Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
ശരണം പ്രാപിയ്ക്കാൻശ്രെമിച്ചു...
""...എടീ... ഒന്നു നിയ്ക്ക്.! ഞാമ്പറേണ മുഴോനുംകേട്ടിട്ട് നിങ്ങളോരോന്നൊക്കെ കാട്ട്..!!"""_ അവൾക്കു മുഖംകൊടുക്കാതെ പോകാനൊരുങ്ങിയ കീത്തുവിന്റെ കൈപിടിച്ചുനിർത്തി അൽപ്പംദേഷ്യത്തിലും സങ്കടത്തിലുമായി മീനാക്ഷിപറഞ്ഞപ്പോൾ കീത്തുവേച്ചീടെമുഖം
ദേഷ്യംകൊണ്ടു ചുവന്നു...
""...കൈയെടുക്കടീ.! ഞാൻ നിങ്ങളെയൊന്നുമിങ്ങനല്ല കരുതിയിരുന്നേ... ഇനിമേലിൽ മിണ്ടാമ്മന്നേക്കരുതെന്റോടെ..!!"""_ പറഞ്ഞുകഴിഞ്ഞ് എന്നെയൊന്നു തിരിഞ്ഞുകൂടി നോക്കിയപ്പോൾ അതെനിയ്ക്കും ബാധകമാണെന്ന് അവളുടെ മുഖഭാവത്തിൽ വ്യക്തമായ്രുന്നു...
പെർഫെക്ട് ടൈമിങിൽ തേർഡ്മാനിലേയ്ക്ക് പെർഫെക്ട്പ്ലേസ്മെന്റ് നടത്തിയ ബോളിനുപിന്നാലെയോടി മണ്ടത്തരംകാണിയ്ക്കാതെ വെറുതെ നോക്കിനിൽക്കുന്ന വീരേന്ദർസേവാഗിന്റെ മാതിരി ഞാനെല്ലാംനോക്കി തൂണിന്മേൽ ചാരിനിൽക്കുമ്പോൾ മീനാക്ഷിയുടെ കയ്യും തട്ടിയെറിഞ്ഞുകൊണ്ട് കീത്തു പുറത്തേയ്ക്കുനടന്നു...
""...ഇങ്ങനെ ശവങ്കണക്കെ നിയ്ക്കാണ്ടെന്തേലും ചെയ്യടാ നാറീ... എല്ലാം ദേയിപ്പോ കയ്യീന്ന്പോവും..!!"""_ സഹികെട്ടമീനാക്ഷി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ട് പറയുമ്പോൾ എന്റെമുഖത്തൊരു പുച്ഛഭാവമായിരുന്നു...
""...ആണാ..?? എന്നാപോയി നീട്ടിവലിച്ചൊരു മൂഞ്ചു മൂഞ്ചിക്കൊട്... തീരട്ടെ നിന്റെയാകഴപ്പ്..!!"""_ പൊളിഞ്ഞുകേറിയ കലിപ്പിലും പുച്ഛത്തോടെ ഞാനതുപറഞ്ഞപ്പോൾ എന്നെ കത്തുന്നൊരുനോട്ടം നോക്കിയശേഷം എന്തോ ആലോചിച്ചുറപ്പിച്ചമട്ടിൽ അവൾതിരിഞ്ഞോടി...
ഇവളിതെങ്ങോട്ടാണെന്ന ചിന്തയിൽ ഞാൻ സിറ്റ്ഔട്ടിലേയ്ക്കിറങ്ങുമ്പോൾ അച്ഛൻ വിളിച്ചതിനൊന്നു തിരിഞ്ഞുപോലും നോക്കാതെ കക്ഷി ഗേറ്റ്കടന്നിരുന്നു...
ഇവിടെയൊന്നും നടക്കാത്തകൊണ്ട് സ്വന്തം വീട്ടിൽപോയി മുടക്കുണ്ടാക്കാനുള്ള ഓട്ടമായ്രിയ്ക്കും...
എനിയ്ക്കുള്ളമാതിരി തിരിച്ചവൾക്കുമെന്നോട് കലിപ്പായതുകൊണ്ട് ഞാനൊന്നും ചെയ്തില്ലേലും അവളായ്ട്ടെല്ലാം മുടക്കിക്കോളുമെന്ന വിശ്വാസമായ്രുന്നു അപ്പോളെല്ലാമെനിയ്ക്ക്...
പിന്നെ നാട്ടിലത്യാവശ്യം പേരും പ്രശസ്തിയുമുള്ള എനിയ്ക്ക്, കടലിൽകൊണ്ടോയി കളഞ്ഞാലും അവളെ കെട്ടിച്ചുതരില്ലെന്ന വിശ്വാസവും.!
