എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]
📝 Ongoing
👁 709837 views ❤ 6722 likes 💬 507 comments
എന്റെ ഡോക്ടറൂട്ടി 05
Ente Docterootty Part 5 | Author : Arjun Dev | Previous Part
""...എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??"""_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി...
അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു...
കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ...
""...ഡാ ചെക്കാ... നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!"""_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു...
""...മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??"""
അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി...
""...ഒന്നൂല്ല... ഞാ... ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!""" _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി;
""...എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??"""
""...യ്യ്യോ.! അല്ല..!!"""
""...പിന്നെ..??"""_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ
തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരി
💬 Comments
View all comments