0%

Chapter Title : എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1290
രണ്ടും നല്ലന്തസ്സായി പൊട്ടിയപ്പോൾ ഇനിലൈഫിൽ പെണ്ണേയില്ലെന്ന ദൃഢപ്രതിജ്ഞയോടെയാണ് സ്പോർട്സ്ക്വാട്ടയുടെ മെച്ചത്തിൽ കോളേജിലെത്തുന്നത്... എന്തായാലും ദൃഢപ്രതിജ്ഞയേറ്റു; ചില പ്രത്യേകസാഹചര്യത്തിൽ ഫസ്റ്റിയറിൽ ഒരേസമയം രണ്ടെണ്ണത്തിനെ വളയ്ക്കേണ്ടിവന്നു; ലെക്ഷ്മിയും ദിവ്യയും... ഒരെണ്ണംപോയാൽ മറ്റൊന്നു കാണുമല്ലോന്നുകരുതിയ എനിയ്ക്ക് രണ്ടുംകൂടി തമ്മിത്തമ്മിക്കാണോന്നു ചിന്തിയ്ക്കാനുള്ള ചിന്തപോയില്ല... കൂട്ടത്തിൽ ഒരേസമയം രണ്ടുലൈനിട്ട കാട്ടുകോഴിയായി ഞാൻ കോളേജിൽമൊത്തം അറിയപ്പെടുകകൂടി ചെയ്തതോടെ പിന്നെന്നെ കാണുന്നതേ പെമ്പിളേളര് ആക്കിച്ചിരിയ്ക്കാനും തുടങ്ങി... അങ്ങനെഞാൻ വീണ്ടുമൊരു മൊരട്ടുസിംഗിളായി, അലമ്പാണെങ്കിൽ അതിന്റെ പരമോന്നതിയിലും... അങ്ങനെമൊത്തത്തിൽ മൂഞ്ചിക്കുത്തി നിൽക്കുമ്പോഴാണ് വീണ്ടും കഥാനായികയുടെ പ്രവേശനം, അതും തികച്ചുമാകസ്മികമായി... അന്ന് എൻട്രൻസെഴുതി മെഡിസിനു ചേർന്നതിൽപിന്നെ ഞാനങ്ങനെ മീനാക്ഷിയെ കണ്ടിട്ടൊന്നുവില്ല... ഇടയ്ക്കൊക്കെ കീത്തുവും അമ്മയുംകൂടി സംസാരിയ്ക്കുന്നതിനിടയിൽ മീനാക്ഷിയുടെ വിഷയങ്ങൾ കടന്നുവന്നിരുന്നെങ്കിലും ഞാനതിനും ചെവികൊടുക്കാൻ പോയിട്ടില്ലെന്നതാണ് സത്യം... സമയംപോകാൻ മറ്റു വഴിയില്ലാത്തപ്പോൾമാത്രം കോളേജിലുംകയറി ബാക്കിസമയങ്ങളിൽ കുറേ അലവലാതികളുമായി തെണ്ടിത്തിരിഞ്ഞു നടക്കുന്ന നമ്മുടെ അന്തസ്സിന് ഒരു ഡോക്ടറൊന്നും മതിയാകില്ലെന്ന് തോന്നിയതുകൊണ്ടാകണം അവൾടെ ഡീറ്റെയിൽസൊന്നും തിരക്കിയറിയാനും തോന്നാതിരുന്നത്... പോരാത്തതിന് മീനാക്ഷിയുടനിയൻ ഞങ്ങൾടെ ആജന്മശത്രുവും... അതുകൊണ്ടുതന്നെ മീനാക്ഷിയുമായി യാതൊരുവിധ അടുപ്പവും ആക്കാലത്തില്ലായ്രുന്നു... പറഞ്ഞുവന്നത്, അങ്ങനെ ആറേഴുവർഷങ്ങൾക്കുശേഷം അന്നു മീനാക്ഷിയെ കണ്ടദിവസം... മെഡയ്ക്കൽകോളേജിൽ പഠിയ്ക്കുന്നൊരു നാറി ബസ്സിലുവെച്ച് ഞങ്ങടെ കോളേജിലെയൊരു പെണ്ണിനെ ശല്യംചെയ്തു... അതിനവനെ അവന്റെകോളേജിക്കേറി ഇടിയ്ക്കാൻ പോയതായ്രുന്നൂ ഞങ്ങൾ... എന്നാൽ ചുമ്മാ കേറിച്ചെന്നാൽ അവന്മാരു പഞ്ഞിയ്ക്കിടുമെന്നറിയാവുന്നതു