0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1270
സോൾവ്... അതാണ്‌ ഞാനുമമ്മയും തമ്മിലുള്ള ഇരിപ്പുവശം... ""...അതേ... വാവപോയി കുളിച്ചേച്ചു വാ... നമുക്കു ചോറുകഴിയ്ക്കാം..!!"""_ മിഠായിയുടെ തോലുകളഞ്ഞു വായിലേയ്ക്കിട്ടമ്മ പറഞ്ഞതും ഞാനോടി അകത്തേയ്ക്കുകയറി... വലിയ മുറിവൊന്നുമല്ലെങ്കിലും കൈ നനയ്ക്കാതൊരുവിധത്തിൽ കുളികഴിഞ്ഞ് തോർത്തുമുടുത്ത് റൂമിൽവന്ന ഞാൻ, അലമാരയിൽ നിന്നുമൊരു ഷോർട്ട്സും ഒരു ഫുൾസ്ലീവ് ടീഷർട്ടുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി... ടീഷേർട്ടിന്റെ സ്ലീവ് കൈത്തലത്തോളം വലിച്ചുതാഴ്ത്തി വിരലുകൾമുറുക്കി പിടിവിടാതെ പിടിച്ചിട്ടുണ്ടായിരുന്നു... റ്റാറ്റുപുറമേ കാണാതിരിയ്ക്കാനുള്ള പെടാപ്പാടേ... ""...സിത്തൂ... വാ... ചോറ് കഴിയ്ക്കാം..!!"""_ അമ്മമാര് വിളിയ്ക്കുന്ന സ്ഥിരമീണത്തിൽ അമ്മയുടെ വിളിവന്നപ്പോൾ ഇപ്പൊ വരാന്നൊക്കെപ്പറഞ്ഞ് നേരേ താഴെ അച്ഛന്റെയുമമ്മയുടെയും ബെഡ്റൂമിലേയ്ക്കു പതുങ്ങിക്കയറി... അവിടുത്തെ ഷെൽഫിൽനിന്നും ഫസ്റ്റ്എയ്ഡ് ബോക്സൊക്കെ ചൂണ്ടിയെങ്കിലും കുറേയേറെ ഓയിൻമെന്റ്സും മരുന്നുകളുമൊക്കെ കണ്ടപ്പോൾ ഫുൾ കൺഫ്യൂഷനായി... നമുക്കുവേണ്ടിയ സാധനമേതാണെന്ന് ഒരു പിടീമില്ല... ""...സിത്തൂ... നീയെവിടാ..?? കുറേനേരായി ഞാഞ്ചോറിട്ടുവെച്ചിട്ടീ നിൽപ്പു തുടങ്ങീട്ട്... വരുണുണ്ടോ നീയ്..??""" ""...ആ.! വരണു..!!"""_ അമ്മയുടെ അടുത്ത വിളിവന്നതും ഞാനൊന്നുമോർക്കാതെ അവിടിരുന്നു വിളികേട്ടു... പിന്നെയാണബദ്ധം മനസ്സിലായത്... പക്ഷേ പറഞ്ഞിട്ടെന്തുകാര്യം..?? അമ്മയപ്പോഴേയ്ക്കും പാഞ്ഞങ്ങെത്തിയിരുന്നു; ""...എന്താ..?? എന്താ നെനക്കിതിനകത്തു കാര്യം..??"""_ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് പുരികമുയർത്തിയെന്നെ നോക്കി കക്ഷിചോദിച്ചതും, ""...ഒന്നൂല്ല.! ഞാനീ മരുന്നൊക്കെ..."""_ ഞാൻ കട്ടിലിലേയ്ക്കു വിരൽചൂണ്ടി വാക്കുകൾമുറിച്ചു... എന്നാലെന്റെ കൈപോയ ഭാഗത്തേയ്ക്കുനോക്കീതും അമ്മയുടെ കണ്ണുനിറഞ്ഞു... കുരുക്ഷേത്രയുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരെപ്പോലെ അങ്ങോളമിങ്ങോളം ചിതറിക്കിടന്ന സാധനസാമഗ്രഹികൾ... എന്റീശ്വരാന്ന് നെഞ്ചിൽ കൈയുംവെച്ചു വിളിച്ചോണ്ടോടിവന്ന് എന്റെ കയ്യിലിരുന്നതും കട്ടിലിൽകിടന്നതുമെല്ലാം വാരി ബോക്സിനകത്താക്കുന്നതിനിടയിൽ അമ്മയെന്നെയൊന്നു തുറിച്ചു നോക്കി; ""...