Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
""...ഓ.! ശെരി.! എന്നാ താനിനിയെന്നോടു മിണ്ടണ്ട... ഞാനും മിണ്ടൂല..!!"""_ കെറുവോടെ പറഞ്ഞവൾ എനിയ്ക്കു മുഖംതിരിഞ്ഞുകിടന്നു...
ഞാൻ കട്ടിലിന്റെ ഓരത്തായ്രിയ്ക്കുവേം ചെയ്തു...
ഒരു പത്തുമിനിറ്റങ്ങനെ ഇരുന്നിട്ടുണ്ടാവും, അപ്പോഴേയ്ക്കുമവൾടെ മുരടനക്കംകേട്ടു...
ശേഷം,
""...എന്റെ ജൂലിക്കുട്ടീ... നീപോയി നിന്റെ പപ്പയോടുപറ, മര്യാദയ്ക്കുവന്ന് എന്റോടെമിണ്ടാൻ... ഇല്ലേലെന്റെ സ്വഭാവംമാറുംന്നും പറേണം..!!"""
ജൂലിക്കുട്ടി മഞ്ഞനിറത്തിലുള്ള ഒരു വലിയ ടെഡ്ഡിബിയറാണ്...
ഫുൾടൈം ഞങ്ങൾടെ തലയിണകളുടെ നടുക്കാണ് പുള്ളിക്കാരിയുടെ സ്ഥാനം...
ഇപ്പോളെന്നെ സോപ്പിടാനായി അതിനെയെടുത്തുവെച്ച് വർത്താനംപറയുവാ...
അതുകേട്ടു തിരിഞ്ഞുനോക്കിയതും അവള് ചുണ്ടുകടിച്ചുപിടിച്ച് ചിരിയടക്കാൻ ശ്രെമിയ്ക്കുവായ്രുന്നു...
ആ ചിരികൂടിക്കണ്ടതും എന്റെ ദേഷ്യമിരട്ടിച്ചു...
ഉടനെതന്നെ ലൈറ്റുമോഫ്‌ചെയ്ത് ബെഡ്ഡിലേയ്ക്കു കേറുവായ്രുന്നൂ ഞാൻ...
""...ദാ... പൊതച്ചോ..!!"""_ അവളു പുതയ്ക്കാനെടുത്ത പുതപ്പിന്റെ ബാക്കിഭാഗമെടുത്ത് എന്റെ മേലേയ്ക്കുവെച്ചതും ഞാൻ തട്ടിയെറിഞ്ഞു;
""...നിന്റച്ഛന് കൊണ്ടോയി കൊടടീ..!!"""
""...ന്റെ ദൈവമേ... ഇങ്ങനേം കൊതിക്കെർവ്വുള്ള മനുഷ്യമ്മാര് കാണോ..?? അയ്യേ.! ഇതൊക്കെയാരേലുമറിഞ്ഞാൽ... ശ്ശൊ.! നാണക്കേടുതന്നെ..!!"""_ ആത്മഗതംപോലെ പറഞ്ഞവൾ എന്നോടു ചേർന്നുകിടന്ന് വീണ്ടും പുതപ്പെടുത്തെന്റെ നെഞ്ചത്തേയ്ക്കുവെച്ചു...
""...അത്രയ്ക്കു നാണക്കേടുള്ളോരൊന്നും ന്നെ തൊടണ്ട... മാറിക്കെടേടീ..!!"""_ അവൾക്കെതിർവശം ചെരിഞ്ഞു കിടന്നയെന്റെ ഇടുപ്പിലൂടെകൈയിട്ട് എന്നോട് ചൊതുങ്ങിക്കിടക്കാനൊരുങ്ങിയ മീനാക്ഷിയുടെ കൈതട്ടിമാറ്റി പറയുന്നതിനൊപ്പം, ഞാൻ കുറച്ചുകൂടി നീങ്ങിക്കിടന്ന് ഞങ്ങൾക്കിടയിലെ ഗ്യാപ്പുവലുതാക്കി...
""...ഓഹോ.! അപ്പൊ മുടിഞ്ഞ പെണക്കാണല്ലേ..??"""_ അവളുടെ സ്വരമുയർന്നതിനൊപ്പം, അടുത്ത ഫ്ലാറ്റുകളിൽനിന്നും ജനാലയിലൂടെ അരിച്ചുകയറിയ പ്രകാശത്തിൽ കമിഴ്ന്നു കിടന്നുകൊണ്ട് തലയുയർത്തിയെന്നെ നോക്കുന്ന മീനാക്ഷിയുടെനിഴലും എനിയ്ക്കുവ്യക്തമായി കാണാമായിരുന്നു...
