Chapter Title : എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]
പറയാതെടാ..!!"""_ പുള്ളി അന്നത്തെദിവസത്തെ പ്രത്യേകതയാലോചിച്ചുമാത്രം സംയമനംപാലിച്ചതും,
""...പിന്നെ ഞാനെങ്ങനെയാ ഇവൾടെ കൂട്ടുകാരികളെയൊക്കെ തിരിച്ചറിയുന്നേ..??"""_ ഞാനെന്റെ സംശയമാരാഞ്ഞു...
""...അതിനു നീ കൂടുതല് സാഹസോന്നുങ്കാട്ടണ്ട... അവരുടെകൂട്ടത്തില് മീനുവുമുണ്ടാവും... മീനൂനെ നിനക്കറിയാലോ..??"""_ എന്റെ സംശയത്തിനുള്ളുത്തരം, അത്രയുംനേരം കട്ടിലിലിരുന്ന് ഞങ്ങളെ മാറിമാറിനോക്കി മുടിയുണക്കിക്കൊണ്ടിരുന്ന കീത്തുവാണ്പറഞ്ഞത്...
""...മീനുവോ..??"""_ ചോദിയ്ക്കുമ്പോൾ ചെറിയൊരു ഞെട്ടലുണ്ടാകുന്നത് സ്വാഭാവികമാണല്ലോ...
""...ആടാ... നമ്മടെ മീനാക്ഷി.! അവളിന്നലെ വൈകിട്ട് ഹോസ്റ്റലീന്നുപോന്നു... ഇന്നവളുപോയി എല്ലാത്തിനെയും കൂട്ടിക്കൊണ്ടുവരാന്നാ പറഞ്ഞിരുന്നേ... ദേ... ഇപ്പൊ വിളിച്ചിട്ടുപറയുവാ അവൾടെ വീട്ടുകാരെല്ലാങ്കൂടിയെങ്ങോട്ടോ പോയി, ഇപ്പൊ വണ്ടിയില്ലെന്ന്... അതോണ്ടെന്റെ വാവയൊന്നുപോയി വിളിച്ചിട്ടുവാടാ..!!"""
...ഊമ്പി.! പറ്റിയയാളെയാ വിളിയ്ക്കാൻ പറഞ്ഞുവിടുന്നേ..!!
""...അതിനെന്തിനാ ഞാന്തന്നെ പോണേ..?? വെർതേ നിയ്ക്കുന്നയാരേങ്കിലും പറഞ്ഞുവിട്ടാ പോരേ..??"""_ ഞാനെല്ലാരെയും നോക്കി...
""...ഇവിടെ ഞാന്നോക്കിയ്ട്ട് നീ മാത്രേയുള്ളൂ പണിയൊന്നുമില്ലാതെ നിയ്ക്കുന്നതായ്ട്ട്..!!"""_ തന്തപ്പടി വീണ്ടുമെനിയ്ക്കിട്ടൊന്നു താങ്ങി...
അതിനെന്റെ മമ്മിയും കീത്തുവും കിണിച്ചു സപ്പോർട്ടുചെയ്തതോടെ എന്റെ മുഖംകുനിഞ്ഞു...
""...എന്നാലവൾമാർക്കൊരോട്ടോ വിളിച്ചിങ്ങു പോന്നൂടേ..?? ഇവടന്നാളുചെന്നാലേ വരുള്ളൂന്നൊണ്ടോ..??"""_ മീനാക്ഷിയുമായുള്ള സീൻ മനസ്സിലേയ്ക്കുവന്നതും ഞാൻവീണ്ടും മുടന്തൻചോദ്യങ്ങൾ ചോദിയ്ക്കാൻതുടങ്ങി...
""...അവരോട്ടോ വിളിച്ചു വരാന്നുപറഞ്ഞതാ... വേണ്ട, ഇവടന്നാളിനെ വിടാന്നുപറഞ്ഞത് ഞാനാ..!!"""_ തന്തപ്പടിയൊന്നുകൂടി ശബ്ദംകടുപ്പിച്ചു...
...അതങ്ങനേ വരൂ... അങ്ങനെ പാടുള്ളൂ..!!
...അല്ല, അങ്ങനെ ഞാനാണ് പറഞ്ഞതെങ്കി, ഈ ഞാനുപോയി വിളിച്ചോണ്ടുവന്നാപ്പോരേ..?? എന്തിനാ എന്റെ തലേക്കൊണ്ടിടാൻ നോക്കുന്നേ..??
