Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
ശവമേ..!!"""_ വീണ്ടും അതിന്മേൽ പിടിച്ചു വലിച്ചതിനൊപ്പം എന്റെമുതുകിൽ രണ്ടിടി കൂടിതന്നു...
""...ഇല്ലടീ... തരത്തില്ല... നീയിനിയെന്നെ എന്തൊക്കെ ചെയ്താലും ഇതു ഞാന്തരാമ്പോണില്ല..!!"""_ എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിലെന്ത്, വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു...
""...ആഹാ.! അത്രയ്ക്കായോ... എന്നാ കാട്ടിത്തരാമേ..!!"""_ എന്റെ വെല്ലുവിളികേട്ടതും അവളുവാശിയോടെ പറഞ്ഞ് മുട്ടിലിഴഞ്ഞെന്റെ മുതുകിലേയ്ക്കു കയറി...
പിന്നെ കറ്റതല്ലുമ്പോലെ രണ്ടുകൈയും കൂട്ടിപ്പിടിച്ചിടിയ്ക്കാൻ തുടങ്ങി... ഇടിയൊന്നും ബ്ലാങ്കെറ്റും കടന്നുള്ളിലേയ്ക്ക് വന്നില്ലെങ്കിലും ശരീരമനക്കാൻ കഴിയാതെ വീർപ്പുമുട്ടിയ എന്റെമേത്ത് തടിച്ചീടെ വെയിറ്റുകൂടിയായപ്പോൾ ശ്വാസംമുട്ടാൻ തുടങ്ങി...
എന്റെ മുക്കലും മൂളലുമെല്ലാം അവൾടെ പീഞ്ഞയിടികൊണ്ടിട്ടാണെന്നുള്ള അഹങ്കാരത്തിൽ പുള്ളിക്കാരിയപ്പോഴുമങ്ങ് തകർക്കുവായ്രുന്നു...
""...മി... മി... മിന്നൂ.. സേ..!!"""
""...എന്ത്ടാ പട്ടീ..??"""
""...മേത്ത്ന്ന്... മേത്ത്ന്ന് മാറിയേ... ശ്വാസം... ശ്വാസമ്മുട്ടുന്നു..!!"""_ ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു...
സാധാരണ മുട്ടട്ടേ... ചാവടാ പട്ടീന്നൊക്കെ പറയുന്നതാ...
പക്ഷേ ഇന്നു സംഗതി സീര്യസ്സാന്നു തോന്നിയതു കൊണ്ടാവണം പെട്ടെന്നെഴുന്നേറ്റു മാറി...
""...മ്മ്മ്.! ഇനി കളിയ്ക്കാണ്ടെന്റെ ബ്ലാങ്കെറ്റു താ ചെക്കാ...!!"""_ ബെഡിൽ ചമ്രംപടഞ്ഞിരുന്ന് പെണ്ണുപറഞ്ഞപ്പോൾ ഞാൻ നിസ്സഹായമായി അവളെ നോക്കിക്കിടന്നു...
""...എണീയ്ക്ക് ചെക്കാ... ബ്ളാങ്കെറ്റു താ... എനിയ്ക്കുറങ്ങണം..!!"""_ അവള് ചെറിയൊരു ദേഷ്യസ്വരത്തിൽ വീണ്ടുമതിന്റെ തുമ്പിൽ പിടിച്ചുവലിച്ചു...
""...എന്നെ... എന്നെക്കൊണ്ടു പറ്റോന്നു തോന്നുന്നില്ല ഷാജിയേട്ടാ..!!"""_ ഞാൻ നിസ്സഹായമായൊരു ചിരിയോടെപറഞ്ഞപ്പോൾ കാര്യം മനസ്സിലാകാതെ അവളെന്നെനോക്കി...
""...മ്മ്മ്..?? എന്തോ പറ്റിയബൂ..??"""_ അവള് ഇരട്ടപ്പല്ലുകാട്ടി ചിരിച്ചുകൊണ്ടെന്നോട് ചേർന്നിരുന്നു...