""...നീയെന്തോ ചിന്തിച്ചു നിയ്ക്കുവാടാ..?? വന്നു വണ്ടീക്കേറ്..!!"""_ ഓരോരോ സാധ്യതകളെയും കല്പിച്ചുകൂട്ടി ഭിത്തിയിൽ ചാരിനിന്നയെന്നോട് അച്ഛനൊന്നു ചാടിയപ്പോളാണ് ഞാൻ ഞെട്ടിയുണർന്നത്...
""...ഈ കോലത്തിലോ..??"""_ പുറത്തുനിന്നഅച്ഛനോട് കാറിന്റെ മുൻസീറ്റിലിരുന്ന് അമ്മചോദിച്ചതും പുള്ളിയുടെ മുഖംചുളിഞ്ഞു;
""...ഓ.! ഇത്രേക്കെ ചെയ്തുവെച്ചിട്ടും
അവൾക്കു വേഷം മോശമായ്പ്പോയേലാണ് ദണ്ണം... ഇങ്ങോട്ടുവന്നു കേറടാ..!!"""_ അമ്മയേയുമൊന്നു പുച്ഛിച്ചിട്ട് ഡബിൾമൈന്റിൽ നിന്നയെന്നോടൊന്ന് കടുപ്പിച്ചപ്പോൾ ഞാനെങ്ങനെയൊക്കെയോ പഞ്ചറായബോഡിയുംകൊണ്ട് മുറ്റത്തേയ്ക്കു ചാടി...
അങ്ങനെയൊരു ഷോർട്ട്സുംടീഷേർട്ടുമിട്ട് പെണ്ണുകാണാൻ പോകാൻ തയ്യാറായിച്ചെന്ന എന്നെയൊന്നുകൂടി ഇരുത്തിനോക്കീട്ട് കാളപെറ്റെന്നു കേട്ട് കയറുമെടുത്തോടിയ എന്റെ മഹാനായതന്ത ഡ്രൈവിംഗ്സീറ്റിലേയ്ക്കു കയറിയിരുന്നു...
""...ഒന്നിങ്ങോട്ടു പെട്ടെന്ന് കേറടാ..!!"""_ പുള്ളി വീണ്ടുംകലിപ്പിച്ചതും എനിയ്ക്കുമങ്ങട് പൊളിഞ്ഞുതുടങ്ങി...
പിന്നെ തന്തയായ്പ്പോയില്ലേന്നൊരു പരിഗണനമാത്രം കൊടുത്തുകൊണ്ട് ഞാൻപിന്നിൽ കീത്തുവിന്റെ കൂടെകയറി...
ഞാനടുത്തേയ്ക്കിരുന്നതും എനിയ്ക്കു മുഖംതരാതവൾ പെട്ടെന്ന് ഗ്ലാസ്സിലൂടെ പുറത്തേയ്ക്കുനോക്കി,
ഇടയ്‌ക്കൊന്നു കണ്ണു തുടയ്ക്കുന്നതുംകണ്ടു...
ആ ഒരവസ്ഥയിൽ ഞാനെന്തുപറഞ്ഞാലും അവള് വിശ്വസിയ്ക്കില്ലെന്നുറപ്പായ്രുന്നു...
അല്ലേൽതന്നെ പറഞ്ഞുതുടങ്ങിയാൽ ഒന്നുമെന്റെ കയ്യിൽനിൽക്കില്ലല്ലോ...
എങ്കിലും ഞാനൊന്നു പറയാൻനോക്കി, പക്ഷേ വാതൊറക്കാതെടാ നാറീന്നൊരലർച്ച മുന്നീന്നുവന്നതേ ഞാൻസൈലന്റായി...
അതോടെ എന്നാച്ചെന്നുകേറിക്കൊട് എന്നമട്ടിലുമായി ഞാൻ...
അങ്ങനോരോന്നൊക്കെ ആലോചിച്ച് ചാരിയിരിയ്ക്കുമ്പോൾ വണ്ടിയുടെ വേഗംകൂടുന്നറിഞ്ഞു...
...ഈശ്വരാ.! അവൾടെ തന്തേടെകയ്യീന്ന് തല്ലുകൊള്ളാനിത്രേം തിടുക്കോ..??
ഇനിയെന്തൊക്കെയാണ് സംഭവിയ്ക്കാൻ പോകുന്നേന്നറിയാതെ മനസ്സുമുഴുവൻ ഒരു മരവിപ്പിലിരിയ്ക്കുമ്പോൾ ഞങ്ങൾ മീനാക്ഷിയുടെ വീടിന്റെ ഗേറ്റ്കടന്നു...
കാറുനിർത്തി പുറത്തിറങ്ങി
💬 Comments
View all comments