0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 701
വായിലുള്ള നിലവിളി കേട്ടതുമെനിയ്ക്ക് എന്തുചെയ്യണമെന്ന് അറിയാതായിപ്പോയി... നമ്മുടെ കണക്കുകൂട്ടൽ പ്രകാരം ഞാനിറങ്ങി ഓടിക്കഴിഞ്ഞിട്ട് അവളുമാരുടെ പരദൂഷണം പറച്ചിലല്ലേ ഉണ്ടായിരുന്നുള്ളു... എന്നാലിങ്ങനെയൊരു ട്വിസ്റ്റ് ഞാനും പ്രതീക്ഷിച്ചില്ല... അതുകൊണ്ടുതന്നെ കൂട്ടത്തിൽ ഏറ്റവും പേടിച്ചയെനിയ്ക്ക് എങ്ങോട്ടേയ്‌ക്കോടണമെന്നൊരു ഊഹവുമില്ലായിരുന്നു... അതോടെ വന്നവഴി മറന്ന ഞാൻ അവരെക്കാളും മുന്നേ തിരിഞ്ഞോടി, കാറിക്കൂവി നിലവിളിച്ചോണ്ടവളുമാര് പിന്നാലെയും... ഓട്ടത്തിനിടയ്ക്കാദ്യം കണ്ട സ്റ്റെയറെടുത്ത് ഞാൻ താഴേയ്ക്ക് വെച്ചു പിടിയ്ക്കുമ്പോൾ പിന്നിലെ ബഹളമടുക്കാൻ തുടങ്ങി, അതോടെ ഞാൻ ചവിട്ടിയ സ്റ്റെപ്പുകളുടെ എണ്ണവുംകുറഞ്ഞു... പക്ഷേ പറ്റിയതെന്തെന്നാൽ സെക്കന്റ് ഫ്ലോറിൽനിന്നും താഴേയ്ക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് കൂട്ടത്തോടെ കുറേ പെണ്ണുങ്ങള് മുകളിലേയ്ക്കു കയറിവരുന്നത് കണ്ടത്... എന്നെക്കണ്ടതും അവളുമാര് പുറകേ വന്നവളുമാരെക്കാളും ഉറക്കെ കീറാൻ തുടങ്ങുമ്പോൾ ഫോളോ ചെയ്തുവന്ന ടീംസും പിന്നിലെത്തിയിരുന്നു... ...മൈര്.! പെട്ടു എന്നുറപ്പായപ്പോൾ ചെറുങ്ങനെ തരിച്ചുപോയെങ്കിലും പിന്നാലെ വന്നവൾമാരെ തള്ളിത്തെറിപ്പിച്ച് കൊണ്ട് ഞാൻ വീണ്ടും മുകളിലേയ്‌ക്കോടി... അതിനിടയിലവള്മാര് എന്തൊക്കെയോ വെച്ചെന്നെ എറിയുന്നുമൊക്കെയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ തിരിഞ്ഞോടവേ ഷൂസിന്റെ ലെയ്സഴിയുകയും, അതിൽചവിട്ടി തെറിച്ച് സ്റ്റെപ്പിൽ തലയിടിച്ചു വീണ് താഴേയ്ക്കുതന്നെ ഞാൻ നിരങ്ങിയിറങ്ങിയതുമെല്ലാം ക്ഷണനേരത്തിനുള്ളിൽ കഴിഞ്ഞിരുന്നു... എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും മുന്നേ കൈവാക്കിന് കിട്ടിയ സന്തോഷത്തിൽ അവളുമാരെന്നെ പാമ്പിനെ തല്ലുമ്പോലെ വളഞ്ഞിട്ട് തല്ലി... സ്റ്റെപ്പിൽ തലയിടിച്ച മരവിപ്പിനിടയിലും അവളുമാരുടെ കൈക്കരുത്ത് ഞാൻ ശെരിയ്ക്കുമറിയുന്നുണ്ടായിരുന്നു... ഡോക്ടർസ് ആയതുകൊണ്ടാവണം ഒറ്റ എല്ലിനോ ഞരമ്പിനോ വേർതിരിവില്ലാതെ എല്ലായിടത്തും കിട്ടി... അതിനിടയിലേതോ നായിന്റെമോൾ എന്റെ മണികണ്ഠസ്വാമിയ്ക്കിട്ടു തന്ന ചവിട്ടിൽ അലറിക്കരഞ്ഞുകൊണ്ട് ബോധം മറയുമ്പോൾ പുറത്തുനിന്നും ശ്രീയുടെ വിസിലടി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു... നേരം കുറേക്കഴിഞ്ഞാണ് ബോധംവീണത്, അതുമാരോ മുഖത്തു വെള്ളം കോരിയൊഴിച്ചപ്പോൾ... ഉറക്കത്തിന്റെ ഇടയ്ക്കാരാടാ മുഖത്തു വെള്ളമൊഴിച്ചതെന്നാണ് ആദ്യം ചോദിക്കാൻ തുടങ്ങിയത്... പക്ഷേ, കണ്ണു തുറന്നപ്പോൾ ഞാനേതോ അമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു തോന്നി, ചുറ്റും നല്ല വെളിച്ചവും എനിയ്ക്കുചുറ്റും പൊലീസുകാരുൾപ്പടെ ഒരു യുദ്ധതിനുള്ള ആളും... എനിയ്ക്കാണെങ്കിൽ ഒരു പൂറും മനസ്സിലാവുന്നുമില്ല... ഞാനിതേതമ്പലപ്പറമ്പിലാണ് കിടക്കുന്നതെന്നു ചിന്തിച്ചപ്പോഴും എനിയ്ക്ക് കിളി വന്നിരുന്നില്ല, പക്ഷേ ശരീരമാസകലം വേദനിയ്ക്കുന്നുണ്ട്... അതെന്താണെന്നറിയാനായി കയ്യും കാലും അനക്കാൻ നോക്കുമ്പോൾ അതൊന്നും അനങ്ങുന്നുമില്ല... ...ദൈവമേ... തളർന്നു കിടക്കുവാണോ ഞാൻ..?? ഞാൻ സ്വയമറിയാതെ ചോദിച്ചുപോയി... “”...അത് ഞാൻ പറഞ്ഞുതരാടാ..!!”””_ സ്വയംചോദിച്ച ചോദ്യത്തിന് ഉത്തരംകേട്ട ദിക്കിലേയ്ക്ക് നോക്കുമ്പോൾ യൂണിഫോമിട്ടൊരു പോലീസുകാരൻ... പൊലീസെങ്കിൽ പോലീസ്... നമുക്ക് ഉത്തരംകിട്ടിയാൽ മതിയല്ലോ.! ഞാൻ പകുതിതുറന്ന കണ്ണുകളുംപിടിച്ച് തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കിനിൽക്കുമ്പോൾ അങ്ങോട്ടുവന്ന ആ എസ്ഐ എന്റെ ചെകിടു തീർത്തൊന്നുപൊട്ടിച്ചു... കിട്ടിയതല്ലിൽ അലഞ്ഞുതിരിഞ്ഞ് കാളകളിച്ചു നടന്ന കിളികളെല്ലാം പെട്ടെന്നോടി കൂട്ടിക്കേറിയപ്പോളാണ് കിട്ടിയ എട്ടിന്റെ പണിയെനിയ്ക്ക് മനസ്സിലായത്... ഹോസ്റ്റലിലെ പെൺകുട്ടികൾക്കും

💬 Comments

View all comments