0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 699
ആദ്യത്തെയൊരു പ്രയാസമേ ഉണ്ടായിരുന്നുള്ളൂ... പിന്നീടുള്ള ഷെയ്ഡ്സെല്ലാം അടുപ്പിച്ചായതിനാൽ ചാടിക്കയറി പെട്ടെന്നുതന്നെ തേർഡ്ഫ്ലോറിന്റെ ഭാഗത്തെ കോറിഡോറിന് സമീപമെത്തപ്പെട്ടു... ...ഈശ്വരാ.! ഒരുത്തിയെ നാറ്റിയ്ക്കാമ്മേണ്ടി പെടുന്ന പെടാപ്പാടേ... ഈ കക്കാനും കള്ളവെടി വെയ്ക്കാനുമൊക്കെ കേറുന്നവന്മാരെ സമ്മതിയ്ക്കണം... ഷെയ്ഡിൽനിന്നും ബാൽക്കണിയുടെ വലതുഭാഗത്തെ ഒരാൾപ്പൊക്കമുള്ള ഹോളിലേയ്ക്ക് ജീവനും കൈയിൽ പിടിച്ചുകൊണ്ട് അണ്ടിയും വയറുമുരച്ചു കയറുമ്പോൾ ഒരു മൈരും വേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോയി... തറേനിന്ന് നാറ്റിയ്ക്കാമ്പറ്റിയ ഒരു പ്ലാനുമാ നാറീടെ മനസ്സിൽ തോന്നിച്ചില്ലല്ലോ ദൈവമേന്നൊക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാനൊരുവിധത്തിൽ കോറിഡോറിലേയ്ക്കു ചാടി... ...എന്റെ മീനൂട്ടീ... നിന്നെനാറ്റിച്ച് നിന്റെ അടപ്പുതെറുപ്പിയ്ക്കാനായിട്ട് നിന്റെ ഹീറോയിതാ വരുന്നൂ..!! സ്വയം പിറുപിറുത്തുകൊണ്ട് കോറിഡോറിൽനിന്നും അവളുടെറൂമിന്റെ ഡോറ് തള്ളിത്തുറന്നുകൊണ്ട് ഞാനകത്തേയ്ക്കു ചാടിക്കയറി... എന്നാലെന്റെ പ്രതീക്ഷ അസ്ഥാനത്താക്കിക്കൊണ്ടാ മുറി ശൂന്യമായിരുന്നു... എന്നാൽ താഴെയെവിടുന്നോ പാത്രങ്ങളുടെ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്... ...മൈര്.! അവളുമാരുടെ തിരുവയറു നിറയ്ക്കുന്ന സമയമാണെന്നു തോന്നുന്നു... വെറുതെയല്ല ഈ സമയത്ത് കൃത്യമായിട്ടാ സെക്യൂരിറ്റി ചായകുടിയ്ക്കാൻ പോണത്... ഇതൊരുമാതിരി മൂഞ്ചിയ ഏർപ്പാടായിപ്പോയി... ഞാനാ മുറിയിൽ ചുറ്റാകെനോക്കി... ഒരു പട്ടിക്കുറുക്കനുമില്ലാതെ ഒഴിഞ്ഞുകിടന്ന മുറികണ്ടതും എനിയ്ക്കെന്തെന്നില്ലാത്ത ദേഷ്യംവന്നു... അത്രയും ജീവൻ പണയംവെച്ച് വലിഞ്ഞുകേറീട്ട് ഒന്നുംനടക്കില്ലെന്നു തോന്നിയപ്പോൾ എനിയ്ക്കെന്റെ കലിപ്പടക്കാനായില്ല... ആരുടേതാണെന്നൊന്നും അറിയാമ്മേലെങ്കിലും സ്റ്റാൻഡിൽ തൂക്കിയിട്ടിരുന്ന തുണിമുഴുവനും