0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 709
അവൾ മുഖം പൊത്തിനിന്നാണ് അലറുന്നപോലെ കരഞ്ഞുകൊണ്ടങ്ങനെ വിളിച്ചുപറഞ്ഞത്... പെട്ടെന്നവളുടെ നാവിൽനിന്നുമുതിർന്ന വാക്കുകളിൽ വിശ്വസിയ്ക്കാനാവാതെ, കരച്ചിലിനിടയും രക്ഷപെട്ട സന്തോഷത്തിൽ അറിയാതെ മുഖത്തുവിടർന്ന പുഞ്ചിരിയോടെ നോക്കുമ്പോൾ അവളുടെ കൂട്ടുകാരികൾപോലും അവൾ പറഞ്ഞതുൾക്കൊള്ളാനാകാതെ പകച്ചുനിൽക്കുന്നതാണ് കണ്ടത്... അക്കൂട്ടത്തിൽ, “””...എനിയ്ക്കിതാദ്യമേ തോന്നിയിരുന്നു... പക്ഷേ ഇവളുടെ വായിൽനിന്നുതന്നെയിത് കേൾക്കാൻവേണ്ടീട്ടാ ഞാനിതിത്രയൊക്കെ കാണിച്ചത്‌..!!”””_ എന്നുള്ള എസ്ഐയുടെ മാസ്സ് ഡയലോഗ് കൂടിയായപ്പോൾ രംഗം ആകെയങ്ങു കൊഴുത്തു... ഒരൊറ്റ ഡയലോഗിൽ വാദിപ്രതിയായ അവസ്ഥ... അത്രയുംനേരം എന്നെയിട്ടു ജാലിയൻവാലാബാഗ് കളിച്ചവർ കൂട്ടത്തോടെയവളെ പൊങ്കാലയിടുന്നത് കണ്ടതും എന്റെയുള്ളിലെ പ്രതികാരദാഹി വീണ്ടും ഉണരുകയായിരുന്നു... കോളേജ് അതോറിറ്റീസ് മുതൽ അവിടെ കൂടിനിന്നയെല്ലാവരും അവളെ മാറിമാറി കുടയുന്നതു കണ്ടപ്പോൾ ചിരിയ്ക്കാനാണെനിയ്ക്കാദ്യം തോന്നിയത്... ഞാനുമിതുപോലെ തന്നെയായിരുന്നെടീ ഇത്രയുംനേരമിവടെ തൊലിയുരിഞ്ഞ് നിന്നത്... ഇനി കുറച്ചുനേരമതിന്റെ സുഖം നീ കൂടിയറിയ്... മുഖത്തുവിരിഞ്ഞ ചിരിയ്ക്കൊപ്പം മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാനവളെ നോക്കുമ്പോൾ, അവരവളെ വാക്കുകൾകൊണ്ടു കടിച്ചുകീറുകയായിരുന്നു... ആൾക്കൂട്ടത്തിനിടയിൽ ഉടുതുണി നഷ്ടപ്പെടമായ അവസ്ഥയിൽ ഒരാശ്രയത്തിനെന്നപോലെ എന്നെനോക്കിയ അവൾകണ്ടത് എന്റെമുഖത്തു വിരിഞ്ഞ പകനിറഞ്ഞ പുച്ഛച്ചിരിയായിരുന്നു... സ്വന്തം കണ്ണുകളെ വിശ്വസിയ്ക്കാനാവാതെ അവളാ അമ്പരപ്പിലും ഞെട്ടലിലും നിൽക്കെ, പലവട്ടമിവടെ രാത്രിയിൽ മതിലുചാടി വന്നിട്ടുണ്ടെന്നും ഞാനവളുടെ കൂട്ടുകാരിയുടെ അനിയനാണെന്നുമൊക്കെ കുറ്റസമ്മതംനടത്തി അവളെമൊത്തമായിട്ട് കൊല്ലാക്കൊലചെയ്യാനും നോം മറന്നില്ല... കോളേജിന്റെ റെപ്യൂട്ടേഷനെപ്രതി ആരോരുമറിയാതെ ഈ നാറ്റക്കേസ് ഒതുക്കാനായി നീണ്ടനേരത്തെ ചർച്ചയ്ക്കുശേഷം അവരെന്നെ ഒഴിവാക്കിവിടുമ്പോൾ, അപ്പോഴും അവരുടെ തെറിവിളികളുംകേട്ട് ബാക്കിയുള്ള പിള്ളേരുടെ അടക്കിച്ചിരികൾക്കിടയിൽ നാണംകെട്ടുനിന്ന് കരയുകയായിരുന്നു മീനാക്ഷി... ആ മനോഹരമായ കാഴ്ച്ചയുംകണ്ട് ഇടികൊണ്ടതിന്റെ വേദനയ്ക്കിടയിലും ഞാൻ നിറഞ്ഞചിരിയോടെ, പ്രതികാരം അതതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കിയ ചാരിതാർത്ഥ്യത്തിൽ ഗേറ്റ്കടന്നിറങ്ങുമ്പോൾ ഹോസ്റ്റൽ വാർഡന്റേതെന്ന് തോന്നിപ്പിയ്ക്കുന്ന ഒരു ശബ്ദം ഉറക്കെക്കേട്ടു... “”...നിന്റെയൊക്കെ കഴപ്പു തീർക്കാനാണെങ്കിലതിന് കോളേജിന്റെ ഹോസ്റ്റലിലല്ല... പുറത്തേതേലും ലോഡ്ജിപ്പോയി റൂമെടുക്കുവാ വേണ്ടത്... അല്ലേലും ചേച്ചീന്നുവിളിച്ചു നടക്കുന്ന ചെക്കനോടെങ്ങനെ തോന്നീടീ നാശമേ... ഛീ.! അതിനേക്കാളും പോയി ചത്തൂടേ നെനക്ക്... അല്ലേപ്പോയി വല്ല മുള്ളുമുരുക്കേലും കേറ്..!!””” അവരുടെ വാക്കുകളിലൂടെലഭിച്ച നിർവൃതിയിൽ കണ്ണുകളാൽ ശ്രീക്കുട്ടനേയുമന്വേഷിച്ച് ഞാൻ റോഡിലേയ്‌ക്കിറങ്ങുമ്പോഴും എന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു... അറിയാതെ ചുണ്ടിൽവിരിഞ്ഞ മൂളിപ്പാട്ടുംപാടിക്കൊണ്ട് റോഡിലൂടെ നടക്കുമ്പോൾ അവളുടെ അവസ്ഥയോർത്തു വീണ്ടുംവീണ്ടും പുളകം കൊണ്ടുകൊണ്ട് ഞാൻ സ്വയം പിറുപിറുത്തു; “”...സിദ്ധാർഥ് അറിഞ്ഞൊന്നു വിളയാടിയാൽ... അത് നീ താങ്ങത്തില്ലെടീ മോളെ മീനാക്ഷീ..!!””” ...തുടരും.! ❤️അർജ്ജുൻ ദേവ്❤️

💬 Comments

View all comments