0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 933
ഞാനെന്താണോ തീരുമാനിച്ചേ അതേനടക്കൂ... നാട്ടുകാരുകൂടി ഇനി കട്ടിലന്റടീന്ന്പിടിച്ചു കെട്ടിയ്ക്കുന്നേലുംഭേദം നമ്മള് വീട്ടുകാരായ്ട്ട് കെട്ടിച്ചു കൊടുക്കുന്നതുതന്നാ..!!"""_ പുള്ളിയവസാനമായി മുനവെച്ചൊന്നുകുത്തിയതും അമ്മയുടെ നാവടഞ്ഞു... നമ്മക്ക് പണ്ടേയ്ക്കുപണ്ടേ മുണ്ടാട്ടമ്മുട്ടിയോണ്ട് ആ ഒരു പ്രശ്നമുണ്ടായേമില്ല... ""...അങ്കിളേ... അത്... അതങ്ങനല്ലങ്കിളേ... അത്... അതൊന്നും... അതൊന്നും ശെരിയാവത്തില്ല... ഞാൻ... ഞാമ്പിന്നെ..."""_ അച്ഛനോടൊരുവിധം പറയാൻശ്രെമിച്ചെങ്കിലും ഏൽക്കാതെവന്നപ്പോൾ മീനാക്ഷി വാവടുത്ത പശുവിന്റെമാതിരി എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി... പിന്നിലേയ്ക്കിട്ടിരുന്ന ഷോള് ഇടുപ്പിന്റെവശത്തൂടെ മുന്നിലേയ്ക്കെടുത്ത് തെറുക്കുവേം പിന്നുകയുമൊക്കെചെയ്ത് വിരലിൽ ചുറ്റിക്കെട്ടിക്കൊണ്ടെന്നെ നോക്കി... ...ഇതെന്താടാ നിന്റെ തന്തയിങ്ങനെ..??_ എന്നാണോയിനി അവളുടെനോട്ടത്തിന്റെ ഉദ്ദേശിച്ചമെന്നെനിയ്ക്ക് സംശയമില്ലാതില്ല... ""...എന്നാലുമേട്ടാ... നമ്മളിതൊക്കെ ചെയ്തേച്ച്... അതു കീത്തൂന്റെ ചെക്കൻവീട്ടുകാരറിഞ്ഞാ മോശമല്ലേ..?? അവരൊക്കെന്തു വിചാരിയ്ക്കും..??"""_ അമ്മ അവസാനശ്രെമംപോലെ പറഞ്ഞുനോക്കിയപ്പോൾ എനിയ്ക്കുവേണ്ടി കഷ്ടപ്പെടുന്ന അമ്മയോടെനിയ്ക്ക് വല്ലാതെ സ്നേഹംതോന്നിപ്പോയി... ""...വേണ്ട.! അതിനെക്കുറിച്ചൊന്നുമാലോചിയ്ക്കണ്ട... അവരോടെ ഞാമ്പറഞ്ഞോളാം... എന്നിട്ടുമുൾക്കൊള്ളാൻ പറ്റുകേലാന്നാണേൽ നമ്മുക്കാബന്ധം വേണ്ടന്നുവെയ്ക്കാം... എന്തായാലും എന്റനിയൻകാരണം ഒരു പെണ്ണിന്റെകണ്ണീരും വീഴാമ്പാടില്ല..!!"""_ അമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അച്ഛൻ മൊഴിയുന്നതിനുംമുന്നേ മൊത്തത്തിൽ ഇല്ലാണ്ടായ അവസ്ഥയിലിരുന്ന കീത്തുവാണ്പറഞ്ഞത്... ചങ്കിനുള്ളിൽ കൊണ്ടുനടന്ന കൂട്ടുകാരിയും മറ്റെന്തിനുംമീതെ അവൾസ്നേഹിച്ച അനിയനുംചേർന്ന് അവളെ വഞ്ചിയ്ക്കുവായ്രുന്നെന്നുള്ള തിരിച്ചറിവ് എന്റെചേച്ചിയെ വല്ലാത്തൊരു മാനസ്സികാവസ്ഥയിൽ കൊണ്ടോയി എത്തിച്ചിരുന്നു... ""...അതേ... കീത്തുമോള് പറഞ്ഞതാശരി... ഈ വീട്ടുമുറ്റത്തൊരു പെണ്ണിന്റെയും കണ്ണീരുവീഴാൻ ഞാൻ സമ്മതിയ്ക്കത്തില്ല... നിങ്ങള്പോയി റെഡിയായിവാ... ഇപ്പോത്തന്നെ പോവാം..!!"""