അവളോടുള്ള ദേഷ്യത്തിന്റെപുറത്ത് വലിച്ചുവാരി നിലത്തിട്ട് ചവിട്ടിക്കൂട്ടി... ടേബിളിന് പുറത്തിരുന്ന ബുക്ക്‌സൊക്കെ നോക്കി അതിൽ മീനാക്ഷിയുടെ തിരഞ്ഞുപിടിച്ച് വലിച്ചുകീറി... അതെല്ലാം ചെയ്തിട്ടും കലിപ്പടങ്ങാതെ ഇനിയെന്തു ചെയ്യണമെന്നാലോചിച്ച് കുറച്ചുനേരം കട്ടിലിൽതന്നെയിരുന്നു... അവളുവരാതെ തിരിച്ചിറങ്ങിപോയാൽ ഇത്രകഷ്ടപ്പെട്ടത് വെറുതെയായി പോകും.. അതുപറ്റത്തില്ല.! അങ്ങനെ ഇനിയെന്തു ചെയ്യണമെന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോഴാണ് കോറിഡോറിൽ ആരുടെയൊക്കെയോ കാലടി ശബ്ദം കേൾക്കുന്നത്... ഞാനൊരുനിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി... ഇനിയൊരു പക്ഷേ മീനാക്ഷിയാണെങ്കിലോ..?? ആണെങ്കിൽ പിന്നെ കാര്യമെളുപ്പമാകുമല്ലോന്ന ചിന്തയിൽ എഴുന്നേറ്റുചെന്ന് ഡോറ് വലിച്ചുതുറന്ന് തല പുറത്തേയ്ക്കിട്ടു നോക്കുമ്പോൾ വേറെ മൂന്നുനാലു പെണ്ണുങ്ങൾ കഥയുംപറഞ്ഞ് ആടിക്കുഴഞ്ഞു വരുന്നു... പെട്ടെന്ന് കണ്ടപ്പോൾ ആമ തലയുള്ളിലേയ്ക്കു വലിയ്ക്കുമ്പോലെ വലിച്ചെങ്കിലും പിന്നെയാലോചിച്ചപ്പോഴാണ് നോം പതുങ്ങിയിരിയ്ക്കാൻ വന്നതല്ലെന്നും അവളെ നാറ്റിയ്ക്കാനായി ഇറങ്ങിത്തിരിച്ചതാണെന്നും ഓർക്കുന്നേ... മീനാക്ഷിയുടെ റൂമിൽനിന്നും ഏതോ ഒരുത്തനിറങ്ങി ഓടിയെന്ന് കോളേജിലും ഹോസ്റ്റലിലുമൊക്കെ മുഴുവൻ പരക്കണമെങ്കിൽ ദൃക്സാക്ഷികൾ വേണം... അങ്ങനെയാണെങ്കിൽ ഇവള്മാര് കണ്ടോട്ടേന്ന്... എന്നൊക്കെ കരുതി കൈയിലിരുന്ന കർച്ചീഫെടുത്ത് മുഖത്തു കെട്ടിക്കൊണ്ട് ഞാൻ ഡോറു തുറന്നവളുമാർക്കു മുന്നിലേയ്ക്കെടുത്തു ചാടി... എന്നാലാവേശത്തിന്റെ പുറത്ത് എടുത്തുകെട്ടിയത് തലയോട്ടിയുടെ ചിത്രം ആലേഖനം ചെയ്തൊരു ടവലായിരുന്നു... മൂടിക്കെട്ടി ഇറങ്ങിയപ്പോൾ തലയോട്ടി കയ്യും കാലുംവെച്ച് ചാടിവീണപോലെയാണ് അവളുമാർക്കു തോന്നിയത്... ഡോക്ടറാവാൻ പഠിക്കുന്നവളുമാരാണെന്നു പറഞ്ഞിട്ടൊന്നുമൊരു കാര്യോമില്ല, എന്നെക്കണ്ടതും പേടിച്ചരണ്ട് ഒറ്റ നിലവിളിയായിരുന്നു... ആ മറ്റവള്മാരുടെ വലിയ

💬 Comments

View all comments