0%

Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 929
ഇനി തിരികെചെന്ന് റൂമിൽകേറി കതകടച്ചിരിയ്ക്കാനൊന്നും എന്നെക്കൊണ്ട്പറ്റോന്ന് തോന്നുന്നില്ല... പിന്നെല്ലാം വരുന്നപോലെ വരട്ടേയെന്നമട്ടിൽ ഞാനുമവിടെ വേരിറങ്ങിനിന്നു... ""...ദേ അച്ഛൻ വന്നു..!!"""_ പുള്ളി സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കുകയറിയതും കീത്തു കൈചൂണ്ടിക്കൊണ്ട് പറഞ്ഞു... ""...ആഹാ.! ഇതാര് കുട്ടിഡോക്ടറോ..?? എന്താ പതിവില്ലാണ്ടിങ്ങോട്ടൊക്കെ..??"""_ തന്തപ്പടി അവളെക്കണ്ടതും കുശലംചോദിച്ചുകൊണ്ട് അടുത്തേയ്ക്കു വന്നു... ...ദൈവമേ... ഇവളൊരാട്ട് ഇങ്ങോർക്കിട്ട് കൊടുത്തെങ്കി.! നമ്മളെന്തായാലും വീട്ടിന്ന് ചാടാമ്പോണു.... അപ്പൊപ്പിന്നെ അങ്ങനൊരു കാഴ്ചകൂടി കണ്ടിട്ടിറങ്ങാമെന്ന ചിന്തയായ്രുന്നെനിയ്ക്ക്... ""...പതിവില്ലാണ്ടോരോന്നൊക്കെ അല്ലേ നടക്കുന്നേ... പിന്നെങ്ങനെ വരാണ്ടിരിയ്ക്കും..??"""_ അവൾ താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞു തലചെരിച്ചപ്പോൾ കാര്യമെന്താണെന്നറിയാൻ പുള്ളി അമ്മയുടെനേരേ കണ്ണുകൊണ്ടാംഗ്യംകാട്ടി... അതിനുമറുപടിയായി അമ്മ കൈമലർത്തുമ്പോഴേയ്ക്കും അങ്ങേരവരുടെ അടുത്തെത്തിയിരുന്നു... ""...എന്താ മോളേ..?? എന്താപ്രശ്നം..?? മോളിന്ന് ഹോസ്പിറ്റലിപ്പോയില്ലേ..??""""_ പുള്ളി കൈയിൽകരുതിയിരുന്ന ബ്ലാക്ക് ലാപ്ടോപ്ബാഗ് അമ്മയ്ക്കുനേരേ നീട്ടിക്കൊണ്ടാണ് മീനാക്ഷിയോടാ ചോദ്യമിട്ടത്... ""...അവിടന്നൊക്കെ സസ്പെൻഷനടിച്ചുകിട്ടീട്ട് വീണ്ടുമങ്ങോട്ടു കേറിച്ചെല്ലാനെന്റെ തലേക്കൂടി വണ്ടിയൊന്നുമോടുന്നില്ല..!!"""_ അവൾ മുഖത്തുനോക്കാതെ മറുപടിപറയുമ്പോൾ സംഗതിവിചാരിച്ചിടത്തു കാര്യമെത്തിയ സന്തോഷമുള്ളിലുണ്ടായെങ്കിലും അതുപുറത്തു കാട്ടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ... ""...സസ്പെൻഷനോ..?? എന്തിന്..??"""_ അവളുടെ മറുപടികേട്ടതും പുള്ളി ഞെട്ടിപ്പിടഞ്ഞുകൊണ്ട് ചോദിച്ചു... അപ്പോളാ മുഖത്തുവന്ന എക്സ്പ്രഷനൊക്കെക്കണ്ടാൽ ജനിച്ചേപ്പിന്നെ അങ്ങനൊരു വാക്കയാള് കേട്ടിട്ടില്ലെന്ന് തോന്നിപ്പോവും... ...ഹേയ് മിഷ്ടർ.! കഴിഞ്ഞമാസം കോളേജില് വിളിച്ചുവരുത്തി താങ്കളുടെകൈയ്യുമ്മേല് തിരുകിത്തന്നത് പുലിയെ വെടിവെയ്ക്കാനുള്ള കടലാസല്ല, അതുമീസാമാനം തന്നായ്രുന്നു... അന്നൊരുളുപ്പുമില്ലാണ്ട് കൈനീട്ടി വാങ്ങിയിട്ട് ഇപ്പൊ കേട്ടിട്ടില്ലാത്തമാതിരി നിന്നുഞെട്ടുന്നു... കഷ്ടം.! ""...