0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 697
ഒപ്പം രണ്ടു പിള്ളേരു കൂടിയുണ്ടെന്നുമൊക്കെ ആദ്യത്തെ ദിവസംതന്നെ ഞങ്ങള് കണ്ടുപിടിച്ചു... ഏഴു നാല്പത്തിയഞ്ചൊക്കെ ആകുമ്പോൾ സെക്യൂരിറ്റി കട്ടനടിയ്ക്കാൻ പോകും... പതിനഞ്ച് മിനിറ്റിനുള്ളിൽ തിരികെ വരുകയുംചെയ്യും... ആ ടൈം പീരീഡിനുള്ളിലാണ് ഞങ്ങൾ മിഷൻ പ്ലാൻചെയ്തത്... അങ്ങനെ പ്ലാൻ നടപ്പിലാക്കിയ ദിവസം സെക്യൂരിറ്റിപോയ സമയംനോക്കി ഞങ്ങൾ ഹോസ്റ്റലിന്റെ പിന്നിലെത്തി, മതിലിലേയ്ക്ക് ചാടിക്കയറാനൊരുങ്ങുമ്പോൾ ശ്രീ എന്നെത്തന്നെ നോക്കി ചെറിയൊരു സംശയഭാവത്തിൽ നിൽക്കുപ്പുണ്ട്... ഞാനെന്താ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും അവൻ മെല്ലെചോദിച്ചു... “”...എടാ കേറണോടാ..??””” “”……വേണ്ടാ… അവളോടിങ്ങോട്ട് എറങ്ങിവരാമ്പറയാം... എന്തേ..??””” “”...ശേ.! അതല്ലടാ….. എനിക്കെന്തോ ഒരു പേടിപോലെ..!!””” “”...എന്നാ പേടിച്ച് മുള്ളാണ്ടിരിയ്ക്കാൻ ഒന്ന് മുള്ളിയേച്ചും കേറിക്കോ..!!””” “”...പോ.. മൈ..!!””” “”...അല്ലപിന്നെ… കേറ് മൈരേ അങ്ങോട്ട്..!!””” ഞാനവനെ തള്ളി മതിലിലേയ്ക്ക് കയറ്റാൻനോക്കിയതും അവനൊന്നുകൂടി ബലം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു... “”...എടാ... എന്നാ ഒരാള് പോയാമതി..!!””” “”...അതെന്താ..??””” “”...എല്ലാരുംകൂടി ഓടിപ്പാഞ്ഞുചെല്ലാൻ അവിടെ കല്യാണ സദ്യയൊന്നുമല്ലല്ലോ ഒരുക്കിവെച്ചേക്കുന്നത്..?? ഒരാള് പോയാമതി..!!””” “”...ങ്ഹേ.! അപ്പൊ ഞാൻവരണ്ടേ..??””” “”...പിന്നേ... എനിയ്ക്കാണല്ലോ അവളെ നാറ്റിച്ചോളാൻ വയ്യാതെ അണ്ടി വലിയുന്നേ... വേണോങ്കി പോടാ... സെക്യൂരിറ്റി വരുവാണേൽ ഞാൻ വിസിലടിച്ച് സിഗ്നൽതരാം..!!””” അവൻ പറഞ്ഞിട്ട് മതിലിന്റെഭാഗത്തുനിന്നും ഇരുട്ടിലേയ്ക്ക് മറഞ്ഞപ്പോൾ ഉള്ളിൽ പേടിയുണ്ടായിരുന്നെങ്കിൽ കൂടി അവളുടെ മുഖമാലോചിച്ചപ്പോൾ വാശികേറി... രണ്ടുംകല്പിച്ച് ഞാൻതന്നെ കയറാൻ തീരുമാനിച്ച് കൈ രണ്ടും മതിലിന്മേൽക്കുത്തി ഉയരാൻ തുടങ്ങുമ്പോ ലക്ഷണപ്പിശക് പോലെ അവന്റെയൊരു പിൻവിളിയെത്തി... “”...