0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 702
മാനേജ്മെന്റിനും പോലീസുകാർക്കുമൊക്കെ ഒത്ത നടുക്ക് ഞാൻ... അതും ഹോസ്റ്റലിനുമുന്നിലെ തൂണിൽ വരിഞ്ഞുകെട്ടിയ നിലയ്ക്ക്... അവളെ പെടുത്താൻവന്നിട്ട് നീയാടാ പെട്ടതെന്ന് ഉള്ളിലെ ആറാമിന്ദ്രിയം എനിയ്ക്കപ്പഴേ അപ്‌ഡേഷൻതന്നു... നിന്നനിൽപ്പിൽ ചാകുന്നതാണ് ഭേതമെന്നെനിക്കു തോന്നിപ്പോയ നിമിഷം, ചുറ്റുംനിന്ന പോലീസുകാരുടെയും മാനേജ്മെന്റിന്റെയുമൊക്കെ മുഖഭാവം കണ്ടാലറിയാം ഇതൊരു ലേലു അല്ലുവിലൊന്നും ഒതുങ്ങില്ലാന്ന്... എന്നെ തല്ലിയുണർത്തിയ എസ്ഐ മാനേജ്മെന്റിനോടെന്തൊക്കെയോ മാറിനിന്നു പറഞ്ഞശേഷം തിരിച്ചെന്റെ അടുത്തേയ്ക്കു വരുന്നതുകണ്ടതും ഞാൻ അപ്പൂപ്പൻ താടിപോലെ നിന്നു വിറയ്ക്കാൻ തുടങ്ങി... ആ സമയത്ത് വേറൊരുവികാരവും എന്റെമുഖത്തു വരില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത... “”...ആരാടാ നീ... എന്തിനാടാ ഹോസ്റ്റലിനകത്ത് കേറിയേ..?? പെണ്ണുങ്ങള്മാത്രമുള്ള ഹോസ്റ്റലിൽ ഈ പാതിരായ്ക്ക് നിനക്കെന്താടാ പണി..??"""_ അടുത്തേയ്ക്കു വന്നശേഷം പുള്ളിചോദിച്ചു... “”...സാർ... ഞാൻ നിരപരാധിയാണ്..!!””” “”...നിരപരാധിയോ..?? ഇന്നേരത്ത് ലേഡീസ് ഹോസ്റ്റലിക്കേറിയ നീ നിരപരാധിയാണെന്നോ..??””” അയാൾ കടുത്തശബ്ദത്തിൽ ചോദിച്ചതിനൊപ്പം കരണം തീർത്തൊന്നു കൂടി തന്നു... ഓൾറെഡി ഇടികൊണ്ട് പൊളിഞ്ഞ എനിയ്ക്കാ അടി താങ്ങാൻ കഴിയുന്നതിനും മേലെയായിരുന്നതിനാൽ ഞാനറിയാതെ ഉറക്കെ നിലവിളിച്ചുപോയി... “”...സത്യമ്പറേടാ…. നീയെന്തിനാ ഇതിനകത്തുകേറിയെ..?? സത്യമ്പറഞ്ഞോണം….. ഇല്ലേലിനീം മേടിയ്ക്കുന്നീ..!!””” “”...ഞാൻ.! ഞാനിതിലേ പോയപ്പോ..”””_ അയാളുടെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ ഞാൻനിന്നു വിക്കി, അവൾക്കിട്ടു പണിയാനാണ് വന്നതെന്നു പറയാൻപറ്റില്ലല്ലോ... വായിലാണെങ്കിൽ അന്നേരത്ത് വേറെ ഉടായിപ്പൊന്നും വന്നതുമില്ല... “”...പോണ വഴിയ്ക്കുകേറാൻ ഇതെന്താ നിന്റമ്മവീടോ..?? കളിയ്ക്കാണ്ട് കാര്യമ്പറേടാ..!!”””_ അയാൾ ചോദിയ്ക്കുന്നതിനിടയിൽ എന്റെ പൊക്കിളിനുതാഴെ അടിവയറ്റിലായി വിരൽകയറ്റി കോർത്തു പിടിച്ചുയർത്തിയപ്പോൾ ഞാനത്രേമ്പേരുടെ മുന്നിൽനിന്ന് അലറിവിളിച്ചു... “”...സാർ... ഇതൊന്നും ഇവിടെവെച്ചു വേണ്ട... നിങ്ങള് സ്റ്റേഷനിൽകൊണ്ടോയി എന്തുവേണേ ചെയ്..!!”””_ കോളേജിന്റെ അതോറിറ്റിയിലുള്ള ആരോ ആണെന്ന് തോന്നുന്നു, അങ്ങനെപറഞ്ഞതും എസ്ഐ എന്റെ മേത്തുനിന്നും കൈയെടുത്തു... “”...സ്റ്റേഷനിൽ കൊണ്ടോയി എന്തോ ചെയ്യണമെന്നൊക്കെ ഞങ്ങൾക്കറിയാം... പക്ഷേ… ഇവനെന്തിനാ ഇവിടെക്കേറിയേന്നറിയണോലോ... അതുകഴിഞ്ഞിട്ട് സ്റ്റേഷനിലേയ്ക്കു കൊണ്ടോകാം..!!””” “”...ങ്ഹേ..?? പോലീസ് സ്റ്റേഷനിലേയ്‌ക്കോ..?? ഏയ്‌.! അതൊന്നുമ്പറ്റൂല.! എന്റെ വീട്ടിലറിഞ്ഞാൽ സീനാവും..!!”””_ കേട്ടതും ഞാനങ്ങട് പ്രതികരിച്ചു... “”...നീയാരോടാടാ പൊട്ടൻ കളിയ്ക്കുന്നേ..?? നിന്നെ എവിടെകൊണ്ടുപോണോണോന്നും എന്തോ ചെയ്യണോന്നുമൊക്കെ എനിയ്ക്കറിയാം..!!”””_ അയാൾ ആക്രോശിയ്ക്കുന്നതിനിടയിൽ വീണ്ടും കരണംപുകച്ചപ്പോൾ ഞാൻ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു... എന്തായാലും നാറാനുള്ളത് നാറി... ഇനിയിപ്പോൾ ജയിലിലും കിടക്കേണ്ടിവരും... പിന്നെ വീട്ടിൽകേറ്റോ ഇല്ലയോന്നറിയണോങ്കിൽ ജ്യോൽസ്യനെ വിളിയ്ക്കണം... “”...നീയെന്താടാ നിന്നുറങ്ങുന്നോ..?? പറേടാ... മോഷ്ടിയ്ക്കാനാണോ ഇങ്ങോട്ടുകേറിയേ..??””” ശബ്ദമുയർത്തുന്നതിനിടയിൽ എസ്ഐ എന്റെ മുഖം വശത്തേയ്ക്കു പിടിച്ചു തിരിയ്ക്കുമ്പോളാണ് അവിടെ മീനാക്ഷി കണ്ണുകളെടുക്കാതെ എന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്... കണ്ണിലെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നതിനാൽ അവൾടെ മുഖഭാവമൊന്നും വ്യക്തമായില്ലേലും അവളെക്കണ്ടതും ഉരുകിയൊലിച്ചു തുടങ്ങിയ എന്റെ വീര്യമുറയാൻ തുടങ്ങി... നീയൊറ്റയൊരുത്തി കാരണമാടി നായിന്റമോളെ ഞാനീ തൂണിന്മേലാടി കിടന്ന്

💬 Comments

View all comments