മനസ്സിലങ്ങനെ ചോദിയ്ക്കണംന്നുണ്ടായ്രുന്നെങ്കിലും, ഒരേയൊരുപെങ്ങടെ കല്യാണനിശ്ചയം കൂടാനുള്ള ആഗ്രഹത്തിന്റെപുറത്ത് വേണ്ടാന്നുവെയ്ക്കുവായ്രുന്നു...
അതുകൊണ്ടുമാത്രം നിസ്സഹായതയോടെ പോകാമെന്നേൽക്കുമ്പോൾ, മാമനെന്തോ വല്യപോസ്റ്റുമായിവന്ന് അച്ഛനേംഅമ്മയേം വിളിച്ചിട്ടുപോയി...
അതോടെറൂമിൽ ഞാനും കീത്തുവുംമാത്രമായി...
""...എടാ... നെനക്കു പോവാൻവിഷമോണ്ടോ..??"""_ ഞാനും തിരികെ റൂമിൽനിന്നിറങ്ങാൻ തുടങ്ങിയപ്പോളാണ് കീത്തുവിന്റെചോദ്യം...
""...ഏയ്.! അതൊന്നും കൊഴപ്പോല..!!"""_ നല്ലൊരുദിവസായ്ട്ട് അവളെ സങ്കടപ്പെടുത്തണ്ടാന്നു കരുതി ഉള്ളിലെ കലിപ്പുമുഴുവൻ പുറത്തുചാടാതെ ഞാൻ പിടിച്ചുനിർത്തുവായ്രുന്നു...
""...എടാ... നിന്നേ... ഇതുങ്കൂടിവെച്ചോ..!!"""_ പറഞ്ഞിട്ട് ടേബിളിന്റെപുറത്തിരുന്ന പേഴ്സിൽനിന്നും കുറച്ചുരൂപയെടുത്തെന്റെ പോക്കറ്റിൽവെച്ചശേഷം കക്ഷി മുഖത്തുനോക്കിയൊന്നു ചിരിച്ചു...
""...ഇതെന്താ കൂലിയാണോ..??"""
""...പോടാ പട്ടീ.! ഇന്നു ഫ്രണ്ട്സിനൊക്കെ ട്രീറ്റുകൊടുക്കണ്ടേന്നു കരുതി കുറച്ചുപൈസ തരാന്നുകരുതീപ്പോ..!!"""_ പറഞ്ഞതും അവളെന്റെ വയറ്റിലൊന്നുകുത്തി...
""...ആാ.! അതുശെരിയാണല്ലോ.! അപ്പൊതാങ്ക്സ്..!!"""
""...ഓ.! വരവുവെച്ചു..!!"""_ അവളെന്നെ ആക്കിചിരിച്ചശേഷം എന്തോ ഓർത്തിട്ടെന്നപോലെയെന്റെ മുഖത്തുനോക്കി...
""...അല്ലെടാ... നിനക്കു മീനുനെയോർമ്മേണ്ടോ..??"""_ കീത്തുവിന്റെയാചോദ്യം കേട്ടപ്പോഴാണ് ആ സാധ്യത ഞാൻ വിട്ടുപോയെന്നു മനസ്സിലാക്കിയത്...
മീനാക്ഷിയും ഞാനുംതമ്മിലുള്ള കണ്ടുമുട്ടലൊന്നും വീട്ടിലാർക്കുമറിയാത്തതുകൊണ്ട് മീനാക്ഷിയുടെ മുഖമോർമ്മയില്ലെന്നു പറഞ്ഞൊഴിവായാലോ..??
...ഹായ്... ഹായ്... ഹയ്യമ്മ... ഹയ്യമ്മ.!
""...ഇല്ലടിയേച്ചീ.! ഞാനിപ്പോളവളെക്കണ്ടിട്ടു കൊറേവർഷായില്ലേ... അതോണ്ടു മുഖോന്നുമോർമ്മയില്ല..!!"""_ ചെറിയൊരു നിസഹായതയൊക്കെ മുഖത്തുവരുത്തിക്കൊണ്ട് പറഞ്ഞതും,
""...അതു കുഴപ്പോല്ലെടാ... അവൾക്കു നിന്നെയറിയാം... നീ ജംഗ്ഷനിലേയ്ക്കു ചെന്നാമതി... അവളുനിന്നെ കണ്ടുപിടിച്ചോളും..!!"""_ കീത്തുവെന്നെ ആശ്വസിപ്പിച്ചു...
...ഉവ്വ.! ജംഗ്ഷനിലിട്ട് ഒരിയ്ക്കെ കണ്ടുപിടിച്ചതിന്റെ ക്ഷീണമിതുവരെ തീർന്നിട്ടില്ല...
""...അല്ല, അവൾക്കെങ്ങനെ എന്നെയറിയാം..??"""_ പെട്ടെന്നു
💬 Comments
View all comments