Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
ഞാനുമപ്പോളൊന്നു ചിരിച്ചു...
പക്ഷേ, ആ സന്തോഷവുമധികം നീണ്ടുനിന്നില്ല...
""...നീയെന്തോത്തിനാടാ എന്നെക്കടിച്ചേ..??"""_ അവള് വയറു തിരുമിക്കൊണ്ടെന്നെ നോക്കിയതും,
""...മീനുവേച്ചിയെന്തോത്തിനാ എന്നെ കളിയാക്കിയെ..??"""_ ന്നു ഞാനും തിരിച്ചുചോദിച്ചു...
""...കളിയാക്കിയെന്നുവെച്ച് നീയെല്ലാരേങ്കടിയ്ക്കുവോ..?? ആഹാ.! അതു കൊള്ളാലോ..!!"""_ മീനാക്ഷി വീണ്ടുംകലിപ്പായി... അതോടെന്റെ ട്യൂബുമഴിഞ്ഞു...
...ആരുമറിയാതിരിയ്ക്കാൻ ബോധംകെട്ടു കിടന്നവളെ വിളിച്ചെഴുനേല്പിച്ചതാണ്... അതിപ്പോൾ വീണ്ടും കുരിശായിരിയ്ക്കുന്നു..!!
പറഞ്ഞശേഷമവൾ വാതിലിനടുത്തേയ്ക്കു പോകാൻ കൂടിയാഞ്ഞതോടെ എന്റെ ഫുൾ ഫ്യൂസുംപോയി...
പിന്നെ അവസാനത്തെയടവെടുക്കാതെ മറ്റുമാർഗ്ഗമില്ലായ്രുന്നു...
ഓടിച്ചെന്നവളെ പിന്നീന്നു കെട്ടിപ്പിടിച്ചൊരു കരച്ചിലങ്ങു പാസ്സാക്കി...
അക്കൂട്ടത്തിൽ,
അച്ഛനോട് നടന്നതൊന്നും പറയരുതെന്നും അച്ഛനറിഞ്ഞാൽ തല്ലുമെന്നുമൊക്കെ എണ്ണിയെണ്ണി പറഞ്ഞു...
എന്തായാലുമതേറ്റു, ആദ്യമൊക്കെ ബലംപിടിച്ചെങ്കിലും ആരോടും പറയില്ലെന്നുറപ്പു പറഞ്ഞിട്ടാണ് ഞാങ്കരച്ചിലും കെട്ടിപ്പിടുത്തവും നിർത്തിയത്...
അവളുടെയുറപ്പു കിട്ടിയതും സ്വിച്ചിട്ടപ്പോലെ കരച്ചിലുംനിന്നു...
അതോടെയവളെന്നെ സംശയത്തോടെയൊന്നു നോക്കി;
""...കള്ളക്കരച്ചിലാരുന്നോടാ..??"""
""...ങ്ഹൂം.! സത്യായ്ട്ടും അച്ഛനറിഞ്ഞാലെന്നെ തല്ലും..!!"""_ ഞാൻ നിസ്സഹായനായി മറുപടികൊടുത്തതും,
""...അത്രയ്ക്കു പേടിയുള്ളോരെന്തിനാ കടിയ്ക്കാമ്പോയേ..?? പിന്നെന്റെ വേദനയിപ്പോഴും മാറീട്ടില്ലാട്ടോ... അങ്കിളിനോടുപറഞ്ഞു രണ്ടെണ്ണം മേടിച്ചുതരുവാ വേണ്ടത്..!!"""_ അവളൊരു പുഞ്ചിരിയോടെ പറഞ്ഞു...
അതുകേട്ടതും ഞാൻ വീണ്ടുമൊന്നു ഞെട്ടി;
...ഇവളിനി വാക്കുമാറുമോ..?? മാറിയാലിന്നെന്റെ പുറംപൊളിയും.!
പണ്ടിങ്ങനെ അമ്മേക്കടിച്ചതിന് അച്ഛന്തല്ലിയതിന്റെ പാട് രണ്ടുദിവസം തൊടേലുണ്ടായ്രുന്നു...
ആഓർമ്മ മനസ്സിലേയ്ക്കു തികട്ടിവന്നതും ഞാനൊരു സന്ധി സംഭാഷണത്തിനൊരുങ്ങി...
