0%

Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1461
മാറ്റിവെച്ചു... പെട്ടെന്നുള്ള ചോദ്യത്തിലൊന്നു പതറുന്നതിനൊപ്പം അവൾടെ കൈകൂടിവിട്ടതും, ഇലയിൽ മിച്ചമുണ്ടായ്രുന്ന ഉപ്പേരികൂടി മീനാക്ഷി കൈയ്ക്കലാക്കി... അതോടെ ടെംപറുതെറ്റിയ ഞാൻ, അവൾടെമീതേക്കൂടി കയ്യെത്തിച്ച് ഇലയിലിരുന്ന പപ്പടത്തിൽ ഒറ്റഞെക്ക്... പപ്പടം ഹുദാ ഹവാ.! ഉടനെ, അവളെന്റെ കൈയിൽകടന്നുപിടിച്ച് കൈത്തണ്ടയിൽ ആഞ്ഞൊരുകടി, ഇരുപത്തെട്ടുപല്ലും ആഴ്ന്നിറങ്ങി... സ്വഭാവം നല്ലതായകൊണ്ടാവാം നാലെണ്ണം കുറഞ്ഞുപോയത്... കടികിട്ടിയതും പന്തലുംവീടും മൊത്തംകുലുങ്ങുമാറ് ഞാനൊറ്റ വിളിയായ്രുന്നു... എന്നിട്ട് മുടിയ്ക്കു കുത്തിപ്പിടിച്ചവൾടെ തലമാറ്റുമ്പോൾ, ""...അല്ലേലുമീ പിള്ളേരുരണ്ടും പണ്ടേയിങ്ങന തന്നാ... തമ്മിത്തമ്മിൽ കണ്ടാലടികൂടും..!!"""_ ഞങ്ങടെ എതിർവശത്തിരുന്ന അമ്മപറഞ്ഞു... സത്യത്തിലപ്പോഴാണ് ഞങ്ങടെയാ 'കുസൃതികൾ' മുഴുവൻ നാട്ടുകാര് കാണുവായ്രുന്നെന്ന ബോധംവരുന്നത്... അപ്പോൾ ഞങ്ങടെ തല്ലുകൂടൽകണ്ടിട്ട് ചെറിയൊരു പ്രിക്വാഷനിട്ടതാണെന്റെ മമ്മി... ഞാനവിടെ ചമ്മിനാറി ആരേം ഫേയ്സ്ചെയ്യാൻകഴിയാതെ മുഖംകുനിച്ചിരിയ്ക്കുമ്പോഴും ഇതൊന്നുമൊരു വിഷയമല്ലെന്നമട്ടിൽ അപ്പുറത്തുനിന്നും ചിപ്സ്മുറിയുന്ന ശബ്ദം കേൾക്കാമായ്രുന്നു... ...ഈ നാറിയ്ക്കിതൊക്കെ എങ്ങനെ സാധിയ്ക്കുന്നൂന്നാണ്..??!! ""...ഡാ... സിദ്ധൂ... ഇവളു തിരിച്ചുപോവുമ്പം രണ്ടുകിലോ ചിപ്സൂടിമേടിച്ചു കൊടുത്തുവിട്ടേക്കണേ... തിന്നുചാവട്ട് ശവം..!!"""_ ദിവ്യയുടെ അടുത്ത കസേരയിലിരുന്ന കൂട്ടുകാരി തലയെത്തിച്ചെന്നെനോക്കി... ഇലയിൽ വിളമ്പിയിരുന്നയോരോ കറിയുംതൊട്ടു വായിൽവെച്ചശേഷം എന്നെനോക്കി വിരലുനക്കിയും ഈമ്പിവലിച്ചുമൊക്കെ അവളെന്നെ ടീസ് ചെയ്തോണ്ടിരുന്നപ്പോൾ എനിയ്ക്കെങ്ങനെയെങ്കിലും എഴുന്നേറ്റു പോയാൽമതിയെന്നായി... എന്നാൽ ബന്ധുക്കളുടെ കാരണം ചോദിപ്പുഭയന്ന് ഞാനതിനു മുതിർന്നില്ലയെന്നുമാത്രം... അതുകൊണ്ടുതന്നെ അരത്തവി ചോറുംമേടിച്ച് പെട്ടെന്നു വാരിവലിച്ചു കഴിയ്ക്കാൻതുടങ്ങി... ""...