_ കീത്തുവിന്റെ വാക്കുകളെ ഏറ്റുപിടിച്ചുകൊണ്ട് തന്ത സിനിമാഡയലോഗ് തട്ടിവിടുമ്പോൾ എല്ലാമൊരു നിസ്സഹായതയോടെ നോക്കിനിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ... സത്യത്തിലെന്റെ മുന്നിലെന്തൊക്കെയാ നടക്കുന്നതെന്ന് എനിയ്ക്കൊരു ബോധ്യവുമുണ്ടായിരുന്നില്ല... ...ഈ മൈരുകളൊക്കെ ഇതെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്..??_ എന്ന ചോദ്യവുമായി ഞാൻ വായുംപൊളിച്ചു നിൽക്കുവായ്രുന്നു അപ്പോഴെല്ലാം... ""...അങ്കിളേ... നിങ്ങള്... നിങ്ങളിതു കാര്യായ്ട്ട് തന്നെയാണോ..??"""_ അത്രയുംനേരം നോക്കുകുത്തിപോലെ നിന്ന മീനാക്ഷി ദൈന്യതയോടെ ചോദിച്ചതിന്, അങ്കിള് സോറി എന്റെതന്തപ്പടി ഒരുമാതിരി നോട്ടംനോക്കി... ""...നീയെന്താ അങ്ങനെ ചോദിച്ചേ..?? ഇതിന്നത്തോടെയൊരു തീർപ്പാക്കണം... നമ്മളെല്ലാങ്കൂടി ദാ.. നിന്റെ വീട്ടിലേയ്ക്കുവരുവാ..!!"""_ പുള്ളി അവളുടെതോളിൽതട്ടി ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും കളികാര്യമായെന്നവൾക്കു മനസ്സിലായി... അതോടെ കക്ഷി ഇപ്പോൾകരയുമെന്ന അവസ്ഥയിലുമെത്തി... ""...അങ്കിളേ... വേണ്ടങ്കിളേ... ഇപ്പൊ വീട്ടിലൊന്നുമ്പറയല്ലേ... വീട്ടുകാരറിഞ്ഞാ എന്നെക്കൊല്ലും... അതോണ്ടിപ്പോളൊന്നുമ്പറയണ്ട... എന്റെ പിജി കഴിയുന്നവരെ പ്ലീസ് വീട്ടിലറിയിയ്ക്കല്ലേ..!!""""_ അവൾ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയാതെതന്നെ മീനാക്ഷിയിത് തല്ക്കാലമൊതുക്കി തീർക്കാനായി കെഞ്ചുന്നഭാവത്തിൽ അച്ഛനോടപേക്ഷിച്ചെങ്കിലും നോ രക്ഷയായിരുന്നു ഫലം... ""...ഇല്ല മോളേ... ഇനിയും നിങ്ങളെയിങ്ങനെ കയറൂരിവിട്ടാ ശെരിയാവില്ല... അതുപിന്നെ രണ്ടുകുടുംബത്തിനും മാനക്കേടാവും..!!"""_ അച്ഛൻ അവസാനവാക്കുമ്പറഞ്ഞ് പുറത്തേയ്ക്കുനടക്കുമ്പോൾ അമ്മയുംകീത്തുവും ഡ്രെസ്സ് മാറിയങ്ങോട്ടുവന്നു... അമ്മയെന്നെ ഇരുത്തിയൊന്നുനോക്കി അച്ഛന്റെപിന്നാലെ പുറത്തേയ്ക്കുനടന്നപ്പോൾ കീത്തുവെന്നെ മൈന്റ്പോലും ചെയ്തില്ല... ...എങ്ങനെ ചെയ്യാനാ..?? അവൾടെമനസ്സിൽ ഞാനമ്മാതിരിചെയ്ത്തും ചെയ്തിട്ടു നിൽക്കുവല്ലേ... ""...കീ... കീത്തൂ..??"""_ എന്നെയുംകടന്ന് മീനാക്ഷിയ്ക്കരികിലെത്തിയപ്പോൾ അവൾ അവസാനാശ്രയത്തിനായി കീത്തുവിനെ

💬 Comments

View all comments