്ചു, ആരെയും പിടിച്ചു കടിയ്ക്കരുതെന്നുള്ള അച്ഛന്റെ ഉഗ്രശാസനമുള്ളതാണ്...
എന്നാലതും തെറ്റിച്ചാണിപ്പോൾ മീനാക്ഷിയെ കടിച്ചു ബോധം കെടുത്തിയിരിയ്ക്കുന്നത്...
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചുനിന്നു...
പിന്നെ രണ്ടുംകൽപിച്ചു വീണ്ടുമവളെ കുലുക്കി എണീപ്പിയ്ക്കാൻനോക്കി...
ആദ്യമൊക്കെ അത്യാവശ്യം ധൈര്യത്തോടെയാണ് വിളിച്ചതെങ്കിലും അവളനങ്ങാതെ വന്നതോടെ അതുപിന്നൊരേങ്ങലടിയും കരച്ചിലുമൊക്കെയായി മാറി...
""...എന്നെ കളിയാക്കിയ കൊണ്ടല്ലേ ഞാങ്കടിച്ചേ... അച്ഛനെന്നോടാരേം കടിക്കല്ല്ന്ന് പറഞ്ഞയാ... അറിയാണ്ടാ ഞാങ്കടിച്ചോയെ... എണീര് മീനുവേച്ചീ..!!"""_ ന്നൊക്കെ പതംപറഞ്ഞുള്ളയെന്റെ കരച്ചിലിന്റവസാനമാണ് മീനാക്ഷിയൊന്നു മുഖമുയർത്തിയത്...
അവളെന്നെനോക്കി കളിയാക്കി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റതെങ്കിലും എനിയ്ക്കപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു...
മാത്രവുമല്ല, ചിരിയോടെയിരുന്ന മീനാക്ഷിയെ പിടിച്ചെഴുന്നേൽപ്പിയ്ക്കാനും ഞാൻ ശ്രെമിച്ചു...
ആരെങ്കിലും പെട്ടെന്നുകയറി വരികയാണെങ്കിൽ അവളങ്ങനെ നിലത്തിരുന്നാൽ പണി പാളുമെന്നറുപ്പുള്ളതുകൊണ്ട്, പെട്ടെന്നുതന്നെ കക്ഷത്തിലൂടെ കൈകയറ്റിയവളെ വലിച്ചെഴുനേല്പിക്കാൻ ഞാൻ പരമാവധി നോക്കിയെങ്കിലും ഇക്കിളികൊണ്ടോ അതോ എന്നെ കളിയാക്കാനോന്നറിയില്ല അവളവിടിരുന്നു ചിരിച്ചുകൊണ്ട് ബലംപിടിച്ചു...
എനിയ്ക്കാണെങ്കിൽ എങ്ങനെയെങ്കിലും അവളെയൊന്നെഴുന്നേൽപ്പിച്ചാൽ മതിയെന്നായിരുന്നു...
അതിനായി അമ്മ വിളിയ്ക്കുന്നുണ്ട്...
കീത്തുവേച്ചിയിപ്പൊ വരുമെന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങൾ നിരത്തിനോക്കുവേം ചെയ്തു...
എന്നിട്ടൊന്നും മീനാക്ഷിയനങ്ങീല...
ഒടുക്കം, വീണ്ടുംഞാൻ കാറുമെന്നുള്ളവസ്ഥ വന്നപ്പോളാണ് അവളെഴുന്നേറ്റത്...
എന്റെയുദ്യമം വിജയിച്ച സന്തോഷത്തിൽ
💬 Comments
View all comments