സാധാരണ കടിവെച്ചു കൊടുക്കുമ്പോളമ്മയോടും ചേച്ചിയോടും കാണിക്കുന്ന അതേയടവ്, അല്ലെങ്കിൽ മറ്റാർക്കുമിതേവരെ പറഞ്ഞു കൊടുക്കാത്തയെന്റെയാ ഭീകര മെഡിസിൻ മീനാക്ഷിയ്ക്കും കൊടുക്കാൻ ഞാൻ തീരുമാനിച്ചു...
സാധാരണയത് ചെയ്തുകൊടുത്താൽ അമ്മയും ചെറിയമ്മയും കീത്തുവേച്ചീമൊന്നും കടിച്ചകാര്യം അച്ഛനോടുപറയാറില്ല... അങ്ങനെ ചെയ്താലുടനെ വേദന കുറയുന്നുമുണ്ട്...
രണ്ടുദിവസം മുന്നേയമ്മേപ്പിടിച്ചു കടിച്ചപ്പോഴുമാ മരുന്നിന്റെ റിസൾട്ടു ഞാനനുഭവിച്ചറിഞ്ഞതാണല്ലോ...
ആഉറപ്പിൽ ഞാനാ മരുന്നവൾക്കു കൊടുക്കാൻതന്നെ തീരുമാനിച്ചു...
""...വേദന കുറച്ചന്നാലാരോടും പറയാണ്ടിരിയ്ക്കോ..??"""_ പ്രതീക്ഷയോടെ ഞാനവളെ നോക്കി...
""...അതിനു വേദനകുറഞ്ഞാലല്ലേ..??"""
""...വേദനേക്കെ കുറഞ്ഞോളും... ആരോടുമ്പറയാണ്ടിരുന്നാ മതി..!!"""
""...ആരോടുമ്പറയാണ്ടിരുന്നാൽ വേദനകുറയോ..??"""_ അവളൊരാക്കിയ ചിരിയോടെ ചോദിച്ചതിന്,
""...ങ്ഹൂം.! ഞാമ്മേദന കുറച്ചരാം... എന്നാലാരോടും പറയാണ്ടിരിയ്ക്കോ..??"""_ ഞാൻ കൂടുതൽ പ്രതീക്ഷയോടെ മീനാക്ഷിയെനോക്കി...
എന്റെ മരുന്നിന്റെ ഫലസിദ്ധിയിൽ എനിയ്ക്കു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ അവളൊന്നു സമ്മതിച്ചാൽമതിയെന്ന പ്രാർഥനയിലായ്രുന്നൂ ഞാൻ...
എന്തായാലും, വേദന കുറഞ്ഞാലാലോചിയ്ക്കാമെന്നൊരു അനുകൂല മറുപടി കിട്ടിയതുമെന്റെ മുഖമൊന്നുതെളിഞ്ഞു...
""...എന്നാലുടുപ്പു പൊക്ക്... വേദന ഞാമ്മാറ്റിത്തരാം..!!"""
""...ഉടുപ്പുപൊക്കാനോ എന്തിന്..??"""_ ഒരു ഡോക്ടറുടെഭാവത്തിൽ വളരെസീരിയസായി പറഞ്ഞയെന്നെനോക്കി അത്യധികമമ്പരപ്പോടെയാണവളത് ചോദിച്ചത്...
അവളെന്തിനാ അതുപറയുമ്പോൾ ഇത്രയ്ക്കങ്ങടു ഞെട്ടുന്നതെന്ന അമ്പരപ്പിലായ്രുന്നൂ ഞാനും...
കാരണമപ്പോളെന്റെ കുഞ്ഞുമനസ്സിൽ വേണ്ടാത്തൊരു ചിന്തയുമുണ്ടായ്രുന്നില്ല...
അതുകൊണ്ടവൾടെ മുഖത്തുണ്ടായ്രുന്ന അതേ അത്ഭുതത്തോടെയാണ് ഞാനും മറുചോദ്യമിട്ടത്;
""...അപ്പോൾ വേദനമാറ്റണ്ടേ..??"""
""...വേദന മാറ്റാനെന്തിനാ ഉടുപ്പു പൊക്കുന്നേ..??"""
""...ഉടുപ്പുപൊക്കിയാലല്ലേ അവടങ്കാണാമ്പറ്റൂ..?? ഉടുപ്പ് പൊക്കീട്ടവടെ ഒന്നൂതിക്കൊടുത്താ മതി... വേദനയപ്പൊമാറിക്കോളും..!!"""_ ഞാനെന്റെമരുന്നും അതിന്റെപ്രയോഗവും നെഞ്ചുവിരിച്ചുനിന്നു പറഞ്ഞതുമവളൊരൊറ്റ
💬 Comments
View all comments