""...അത്... അതനങ്ങാമ്പറ്റണില്ല..!!"""_ എന്റെമുഖം ദയനീയമായി...
ശെരിയ്ക്കുമപ്പോഴാണ് അവളെന്റെയവസ്ഥ മനസ്സിലാക്കുന്നത്...
""...ഓഹോ.! അപ്പൊയിതാണല്ലേ ഞാന്തല്ലിയപ്പോ വെറുതെകൊണ്ടോണ്ട് കെടന്നേ.... അപ്പൊഴേ ആലോയ്ച്ചതാ ഇതെന്തോ പറ്റിയേന്ന്..!!"""_ അവൾ ബ്ളാങ്കെറ്റിന്റെ അറ്റത്തു പിടിച്ചുവലിച്ചു...
ശേഷം,
""...മ്മ്മ്.! ടിങ്... ടിങ്... വണ്ടിയങ്ങോട്ടുരുണ്ട് പോട്ടേ..!!"""_ എന്നുപറഞ്ഞെന്നെ തള്ളുകകൂടി ചെയ്തപ്പോൾ, കേൾക്കാനിരുന്നതുപോലെ ഞാൻ മറുവശത്തേയ്ക്കുരുണ്ടു...
""...മതി... മതി... ഇനീമുരുണ്ടാ വണ്ടി കൊക്കേവീഴും... അങ്ങനെ വണ്ടീടെ പെയിന്റാറ്റം പോയാൽ ഓണർക്കതു വെഷമാവും.... അതോണ്ടിനിയെണീറ്റോ..!!"""
അപ്പോഴേയ്ക്കും രണ്ടു ചുറ്റഴിഞ്ഞ് കൈയും കാലുമൊക്കെ കുറച്ചുഫ്രീയായ്രുന്നു...
കൈരണ്ടും ബ്ലാങ്കെറ്റിനകത്തു നിന്നും പുറത്തെടുത്തശേഷം കൈകുത്തി എഴുന്നേറ്റതും വാടികൊഴിയാൻ കാത്തുനിന്ന ഇലപോലെ അതു കാലിലേയ്ക്കൂർന്നു വീണു...
""...അവൾടമ്മേടൊരു പൊതപ്പ്..!!"""_ കലിപ്പടക്കാൻ കഴിയാതെ പുതപ്പെടുത്ത് ഹോളിലേയ്ക്കു വലിച്ചെറിഞ്ഞുകൊണ്ട് ചീറിയതും മിന്നൂസെന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ബെഡിൽ നിന്നുമെഴുന്നേറ്റു...
""...കഷ്ടോണ്ട് കുട്ടൂസേ... എന്റെ മമ്മിതന്ന ബ്ലാങ്കെറ്റാത്..!!"""_ അവൾ ബെഡിൽനിന്നുമിറങ്ങി ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ പറഞ്ഞതും,
""...ആഹ്.! എനിയ്ക്കപ്പൊഴേ തോന്നി... അതോണ്ടല്ലേ എന്നെ കൊല്ലാന്നോക്കീത്..!!"""_ ഞാൻ മുഖംകൂർപ്പിച്ചു...
""...കൊല്ലാന്നോക്കീന്നോ..?? ആരു കൊല്ലാന്നോക്കീന്ന്..?? നീയോരോന്നൊക്കെ കാട്ടിക്കൂട്ടീട്ടിപ്പെന്റെ പൊതപ്പിനായോ കുറ്റം..??"""_ അവള് ബ്ലാങ്കെറ്റെടുക്കുന്നതിനിടയിൽ എന്നെ നോക്കിച്ചോദിച്ചതും ഞാനൊന്നും മിണ്ടാതെ കട്ടിലിലേയ്ക്കിരുന്നു...
അങ്ങനെ കലിപ്പൊടുങ്ങാതെ കട്ടിലിലിരുന്ന് കിതയ്ക്കുമ്പോഴാണ് ചാർജിങ്ങിലിരുന്ന മീനാക്ഷിയുടെ ഫോൺ ചിലയ്ക്കാൻ തുടങ്ങിയത്...
""...ആരാന്നു
💬 Comments
View all comments