എന്റെ കൊച്ചേ... നെനക്കിതെന്തോത്തിന്റെ സൂക്കേടാ..?? വെറുതെയങ്ങേരുടെ കയ്യീന്നെനിയ്ക്കു തല്ലുവാങ്ങിത്തരാൻ മെനക്കെട്ടിറങ്ങിയേക്കുവാല്ലേ..?? എന്റെ താലിമാലയറുക്കാനുണ്ടായ സന്താനം..!!"""_ അമ്മ ബോക്സോടുകൂടി അതെടുത്തു ഷെൽഫിലേയ്ക്കുവെച്ചിട്ട് എന്നെനോക്കുമ്പോൾ ഞാൻ മുഖം വീർപ്പിച്ചുകൊണ്ട് തലകുനിച്ചു... ""...ഓ.! പെണങ്ങിയോ..?? അതൊക്കെയെടുത്ത് വലിച്ചുവാരിയിട്ടാൽ അച്ഛൻവന്നു വഴക്കു പറയോന്നറിഞ്ഞൂടേ..?? ഇവടെക്കിടന്നീ വഴക്കൊക്കെ കേക്കുന്നതും തല്ലുകൊള്ളുന്നതും മൊത്തം നീയല്ലേ..?? പിന്നെന്തോത്തിനാ വേണ്ടാത്ത പണിയ്ക്കുപോണേ..??"""_ എനിയ്ക്കു വിഷമമായെന്നുകണ്ടതും അമ്മ അടുത്തുവന്നിരുന്ന് ആശ്വസിപ്പിയ്ക്കുന്നതിനിടയിൽ ചോദിച്ചു... ""...ഞാനതൊക്കെ ഏതിന്റെ മരുന്നാന്ന് നോക്കുവായ്രുന്നു..!!""" ""...അറിഞ്ഞിട്ടെന്തിനാ...??"""_ അമ്മയൊരു കള്ളച്ചിരിയോടെചോദിച്ചപ്പോൾ ആദ്യമൊന്നു പെട്ടെങ്കിലും കള്ളത്തരം കൂടെപ്പിറപ്പായ നോമിന് ഐഡിയകൾക്കാണോ ക്ഷാമം..??!! പെട്ടെന്നുതന്നെ കാലുനിവർത്തി കൊതുകുകടിച്ച് ചൊറിഞ്ഞു പൊട്ടിയിടത്തെ പാട് അമ്മയെകാണിച്ചു... ""...ഇതിമ്മേല് മരുന്നുവെയ്ക്കണ്ടേ..?? അതിനാ നോക്കിയേ..??"""_ അതിനുമറുപടിയായി എന്തോ പറയാൻതുടങ്ങിയ അമ്മയെ വിലക്കികൊണ്ട് പുറത്തുനിന്നും ചെറിയമ്മയുടെ വിളിവന്നു... അതുകൊണ്ട് പറയാൻതുടങ്ങിയ മറുപടിയുംവിഴുങ്ങി പെട്ടെന്ന് ബീറ്റഡിനെടുത്തു കയ്യിൽത്തന്നിട്ടമ്മ പുറത്തേയ്‌ക്കുനടന്നു... അമ്മപോയ തക്കത്തിന് ഞാനാ ഓയിൻമെന്റിനേം കിഡ്നാപ്പുചെയ്ത് റൂമിലേയ്ക്കും വലിഞ്ഞു... പിറ്റേദിവസംതന്നെ മരുന്നുപുരട്ടി മുറിവുണക്കിയതവളെ കാണിയ്ക്കാനും ഞാൻമറന്നില്ല... അന്ന് കൈയൊക്കെ കൊണ്ടുപോയി കാണിച്ചെല്ലാം സെറ്റാക്കിയേപ്പിന്നെ കൂടുതലായി അടുത്തുകാണാനോ മിണ്ടാനോ ഒന്നുംസാധിച്ചിരുന്നില്ല... എപ്പോഴെങ്കിലുമൊക്കെയൊന്നു കാണുമ്പോൾ ചിരിയ്ക്കുവോ

💬 Comments

View all comments