അയ്യോ.! അപ്പൊന്നുമറിഞ്ഞില്ലേ... എന്നേം നിങ്ങടെമോനേങ്കൂടി എന്റെഹോസ്റ്റലീന്ന് പൊക്കി... ഞാനവിടെ മൊത്തത്തില് നാറി... നിങ്ങടെമോന് ആവശ്യത്തിനുതല്ലും എനിയ്ക്കു സസ്പെൻഷനുമടിച്ചു കിട്ടി... ഡിസ്മിസ്സ് ചെയ്യേണ്ടതായ്രുന്നു, എന്തോ ഭാഗ്യത്തിനത് ചെയ്തില്ല..!!"""_ അവളൊറ്റശ്വാസത്തിൽ പറഞ്ഞുനിർത്തിയതും കൂടിനിന്നവർക്കൊപ്പം ഞാനുമസ്സലായിട്ടൊന്നു ഞെട്ടി... അവളിങ്ങനെ വന്നുനിന്ന് എല്ലാരുടേംമുന്നില് തുറന്നടിച്ചുപറയോന്ന് ഞാൻ സ്വപ്‌നത്തിൽപോലും ചിന്തിച്ചിരുന്നില്ല... അച്ഛനുമമ്മയും മുഖത്തോടുമുഖംനോക്കി എന്തോ ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ശരീരംമുഴുവൻ മരവിച്ചപോലെ കീത്തു പിന്നിലെഭിത്തിയിലേയ്ക്കു ചാരിപ്പോയി... ""...നിന്റെ... നിന്റെ ഹോസ്റ്റലിലവൻ വന്നെന്നോ..?? ഇല്ല... ഇതൊക്കെ ചുമ്മാ പറയുവാ... അവനങ്ങനെയൊന്നും ചെയ്യൂല..!!"""_ അച്ഛന്റെ കൈപിടിച്ചുകൊണ്ടമ്മ നിലവിളിയുടെ വക്കത്തെത്തിയപ്പോൾ, ആ അവസ്ഥയിലുമെന്റെ ചിന്തപോയത് അമ്മയ്ക്കെന്നെ ഇത്രയും വിശ്വാസമുണ്ടായിരുന്നോ എന്നാണ്... അതോ ഒരുസീരിയലും വിടാതെകണ്ടിട്ട് ഇങ്ങനുള്ളസന്ദർഭങ്ങളിൽ അമ്മമാരിതുപോലെയാണ് പ്രതികരിയ്ക്കേണ്ടതെന്ന് കാണാപാഠം പഠിച്ചു വെച്ചിരിയ്ക്കുന്നതാണോ..?? ""...മോളിതെന്തൊക്കെയാ പറയുന്നേ... അവൻ നിങ്ങടെ ഹോസ്റ്റലിൽവന്നെന്നോ..??"""_ കരച്ചിലിന്റെ ചാരെനിൽക്കുന്ന അമ്മയുടെ കൈപിടിച്ചുകൊണ്ട് അച്ഛൻചോദിച്ചപ്പോൾ മീനാക്ഷി മുഖമുയർത്തി പുള്ളിയെനോക്കി... ""...ആ.! ഞാമ്പറഞ്ഞ സത്യാ... ഞങ്ങളുതമ്മി കുറേക്കാലായ്ട്ട് പ്രേമത്തിലായ്രുന്നു... അവനാദ്യായ്ട്ടൊന്നുവല്ല എന്നെക്കാണാൻ ഹോസ്റ്റലിവരുന്നേ..!!""" ""...മോളേ... നീ... നീയിതെന്തൊക്കെയാ ഈപറേണേ... ഇഷ്ടത്തിലായ്രുന്നെന്നോ..??"""_ അച്ഛൻ അതിശയത്തോടെ ചോദിയ്ക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ അച്ഛന്റെ മുഖത്തേയ്ക്കുനോക്കി... ഞാനാണെങ്കി ഇവളിതെന്തുഭാവിച്ചാണെന്നു മനസ്സിലാകാതെ പകച്ചുള്ളനിൽപ്പിലും... ഈശ്വരാ.! ഈ നിൽപ്പിലങ്ങ് സമാധിയായെങ്കിൽ.! ""...അതേ അങ്കിളേ... ഞങ്ങളു തമ്മിലിഷ്ടത്തിലാ...

💬 Comments

View all comments