എടാ... നമ്മക്കൊന്നൂടെ ആലോചിച്ചിട്ട് കയറിയാപ്പോരെ..??””” “”...ഒരുമാതിരി മൈരുവർത്തമാനം പറയരുത് മൈരേ... അല്ലേലും പണ്ടേയുള്ളതാ കാര്യത്തോടടുക്കുമ്പോ അവന്റെയൊരു കുത്തിത്തിരിപ്പ്... മുന്നോട്ടെടുത്ത കാല് തന്ത ചത്തെന്നു കേട്ടാപ്പോലും പിന്നോട്ടെടുക്കുന്നവനല്ല സിദ്ധാർഥ്..!!””” “”...എടാ അതല്ലട... എങ്ങാനും പിടിയ്ക്കപ്പെട്ടാൽ അവളെക്കാളുംമുമ്പ് നമ്മള്നാറും... തല്ലുംകിട്ടും... അതോർത്തപ്പോ എനിയ്ക്കൊരു...”””_ അവൻ പേടിയുതിരുന്ന മുഖത്തോടെ പറഞ്ഞതും എനിയ്ക്കു കലിപ്പിളകി... “”...ഒരു നല്ല കാര്യത്തിനുപോകുമ്പോ തൊലിഞ്ഞ വർത്തമാനം പറയാതെ കോപ്പേ... ആ നേരത്ത് എല്ലാം നല്ലവഴിയ്ക്കു നടക്കാമ്മേണ്ടി പ്രാർത്ഥിയ്ക്ക്..!!””” ഇനിയുമവടെനിന്നാൽ അവനെന്തെങ്കിലും പറഞ്ഞെന്റെ മനസ്സുമാറ്റുമെന്നു തോന്നിയതുകൊണ്ട് കൂടുതൽ ആലോചിച്ചുനിൽക്കാതെ ഞാൻനേരെ മതിലിലേയ്ക്ക് അള്ളിപ്പിടിച്ചു കയറി... മതിലിന്റെ ഏറ്റവും പൊക്കംകുറഞ്ഞതും തൊട്ടടുത്തുതന്നെ മറ്റൊരു മൺതിട്ട ഉള്ളതുമായൊരു സ്ഥലമായിരുന്നു ഞങ്ങൾ കണ്ടുപിടിച്ചത്... അതുകൊണ്ടുതന്നെ അധികം പണിപ്പെടേണ്ടിവന്നില്ല... മതിലിൽ കയറിയിരുന്നിട്ടു നോക്കുമ്പോൾ ശ്രീയാകെ പരവേശപ്പെട്ട് ആരെങ്കിലും വരുന്നുണ്ടോന്നു ചുറ്റുപാടും നോക്കിനിൽപ്പുണ്ട്... ഇടയ്ക്കെന്നെയൊന്നു നോക്കിയ അവനെ നോക്കിയൊന്ന് ചിരിച്ചുകാണിച്ചിട്ട് ഞാൻവീണ്ടും അടുത്ത ഉദ്യമത്തിലേയ്ക്കു കടന്നു... മതിലിന്മേൽ ഒരുവിധമെഴുന്നേറ്റു നിന്ന് സൺ‌ഷെയ്ഡിൽ തൂങ്ങിയെങ്കിലും മുകളിലേയ്ക്കു കയറാൻപറ്റാതെ അതിൽപ്പിടിച്ചു തൂങ്ങിയാടിപ്പോയി... പിന്നെ രണ്ടുമൂന്നുപ്രാവശ്യം ഇതേ പ്രയത്നം നടത്തിയശേഷമാണ് ഒരുവിധം നീന്തിയൊക്കെ ഷെയ്ഡിന്മേൽ കയറാൻപറ്റിയത്... പക്ഷേ,

💬 Comments

View all comments