Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
കുരുക്ഷേത്രയുദ്ധം നടക്കാൻപോകുന്ന സൈറ്റൊന്നൂടി നോക്കുമ്പോളാണ് ഓടിപ്പിടഞ്ഞുകൊണ്ട് മീനാക്ഷിയെത്തുന്നത്...
ആകെ വിയർത്തൊഴുകി വല്ലാണ്ടായ അവൾടെമുഖത്ത് ഞങ്ങളെ കണ്ടപ്പോളുണ്ടായ ഞെട്ടലും പേടിയുംകൂടിയായപ്പോൾ എനിയ്ക്കൊരു ചവിട്ടു വെച്ചുകൊടുക്കാനാണ് തോന്നിയത്...
""...നീയിങ്ങോട്ടായ്രുന്നേൽ നമുക്കൊപ്പം വന്നൂടായ്രുന്നോ..??"""_ കക്ഷിയെക്കണ്ടതും തന്തചോദിച്ചു...
എന്നാലതിനു മറുപടിയില്ലാണ്ട് എന്നെനോക്കിയ മീനാക്ഷിയ്ക്ക് മുഖംകൊടുക്കാതെ ഞാനവിടെനിന്നും മാറുകയായിരുന്നു...
""...ആഹാ.! ഇതാര്..?? ഡോക്ടറോ..?? എന്താ ഡോക്ടറേ ഈവഴിയ്ക്ക്..?? വാ... കേറിവാ..!!"""_ പുറത്തെ സംസാരംകേട്ട് വരാന്തയിലേയ്ക്കിറങ്ങി വന്ന രേവുവാന്റി പടത്തലവന്റെമാതിരി മുന്നെനിന്ന അച്ഛനെക്കണ്ട് കാര്യമന്വേഷിയ്ക്കുമ്പോളാണ് അമ്മയുംകീത്തുവും കൂടി അച്ഛനടുത്തേയ്ക്ക് ചെല്ലുന്നത്...
""...ഓ.! എല്ലാരുമുണ്ടല്ലോ... വാ... വാ കേറിവാ... വാ മോളേ..!!"""
സ്ഥിരം കണ്ടുപരിചയമുള്ള കീത്തുവിന്റെ കൈ കവർന്നുകൊണ്ട് എല്ലാരേമകത്തേയ്ക്കു ക്ഷണിയ്ക്കുമ്പോൾ, കുറച്ചുകഴിഞ്ഞും ഈ ആതിഥ്യമര്യാദയൊക്കെ കണ്ടാൽമതിയായ്രുന്നു എന്ന ഭാവത്തിൽ ഞാനുമവരുടെ പിന്നലെയായികയറി...
അപ്പോഴുമനങ്ങാമ്പാറപോലെ പുറത്തുനിന്ന മീനാക്ഷിയെ അവൾടമ്മ ശ്രെദ്ധിയ്ക്കുന്നതു കൂടിയില്ലെന്ന് കണ്ടപ്പോൾ എനിയ്ക്കുള്ളിൽ ചിരിയാണ് വന്നത്...
...അയ്യോ.! പാവം മീനാക്ഷി.! പുറത്തെ ജാഡയൊക്കെയേഉള്ളൂ.... നമ്മടെമാതിരി വീട്ടിൽ പട്ടിവെലതന്നെ.!
ആന്റിയെല്ലാരെയും ക്ഷണിച്ചിരുത്തുമ്പോഴേയ്ക്കും,
""...എന്താടോ..?? എന്തായീവഴിയ്ക്ക്..?? മോൾടെ കല്യാണമ്മിളിയ്ക്കാൻ കൂട്ടത്തോടെ ഇറങ്ങിയതാല്ലേ..??"""_ ന്നും ചോദിച്ച് റൂമിൽനിന്നും കള്ളിമുണ്ട് ഒന്നുകൂടി മുറുക്കിയുടുത്തുകൊണ്ട് അവൾടെ തന്തയിറങ്ങിവന്നു...
പിന്നെ എന്റെ തന്തസെർനോട് എന്തൊക്കെയോ കുശലംചോദിച്ച് ഞങ്ങടെതിരേകിടന്ന സെറ്റിയിലേയ്ക്ക് മൂടൂന്നുകേംചെയ്തു...
