Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
എനിയ്ക്കാണേ അവനില്ലാണ്ട് ജീവിയ്ക്കുന്നകാര്യം ചിന്തിയ്ക്കാങ്കൂടി പറ്റത്തില്ല... ഇപ്പൊഴാണെങ്കി എല്ലാരുടേംമുന്നില് നാണോങ്കെട്ടു... ഇനി ഞാനെന്താചെയ്യേണ്ടേ..?? നിങ്ങള്പറ... പോയിചാവണോ..?? എന്തായാലും തന്തയില്ലാത്തൊരു കുഞ്ഞിനെ പെറാനൊന്നുമെനിയ്ക്കു പറ്റത്തില്ല..!!"""
""...ഛീ.! നിർത്തടീ പൊലയാടിമോളേ... വീട്ടുമുറ്റത്തു വന്നുനിന്ന്
അനാവശ്യമ്പറഞ്ഞാ കൊന്നുകളയും പന്നപ്പുണ്ടച്ചീ..."""_ ക്ഷമയുടെ നെല്ലിപ്പലകയുംതാണ്ടി അവൾക്കു നേരേപായുമ്പോൾ ശരീരത്തിന്റെ വേദനയൊക്കെ ഞാൻമറന്നിരുന്നു...
""...എന്താ ഞാമ്പറഞ്ഞത് സത്യവല്ലേ..?? നമ്മള്തമ്മീ പ്രേമമല്ലേ..?? നമ്മളെ രണ്ടുംകൂടിയിന്നലെ ഹോസ്റ്റലീന്നു പിടിച്ചില്ലേ..?? ഇല്ലേ..?? ഇല്ലെങ്കിപ്പറ..!!"""
""...പ്രേമവോ..?? നിന്നോടോ..?? നീ പറഞ്ഞു പറഞ്ഞെങ്ങോട്ടാടീ കേറുന്നേ..?? ഇറങ്ങ്... മര്യാദയ്ക്കിറങ്ങിയ്‌ക്കോ... ഇല്ലേ കഴുത്തിന്പിടിച്ചു പുറത്തുതള്ളും ഞാൻ..!!"""_ ഞാനിരച്ചുകയറിയ കലിപ്പിൽ അടുത്തച്ഛനുമമ്മയും നിൽക്കുന്നതൊക്കെ മറന്നു...
എന്റെമുഖഭാവം കണ്ടതും അവൾ കത്തുന്നകണ്ണുകളോടെ എന്നെ ദഹിപ്പിയ്ക്കാനുറച്ചൊരു നോട്ടംനോക്കി...
""...ഇവള് പറയുന്ന സത്യാണോടാ..?? നിങ്ങള് തമ്മിലിഷ്ടത്തിലാണോ..?? നീയിവളുടെ ഹോസ്റ്റലിൽ പോയിരുന്നോ..??"""_ തന്തപ്പടി കുറച്ചുകലിപ്പിലെന്റെ മുന്നിലേയ്ക്കുനിന്നു ചോദിച്ചപ്പോൾ ആദ്യമൊന്നുത്തരം മുട്ടിയെങ്കിലും അതുപരമാവധി അടക്കിപിടിച്ചുകൊണ്ട് ഞാൻ നിഷേധാത്മകമായി തലയാട്ടി...
""...ഞങ്ങളു തമ്മിലൊരു കോപ്പുമില്ല... ഞാനിവൾടെ ഹോസ്റ്റലിലോട്ട് പോയിട്ടുമില്ല... ഇവളീ പറയുന്നേക്കെ നൊണയാ..!!"""_ ഒന്നുനിർത്തിയിട്ട് ഞാൻ മീനാക്ഷിയുടെനേരേ തിരിഞ്ഞു;
""...വല്ലവന്റേം തോളേൽചെന്നുകേറി അവൻ പള്ളവീർപ്പിച്ചെങ്കി അങ്ങോട്ടുപൊക്കോണം... അല്ലാണ്ട് കണ്ടവിഴുപ്പൊന്നും എന്റെതോളേ വെയ്ക്കാന്നോക്കിയാ മൂക്കിമ്മേൽ പഞ്ഞിതിരുകും ഞാൻ..!!"""_ സ്വന്തംഭാഗം ന്യായീകരിയ്ക്കാനായി വായിൽവന്നതു മുഴുവൻ തിരിച്ചുപറഞ്ഞതും ഞങ്ങടെനടുക്കായിനിന്ന അച്ഛനെ തള്ളിമാറ്റിക്കൊണ്ടവൾ എന്റെനേരേ ചീറിപ്പാഞ്ഞുവന്നു...