കൊണ്ട് ഒതുക്കത്തിലിട്ട്, എന്നാൽ പബ്ലിയ്ക്കായിതന്നെ ചാമ്പാൻ ഞങ്ങളു പ്ലാനിട്ടു... ഞങ്ങളെന്നു പറയുമ്പോൾ ഞാനും ശ്രീയുമടക്കം ഒരെട്ടൊമ്പതെണ്ണം വിത്ത് ടൂൾസുമായി കോളേജിനുമുന്നിൽ പലയിടത്തായി, ആർക്കും സംശയംതോന്നാത്തവിധത്തിൽ തമ്പടിച്ചുനിന്നു... അവനെക്കണ്ടാൽ സിഗ്നൽതരാനായി ശ്രീയെ ഗെയ്റ്റിനുമുന്നിലേയ്ക്കു പറഞ്ഞുവിട്ടശേഷം കൈയിലിരുന്ന ക്രിക്കറ്റ്‌ബാറ്റും തോളിലേയ്ക്കുചായ്ച്ചു ഞാൻ വെയ്റ്റിങ്ങ് ഷെഡ്ഡിലേയ്ക്കുകേറി... അവിടെയാണെങ്കിൽ ബസ്സുകാത്തുനിന്ന രണ്ടുമൂന്നു ആന്റിമാരേ ആകെയുണ്ടായ്രുന്നുള്ളൂ... അങ്ങനെയാ ഷെഡ്ഡിന്റെ നടുക്കായി കയറിയിരിയ്ക്കുമ്പോഴാണ് ക്ലാസ്സുകഴിഞ്ഞു പിള്ളേരെല്ലാം കൂട്ടമായങ്ങോട്ടേയ്ക്കു വന്നത്... ഞൊടിയിടയിൽ അതിനകത്തുമുഴുവൻ പെൺപിള്ളേരുകൂടി, അതിന്റെ ഒത്തനടുക്ക് ഞാനും... എനിയ്ക്കാണെങ്കിൽ ഇറങ്ങിപ്പോവാനും വയ്യ, അവിടെയിരിയ്ക്കാനും വയ്യാത്തവസ്ഥ... അതിനിടയിൽ രണ്ടുമൂന്നുപിള്ളേരെന്നെ നോക്കി തമ്മിൽതമ്മിൽ കുശുകുശുക്കാനും ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ തല്ലാൻപോയിരുന്ന എന്റെമനസ്സിനും ഇളക്കംതട്ടി... നാണോമ്മാനോം തൊട്ടു തീണ്ടിയിട്ടില്ലാത്തതു കൊണ്ടാവണം ഞാനും പാളിനോക്കാനും അവറ്റകളെയൊക്കെ നോക്കി ചിരിയ്ക്കാനുമൊക്കെ തുടങ്ങി... ""...എന്താ ചേട്ടന്റെ പേര്..??"""_ ആക്കൂട്ടത്തിലൊരുത്തി ഇങ്ങോട്ടുവന്ന് കൊത്തിയതോടുകൂടി എനിയ്ക്കും ത്രില്ലായി... അങ്ങനവളുമാരെ പരിചയപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഒരുത്തി എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ എന്റെമുന്നിൽ പ്രത്യക്ഷപ്പെട്ടത്... ""...ആഹാ.! മോനപ്പൊ ഒതുക്കത്തിലിരുന്ന് സീമ്പിടിയ്ക്കുവാല്ലേ..?? എന്നാലും ഇത്രേന്നാളായ്ട്ട് നിന്റെ സ്വഭാവത്തിനൊരു മാറ്റോമില്ലല്ലോ മോനെ..??"""_ ആക്കിയചിരിയോടെ അവളതുചോദിച്ചതും ഞാനൊന്നു ചുഴിഞ്ഞുനോക്കി... ഇളംചുവപ്പുനിറത്തിലുള്ള ചുരിദാർടോപ്പും കടുംപച്ചലെഗ്ഗിൻസും ധരിച്ചിരുന്ന അവൾടെ ഇടതുകൈത്തണ്ടയിൽ വൈറ്റ്കോട്ട് രണ്ടായി ഫോൾഡുചെയ്തിട്ടിരുന്നു... വലതുകൈയിലൊരു സ്റ്റെത്തുമുണ്ട്... ...ഇവളേതടാ..?? ഇനി

💬 Comments

View all comments