""...ഏയ്.! അങ്ങനെ കാര്യമായവിളിയൊന്നും തുടങ്ങീട്ടില്ല... രണ്ടു ദിവസത്തിനകം ലെറ്ററടിച്ചുകിട്ടും... എന്നിട്ടുവേണം കാര്യമൊന്നുഷാറാക്കാൻ..!!"""_ അച്ഛനൊരു വരുത്തിചിരിയോടെ പറയുമ്പോൾ മീനാക്ഷി ആടിയാടി മുന്നിലെ വാതിൽപ്പടിയ്ക്കൽ വന്ന് ചാരിനിന്നു...
...ഇനി അടിതുടങ്ങുമ്പോൾ ആദ്യമേയിറങ്ങി ഓടാനാണോ ആവോ..??
""...മീനൂ... നോക്കിനിയ്ക്കാണ്ട് പോയി കുടിയ്ക്കാനെന്തേലുമെടുക്ക്... മ്മ്മ്..!!"""_ രേവുആന്റി ഓഡറിട്ടതും പുള്ളിക്കാരി മനസ്സില്ലാമനസ്സോടെ എല്ലാരെയുമൊന്ന് പാളിനോക്കിയശേഷം ഷോളിൽ വിരല് ചുറ്റിയുമഴിച്ചുംകൊണ്ടകത്തേയ്ക്ക് ആടിയാടിത്തന്നെ പോയി...
""...എന്താ മോളേ... കല്യാണമായ്ട്ട് ഒരുഷാറുമില്ലല്ലോ..?? എന്തുപറ്റി ടെൻഷനാണോ..??"""_ മീനാക്ഷിയുടച്ഛൻ കീത്തുവിനോടുചോദിച്ചതും അവൾമറുപടി കഷ്ടപ്പെട്ടുണ്ടാക്കിയ ചെറുചിരിയിലൊതുക്കി...
""...ഇതിലൊന്നും ടെൻഷനാവേണ്ടകാര്യമില്ല മോളേ... ഇതൊക്കെ ഒറ്റത്തവണത്തെ എക്സ്പീരിയെൻസാണ്... പരമാവധി എൻജോയ്ചെയ്യണം... അല്ലേ ഡോക്ടറേ..??"""_ പുള്ളി പറഞ്ഞശേഷം അച്ഛനെ കൂട്ടുപിടിച്ചപ്പോൾ അച്ഛനുമൊന്നു ചിരിച്ചു...
""...എന്തായാലും നിങ്ങടിഷ്ടത്തിന് മോള് നിന്നുതന്നില്ലേ... അതന്നെയൊരു ഭാഗ്യാ... ഇവിടേമുണ്ടൊരെണ്ണം, വയസ്സു പത്തിരുപത്തഞ്ചായി... എത്ര കല്യാണാലോചന വന്നെന്നറിയോ..?? പെണ്ണമ്പിനും വില്ലിനുമടുക്കുന്നില്ല..!!"""_ രേവുആന്റി കീത്തുവിനെപുകഴ്ത്തി മീനാക്ഷിയെതാറ്റുമ്പോൾ അച്ഛൻ തലചെരിച്ചെന്നെ തുറിച്ചൊന്നുനോക്കി...
അവള് കല്യാണത്തിനു സമ്മതിയ്ക്കാതെ നിൽക്കുന്നതിന്റെ കാരണം ഞാനാണെന്നാണ് പുള്ളിയുടെനിഗമനം...
പിന്നെയും കുറച്ചുസമയംകൂടിയാ സംസാരംതുടരുമ്പോൾ മീനാക്ഷി വലിയൊരു ട്രേയിൽ ജ്യൂസുമായിവന്നു...
""...രാജീവേ... എന്നാ നമ്മളുവന്ന കാര്യമ്പറയാലോ..!!"""_ അച്ഛൻ പ്രധാനകാര്യത്തിലേയ്ക്ക് കടക്കാനൊരുങ്ങിയതും മീനാക്ഷി പെട്ടെന്ന് ട്രേയും ടേബിളിന്പുറത്തുവെച്ച് പിന്നിലേയ്ക്കു വലിഞ്ഞു...
""...അപ്പൊ കാര്യമുണ്ടാഞ്ഞിട്ടാല്ലേ വന്നേ... മ്മ്മ്..?? എന്താ..?? എന്താണേലും ഡോക്ടറ് വളച്ചുകെട്ടാതെ പറയ്..!!"""_ എന്റെച്ഛനും അവള്ടച്ഛനും നല്ല
💬 Comments
View all comments