0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1852

എന്റെ ഡോക്ടറൂട്ടി 05

Ente Docterootty Part 5 | Author : Arjun Dev | Previous Part

""...എന്താടാ ചെക്കാ..?? എന്തോത്തിനാ നീയിങ്ങനോടിപ്പായണേ..??"""_ തിരിഞ്ഞുനിന്നെന്റെ മുഖത്തേയ്ക്കുനോക്കിയവള് ചോദിച്ചതും ഞാനൊന്നുമില്ലെന്നർത്ഥത്തിൽ ചുമൽകൂച്ചി... അപ്പോഴുമെന്റെ ചുണ്ടിൽ എക്സൈറ്റ്മെന്റു നിറച്ചയൊരു പുഞ്ചിരിയുണ്ടായിരുന്നു... കാരണം, അവളോടുള്ളിഷ്ടം കാണിയ്ക്കാമ്മേണ്ടി റ്റാറ്റുവൊക്കെ അടിച്ചു വന്നതാണല്ലോ... ""...ഡാ ചെക്കാ... നീയീ വെയിലത്തോടിപ്പാഞ്ഞുവന്നത് എന്നെനോക്കി ചിരിയ്ക്കാനായ്രുന്നോ..?? വെയിലുകൊള്ളാതെ പോയി വീട്ടിലിരിയ്ക്കെടാ..!!"""_ മീനാക്ഷി ചുഴിഞ്ഞുനോക്കി കൂട്ടിച്ചേർത്തതിനു മറുപടിയായി ഞാനൊന്നുകൂടി വെളുക്കെ പുഞ്ചിരിച്ചു... ""...മ്മ്മ്..?? എന്താഒരു ചിരിയും നാണോക്കെ..?? എന്തേലും കള്ളത്തരങ്കാണിച്ചോ..??""" അപ്പോഴത്തെയെന്റെ റൊമാന്റിക് എക്സ്പ്രെഷനെ അവള് സംശയദൃഷ്ടിയോടെ നോക്കിയപ്പോൾ ഞാൻവീണ്ടും പരുങ്ങലിലായി... ""...ഒന്നൂല്ല... ഞാ... ഞാഞ്ചുമ്മാ മീനുവേച്ചീനെ കാണാമ്മേണ്ടി വന്നയാ..!!""" _ തെല്ലൊരു പരിഭ്രമത്തോടുളെളന്റെ മറുപടികേട്ടതും അവളുണ്ടക്കണ്ണുരുട്ടിയെന്നെ രൂക്ഷമായി നോക്കി; ""...എന്തോത്തിനാ എന്നെക്കാണണേ..?? ഇനീം കടിയ്ക്കാമ്മേണ്ടിയാണോ..??""" ""...യ്യ്യോ.! അല്ല..!!""" ""...പിന്നെ..??"""_ അവള് പോലീസുകാര് ചോദ്യംചെയ്യുമ്പോലെ തുറിച്ചുനോക്കി ചോദിച്ചതും മറുപടിയൊന്നുംപറയാതെ ഞാനിടതുകൈ ഒരിയ്ക്കൽക്കൂടി പിന്നിലേയ്ക്കൊളിപ്പിച്ചു... റൊമാന്റിക് എക്സ്പ്രെഷനും പൊളിഞ്ഞ് അവളുടെഭാവവും മാറിയതോടെ റ്റാറ്റു ഇപ്പോൾ കാണിയ്ക്കണോ വേണ്ടയോന്നുള്ള ആശയക്കുഴപ്പത്തിലായി ഞാൻ... അതാണ് കൈ മറച്ചത്, ഇനി അബദ്ധത്തിൽ പോലും കാണരുതല്ലോ... എന്നാലവൾടെ മുഖത്തുനോക്കി കള്ളലക്ഷണത്തോടെ കൈപിൻവലിച്ചത് അവളു കൃത്യമായുംകണ്ടു... ""...എന്താടാ കയ്യേല്..?? എന്താ ഒളിച്ചുപിടിയ്ക്കണേ..?? കൈകാട്ട്..!!"""_ പറഞ്ഞുകൊണ്ട് മീനാക്ഷി, കൈപിന്നിലേയ്ക്കു കൊണ്ടുപോയെന്റെ കൈയ്യിൽ പിടിയ്ക്കാൻ ശ്രെമിച്ചെങ്കിലും ഞാൻ വെട്ടിച്ചുമാറി പിന്നിലേയ്ക്കു ചാടി... എന്തൊക്കെയായാലും സർപ്രൈസായി കൊണ്ടുവന്നത് വെറുതെയങ്ങ് കാണിയ്ക്കാമ്പറ്റോ..??!! ""...എന്താത്..?? കൈകാട്ട്... നിന്നോടു പറഞ്ഞകേട്ടില്ലേ..?? മര്യാദയ്ക്കു കൈകാട്ടാൻ..!!"""_ പിന്നിലേയ്ക്കു വലിയാൻനോക്കിയ എന്റെകയ്യിൽ കടന്നുപിടിച്ചുകൊണ്ടവൾ അടുത്തേയ്ക്കുവലിച്ചതും ഞാനറിയാതെ അവൾക്കൊപ്പം ചേർന്നുപോയി... ""...എന്താ കയ്യേല്..?? എന്തോ കള്ളത്തരമുണ്ടല്ലോ..?? ഇനിയന്നത്തെപ്പോലെ വല്ല ലെറ്ററുമാണോ..??"""_

💬 Comments

View all comments