""...എന്താടാ നായിന്റമോനേ പറഞ്ഞേ..?? നീയെന്താ പറഞ്ഞേന്ന്..??""_ എന്ന ഒറ്റചോദ്യമേ ഞാൻകേട്ടുള്ളൂ...
അപ്പോഴേയ്ക്കും എന്റെ വലതുകരണമൊന്നു നീറിപ്പുകഞ്ഞു...
ഇതിവിടെന്താ സംഭവിച്ചതെന്നൊരൂഹം കിട്ടുന്നതിനുമുന്നേ അവളുടെകൈ വീണ്ടും വായുവിലുയർന്നുപൊങ്ങി മിന്നൽവേഗത്തിൽ നേരത്തെകിട്ടിയ സ്ഥലത്തുതന്നെ വന്നുവീണു...
സത്യംപറയാലോ കണ്ണിലിരുട്ട് കേറിയപോലെ തോന്നിപ്പോയി, ഇന്നലെകിട്ടിയ തല്ലിൽ കവിളെല്ല് പൊട്ടിയിരുന്നതു കൊണ്ടാവണം രണ്ടാമത്തെ തല്ലുകൂടിയവിടെ വീണപ്പോൾ തലയൊന്നുകറങ്ങി ഞാൻ സെറ്റിയിലേയ്ക്കു പിടിച്ചുനിന്നു...
അപ്പോഴേയ്ക്കും വീണ്ടുമവളുടെ കൈവന്നെന്റെ ടീഷേർട്ടിൽപിടിമുറുക്കിയതും ആഞ്ഞുതള്ളിക്കൊണ്ടെന്നെ ഭിത്തിയിലേയ്ക്കു ചേർത്തതും ഞാനറിഞ്ഞു...
ഒന്നു കുതറിമാറാൻ ശ്രമിച്ചെങ്കിലും അതിനുള്ള ശാരീരികക്ഷമതയില്ലാത്തതിനാൽ ഫലംകണ്ടില്ല...
ഇതിനിടയിലെന്നെ മാന്തിപ്പൊളിച്ചയവൾ കലിപ്പടങ്ങാതെന്റെ തലപിടിച്ചു ഭിത്തിയിലേയ്ക്കിടിച്ചു, സ്വസ്ഥം.!
കൊണ്ടും വീണ്ടുംകൊണ്ടും വീണ്ടുംവീണ്ടുംകൊണ്ടും ഞാനൊരു നിലയിലെത്തിയപ്പോളാണ് അമ്മയും കീത്തുവും ചേർന്നവളെ പിടിച്ചുവലിച്ചു പിന്നിലേയ്ക്കുമാറ്റുന്നത്...
എന്നിട്ടുമവരുടെ കയ്യിൽകിടന്നു കുതറിക്കൊണ്ട് പിടിവിടീപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടിരുന്ന മീനാക്ഷിയെ അതേനിൽപ്പിൽ വായുംതുറന്നുനിന്ന് നോക്കിപ്പോയി...
ഇതാരാ ദേവീഭദ്രകാളി നേരിട്ടു പ്രത്യക്ഷപ്പെട്ടതോ..??
""...മീനൂ.! നിർത്തിയേ... അടങ്ങുന്നുണ്ടോ നീയ്... നിനക്കെന്താ പ്രാന്തുപിടിച്ചോ..??"""_ അമ്മയുടെയും കീത്തുവിന്റെയും കൈവെട്ടിച്ച് ചീറ്റപ്പുലിയെമാതിരി ചീറിവന്നയവളെ വയറിലൂടെ ചുറ്റിട്ടുപിടിച്ചു പിന്നിലേയ്ക്കു വലിയ്ക്കുമ്പോൾ കീത്തുവിന്റെ സ്വരമുയർന്നു...
അതോടെ ഒന്നയഞ്ഞമീനാക്ഷി വയറിൽനിന്നും കീത്തുവിന്റെ കൈയെടുത്തു മാറ്റിയശേഷം അവരുടെനേരേ തിരിഞ്ഞു...
""...ഇതേ... ഇതു നിങ്ങള് കൊടുക്കേണ്ടതാ... മക്കളെവളത്തുമ്പോൾ മാന്യായ്ട്ടു വളത്തണം... അല്ലേലിങ്ങനെ മുന്നിക്കിടന്നു തല്ലു കൊണ്ടന്നൊക്കെ വരും..!!"""_ അവരോടുപറഞ്ഞ്
💬 Comments
View all comments