""...ആ.! പെണക്കന്തന്നാ... അതിനിപ്പാർക്കാ നഷ്ടം..??"""
""...ആർക്കുമൊരു നഷ്ടോമില്ല... പിന്നിത്രേക്ക ഡിമാൻഡായ സ്ഥിതിയ്ക്ക് ഞാനുറങ്ങുമ്പോളെന്റെ അമ്മിഞ്ഞേപ്പിടിയ്ക്കാൻ വാട്ടാ... അപ്പൊ കാണിച്ചുതരാം..!!"""_ പറഞ്ഞതും അവള് വാശിതീർക്കുംപോലെ തിരിഞ്ഞുകിടന്ന് എന്റെ മേത്തുകിടന്ന ബ്ലാങ്കെറ്റുകൂടി വലിച്ചെടുത്തുമൂടി...
മറ്റേ തൊമ്മനുംമക്കളിലെ രാജാക്കണ്ണ് പറയുമ്പോലെ, അതെനിക്കിഷ്ടായില്ല...
ഞാൻ തിരിഞ്ഞു കിടന്നവളെ ചവിട്ടിത്തള്ളിക്കൊണ്ട് ബ്ലാങ്കെറ്റ് വലിച്ചെടുത്ത്, കിടന്നകിടപ്പിൽ രണ്ടുമൂന്നു ചുറ്റുതിരിഞ്ഞു.....
പ്രസവശേഷം നേഴ്സുമാര് കുഞ്ഞിനെ വെള്ളകോട്ടനിൽ പൊതിഞ്ഞോണ്ടു വരുമ്പോലെ മുഖംമാത്രം പുറത്തു വരത്തക്കവിധത്തിൽ ചുറ്റിപൊതിഞ്ഞ് ഞാൻ മിണ്ടാതെകിടന്നു...
തൊഴികിട്ടി രണ്ടുമലക്കം മറിഞ്ഞ ഡോക്ടറൂട്ടി ചാടിയെഴുന്നേറ്റ് ലൈറ്റിട്ടപ്പോൾ പണി വരുന്നുണ്ടവറാച്ചാന്ന് മനസ്സുപറഞ്ഞെങ്കിലും ഞാനനങ്ങീല...
""...വിടാട്ടാ... നിന്നെയിപ്പൊത്തന്നെ ചന്ദ്രനിലേയ്ക്ക് വിടാമേ..!!"""_ വെള്ളബ്ലാങ്കെറ്റും വരിഞ്ഞുമുറുക്കി ബഹിരാകാശ സഞ്ചാരികളെപ്പോലെ കിടന്നയെന്നെനോക്കി പറഞ്ഞിട്ടാനാറി ടീഷേർട്ടിന്റെസ്ലീവ് മുകളിലേയ്ക്കുയർത്തുന്നതു കണ്ടതും എന്റെ ചങ്കിടിയ്ക്കാൻതുടങ്ങി...
""...ഇതെന്റെ ബ്ലാങ്കെറ്റാ... താടാ പട്ടീ..!!"""_ ബെഡിലേയ്ക്ക് മുട്ടിലിഴഞ്ഞുകേറിയ പെണ്ണ് ബ്ലാങ്കെറ്റിന്ററ്റത്തു പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു...
സത്യത്തിൽ അതുതിരികെക്കൊടുത്ത് കിട്ടാമ്പോണ ഇടിയുടെയെണ്ണം കുറയ്ക്കണോന്ന് എനിയ്ക്കും ആഗ്രഹമുണ്ടായിരുന്നു...
...ബട്ട് ആം ഹെല്പ്ലെസ്സ്.!
കയ്യുംകാലും അതിനുള്ളിലായതു കൊണ്ട് ഒന്നനങ്ങണോങ്കിൽ കൂടി പരസഹായം വേണമെന്നവസ്ഥയാ...
സംഗതിയുടെകിടപ്പ് അവളോടു വിവരിയ്ക്കണമെന്നാഗ്രഹമുണ്ടേലും ഈഗോ സമ്മതിയ്ക്കാത്തോണ്ട് ആർക്കും ശല്യമുണ്ടാക്കാതെ മിണ്ടാതെ കിടക്കുവാന്നേ.!
""...ന്റെ ബ്ലാങ്കെറ്റ് താടാ
💬 Comments
View all comments