Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
ത്രില്ലാണ്...
അതുകൊണ്ടാണ് അവോയിഡ്ചെയ്യാൻതന്നെ തീരുമാനിച്ചത്...
""...റിങ് എക്സ്ചേഞ്ചൊക്കെ നല്ലോണംനോക്കിപ്പഠി... അല്ലേ ചിലപ്പോ നമ്മടെ കാര്യമ്മരുമ്പോ കൈവെറയ്ക്കും..!!"""_ എന്റെ പൂണ്ടുള്ളനോട്ടംകണ്ടെന്നെ പാളിനോക്കിയവൾ പറഞ്ഞതിനു ഞാൻ കേട്ടഭാവംനടിച്ചില്ല...
...അടുത്ത പറേടീ... മ്മ്മ് പറ...
എന്നിട്ടുവേണമെനിയ്ക്കു
കേൾക്കാത്തമാതിരി നിയ്ക്കാൻ...
എന്നാലപ്പോഴേയ്ക്കും ആരൊക്കെയോവന്ന് കക്ഷിയെ ചൂണ്ടിക്കൊണ്ടുപോയി...
ചടങ്ങൊക്കെ കഴിഞ്ഞെല്ലാരും ആഹാരങ്കഴിയ്ക്കാനായി പോയതും ഞാൻ കുറച്ചുനേരം കൂടിയവിടെനിന്ന് ഫോട്ടംപിടുത്തവും വീഡിയോയെടുപ്പുമൊക്കെ നോക്കി...
പിന്നെയതു ബോറായപ്പോൾ നേരേ പന്തലിലേയ്ക്കുചെന്നു...
""...ആ... നീയെവിടെപ്പോയി പെറ്റുകെടക്കുവായ്രുന്നെടാ ശവമേ..?? ഞാൻ വന്നിട്ടെവിടെല്ലാം നോക്കീന്നാ... ഇന്നാപിടി..!!"""_ എന്നെക്കണ്ടതും സാമ്പാറു വിളമ്പിക്കൊണ്ടുനിന്ന ശ്രീ കയ്യിലിരുന്ന പാത്രമെന്റെ കയ്യിലേയ്ക്കു തന്നുകൊണ്ട്പറഞ്ഞു...
അവനെക്കണ്ടതും അത്രയുംനേരം ചടച്ചുപണ്ടാരമടങ്ങി നിന്ന എനിയ്ക്കൊരാശ്വാസമായി...
""...സാമ്പാറു വിളമ്പാനോ..?? ഞാനോ..??"""_ ഞാനൊരു സംശയത്തോടെ അവനെനോക്കി...
""...അല്ല നിന്റെതന്ത... പോയിവിളമ്പടാ കോപ്പേ..!!"""_ അവനെന്നെ ഉന്തിവിട്ടു......!
""...ഡാ... എനിയ്ക്കൊരു കാര്യമ്പറയാനുണ്ട്..!!"""_ ഞാൻ മീനാക്ഷിയുടെ കാര്യമുദ്ദേശിച്ച് അവനോടു മുഖവുരയിട്ടു...
""...അതൊക്കെ പിന്നെയാവട്ടേ... നീയിപ്പോപ്പോയി ഇതുകൊട്..!!"""_ അവൻ വീണ്ടുമെന്നെ തള്ളിവിട്ടുപറഞ്ഞു...
പിന്നെ ഞാൻ കുറച്ചുനേരമവിടെനിന്ന് സാമ്പാറൊക്കെവിളമ്പി കുറേയൊക്കെ മുണ്ടിലും ഷർട്ടിലുമൊക്കെയാക്കിയിട്ടാണ് പണിനിർത്തിയത്...
ഇടയ്ക്കെപ്പോഴോ അങ്ങോട്ടുവന്ന തന്തപ്പടി എന്റെ വേഷംകണ്ടതും ഒരുമോക്ഷം തെറികൂടെയങ്ങു പാസ്സാക്കി...
ഞാനേതാണ്ട് മനപ്പൂർവ്വം സാമ്പാറുപാത്രത്തിൽ ചാടിയപോലെയായ്രുന്നു അങ്ങേരുടെസംസാരം...
ആൾക്കാരുടെ ഇടയ്ക്കായ്രുന്നതുകൊണ്ട് ഞാനുമൊന്നും മിണ്ടിയില്ല...