മെല്ലെ കഴിയ്ക്ക്... എന്തോത്തിനായിത്ര ദൃതി..??"""_ അച്ചടക്കത്തോടുളെളന്റെ ഭക്ഷണം കഴിപ്പുകണ്ട് ദിവ്യചോദിച്ചു... ഞാനതിന് വേണം വേണ്ടാതൊരു ചിരി മറുപടിയായികൊടുത്തതും മുഖംവക്രിച്ചുപോയി... അതിലുംനല്ലത് ചിരിയ്ക്കാണ്ടിരിയ്ക്കുന്നതായ്രുന്നു... ഇനിഞാൻ കളിയാക്കിയാതാണെന്ന് കരുതിക്കാണോ..?? മ്മ്മ്.! അങ്ങനെകരുതിയാ വെച്ചോണ്ടിരിയ്ക്കട്ടേ... ഒരുവിധത്തിൽ ഇല ഫിനിഷ്ചെയ്ത ഞാൻ, പകുതിചോറ് വായിലും ഒരുരുള കൈയ്യിലുമൊക്കെയായി എഴുന്നേൽക്കുമ്പോഴാണ് ഒരുപയ്യൻ പായസവുമായി വന്നത്... വാതുറക്കാൻ കഴിയാത്തവസ്ഥയിലായതിനാൽ ഇടതു കൈയുയർത്തി വേണ്ടെന്നുകാണിച്ചു... ""...അതെന്താ മറ്റേകയ്യില് ചോറ്..?? പോണവഴിയ്ക്ക് കഴിയ്ക്കാനാണോ..??"""_ വലതുകൈയിലിരുന്ന ഉരുളച്ചോറ് കൃത്യം മീനാക്ഷി കണ്ടുപിടിച്ചു... ...അല്ല, നിന്റച്ഛന് പിണ്ഡംവെയ്ക്കാനെന്നു പറയണംന്നുണ്ടായ്രുന്നു... പക്ഷേ പറഞ്ഞാൽ ഡയലോഗുമാത്രമല്ല, മറ്റുപലതും പുറത്തേയ്ക്കുചാടും എന്നതുകൊണ്ടുമാത്രം ഞാൻ സംയമനം പാലിച്ചു... ഒരുവിധം ചോറുംവിഴുങ്ങി വെള്ളംകുടിച്ചപ്പോഴും പായസവുമായി ലവനവിടെ കുറ്റിയടിച്ചുനിന്നു... ""...എന്റെ പൊന്നനിയാ എനിയ്ക്കു പായസോന്നുമ്മേണ്ട... നീ വേറാർക്കേലും കൊണ്ടോയിക്കൊട്..!!"""_ അവനെനോക്കി ഞാൻ പറഞ്ഞതും, ""...അതെന്താ നെനക്കു പായസമ്മേണ്ടാത്തേ..??"""_ ഇന്നസെന്റേട്ടന്റെ ടോണിൽ ഇടതുവാക്കുന്ന് ട്രോളുവന്നു... അതിനുഞാൻ തിരിഞ്ഞവളെ രൂക്ഷമായൊന്നു നോക്കിയപ്പോൾ, മലർന്നിരുന്ന് ഡിസ്പോസിബിൾ ഗ്ലാസ്സുംകടിച്ചു പിടിച്ചുകൊണ്ടെന്നെയാ തെണ്ടി പാളിനോക്കുവായ്രുന്നു... ഞാൻ നോക്കുന്നുണ്ടെന്നു മനസ്സിലായതും, ഒന്നുമറിയാത്തമട്ടിൽ ആടിയാടി ചുറ്റുമൊക്കെ വീക്ഷിയ്ക്കുവാണ്... ചെരുവത്തോടെയാ പായസംമേടിച്ച് തലവഴിയേ ഒഴിച്ചാലോ..?? ""...ചേട്ടാ പായിസം..??"""_ ആ ചെക്കനെന്നെ പായസം കുടിപ്പിച്ചേവിടുള്ളുവെന്ന ഭാവത്തിൽ ഉറച്ചുനിൽക്കുവാണ്... ""...നീയൊരു കാര്യഞ്ചെയ്... ദാ... എന്റെ വായിലോട്ടിങ്ങൊഴിച്ചു താ... നിന്റെ നെഞ്ചിലെ

💬 Comments

View all comments