ഒരുവിധം ആളൊഴിഞ്ഞപ്പോൾ നേരേ റൂമിലേയ്ക്കുവിട്ടു...
വീണ്ടുംഫ്രഷായി മറ്റൊരു മുണ്ടും ഷർട്ടുമെടുത്തിട്ട് തിരിച്ചിറങ്ങിവന്നപ്പോൾ സ്റ്റേജിലെ ഫോട്ടോയെടുപ്പുകഴിഞ്ഞ് ക്യാമറാമാനും അസിസ്റ്റന്റുംകൂടി കീത്തൂനേം പയ്യനേംകൂട്ടി പുറത്തെ പറമ്പിലേയ്ക്കിറങ്ങുന്നതാണ് കണ്ടത്...
പന്തലിൽപോയിനിന്നാൽ പിന്നേം പണികിട്ടുമെന്നുള്ളതിനാൽ ഞാനുമവരുടെപുറകേ വെച്ചുപിടിച്ചു...
തൊടിയിലെ കാടുംപടലവുമൊക്കെ ബാക്ഗ്രൗണ്ടായി
വരത്തക്കവിധത്തിൽ നിർത്തി ഓരോ സ്റ്റിൽസുമെടുക്കുമ്പോൾ ഏതൊക്കെയോ വകേലുള്ള കുറച്ചുകുട്ടികളും പെണ്ണുങ്ങളുമൊക്കെ വായുംപൊളിച്ചുനിന്നതൊക്കെ നോക്കുന്നുണ്ട്...
ഞാനും സംഗതിയിതൊക്കെ ആദ്യമായി കാണുന്നതുകൊണ്ട് സിറ്റ്ഔട്ടിന്റെവശത്തെ ഭിത്തിമേൽ തോളും ചാരിനിന്ന് നോക്കി...
കീത്തുവിന്റെ ഷോൾഡറിൽ കൈവെയ്ക്കാൻ ക്യാമറാമേനോൻ പറഞ്ഞപ്പോൾ അവള് നാണത്തോടെ പുള്ളിയെനോക്കുന്നതും അയാൾ തോളിലൂടെ കൈതൂക്കിയപ്പോൾ നോക്കിനിന്ന പിള്ളേരെ കണ്ണുതുറിപ്പിച്ചതുമെല്ലാം കണ്ടപ്പോൾ എനിയ്ക്കും ചിരിവന്നു...
ഒരു കാല് പിന്നിലേയ്ക്കു മടക്കിപ്പൊക്കി മുള്ളുകൊണ്ട ശകുന്തള മോഡലിൽനിന്ന് അവന്റെ തോളിലൂടെ കൈയിടാൻ പറഞ്ഞപ്പോൾ കക്ഷി ദേഷ്യത്തോടെ ലവനെയൊന്നുനോക്കി...
ഏതാണ്ട് കുറേ സ്റ്റിൽസൊക്കെ കഴിഞ്ഞപ്പോൾ സംഗതി പുള്ളിക്കാരിയ്ക്ക് ചടയ്ക്കാൻ തുടങ്ങിയിരുന്നു...
ഇനി ലാസ്റ്റ് ഒന്നുകൂടിമതിയെന്നു പറഞ്ഞപ്പോൾ അവൾടെ മുഖത്തുകണ്ടയാശ്വാസം മാത്രം മതിയായിരുന്നു മടുത്തെന്ന് മനസ്സിലാക്കാൻ...
""...ഇനിയൊരു കിസ്സ് ചെയ്യുന്നതുകൂടിമതി... നമുക്കുനിർത്താം..!!"""_ പുള്ളി ക്യാമറയും ഫോക്കസ് ചെയ്തുകൊണ്ട്പറഞ്ഞതും ഇയാളിതെന്തെന്ന ഭാവത്തിൽ ഞാനൊന്നുനോക്കി...
""...ഏയ്.! അതൊന്നുമ്പറ്റൂല... എടുത്തതൊക്ക മതി..!!""" _ അവള് കുറച്ചു കടുപ്പിച്ചുതന്നെ പറഞ്ഞിട്ട് പയ്യന്റെ മുഖത്തേയ്ക്കുനോക്കി...
പുള്ളി എനിയ്ക്കു പുറംതിരിഞ്ഞു നിന്നതുകൊണ്ട് ആളുടെ മുഖഭാവംകണ്ടില്ല...
""...അയ്യോ.! അതൂടി
💬 Comments
View all comments