0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.2K

എന്റെ ഡോക്ടറൂട്ടി 10

Ente Docterootty Part 10 | Author : Arjun Dev | Previous Part


മീനാക്ഷീടച്ഛൻ പറഞ്ഞതെന്താണെന്ന് ഉൾക്കൊള്ളാനാകാതെ ഞാനിരുന്നയിരുപ്പിൽ ചുറ്റുമൊന്നു നോക്കിപ്പോയി...

എന്റെ തന്തയ്‌ക്കോ വെളിവില്ലെന്നേതാണ്ടൊക്കെ ബോധ്യായതാ... എന്നാലിതിപ്പോൾ ഇങ്ങേർക്കും വയ്യാണ്ടായോ..??_ ഞാൻ സംശയംകൂറിയമുഖത്തോടെ അങ്ങോരെ കണ്ണെടുക്കാതെ നോക്കുമ്പോൾ പുള്ളി അച്ഛനോടായി തുടർന്നു;

""...അതേ ഡോക്ടറേ... എനിയ്ക്കിതിനു സമ്മതവാ... നാട്ടുകാരെക്കൊണ്ട് പറയിപ്പിയ്ക്കാനായ്ട്ട് മക്കളു തുനിഞ്ഞിറങ്ങിയാപ്പിന്നെ നമ്മളെന്തുചെയ്യാൻ..?? എന്നാലും... എന്നാലുമിവളിങ്ങനെ തരന്താഴോന്നു ഞാൻ..."""_ സംസാരിയ്ക്കുന്നതിനിടയിൽ വാക്കുകൾമുറിയുമ്പോൾ അയാളുടെ ശബ്ദമിടറിയിട്ടുണ്ടായ്രുന്നു...

""...ഇനിയിപ്പോൾ കഴിഞ്ഞതു കഴിഞ്ഞില്ലേടോ... പിള്ളേർക്കൊരബദ്ധം പറ്റിപ്പോയി... ഇനിപറഞ്ഞിട്ടു കാര്യമില്ല... എല്ലാം പിള്ളേരുടെ വഴിയ്ക്കുപോട്ടേ... നമുക്കിതങ്ങു നടത്താം..!!"""

""...വേണ്ട.! ആരുമൊന്നും നടത്താമ്മേണ്ടി മെനക്കെടണ്ട.! ഞങ്ങളു തമ്മിലൊന്നൂല്ല... ഞാൻ... ഞാൻ വെറുതേപറഞ്ഞതാ..!!"""_ എല്ലാം കൈവിട്ടു പോകുന്നതുംനോക്കി ചലിയ്ക്കാനാവാണ്ടിരുന്ന എന്നെ ഒരിയ്ക്കൽക്കൂടി ഞെട്ടിച്ചുകൊണ്ട് മീനാക്ഷിയുടെ സ്വരമുയർന്നു...

നോക്കുമ്പോൾ അമ്മയുടെ ദേഹത്തുനിന്നും വേർപെട്ടുമാറാതെ തലമാത്രം ഉയർത്തിക്കൊണ്ടാണവൾ ചീറിയത്...

കരഞ്ഞുചുവന്ന കണ്ണുകളിലപ്പോൾ തീപാറുന്ന ശൗര്യമുണ്ടായ്രുന്നെങ്കിലും, അപ്പോഴത്തെയവളുടെയാ ഭാവത്തിൽ ഞാൻമാത്രമേ പേടിച്ചുള്ളൂ എന്നത് മറ്റൊരുവാസ്തവം...

അതിനെ അടിവരയിട്ടുകൊണ്ടുള്ള ഡയലോഗായ്രുന്നു അടുത്തതായി അവൾടച്ഛന്റെ നാവിൽനിന്നും വീണത്;

""...വെറുതെ പറഞ്ഞതോ..?? നീയെന്തു വെറുതേപറഞ്ഞതെന്ന്..?? ഇവരുടെ വീട്ടിൽചെന്ന് ഇത്രയൊക്കെപ്പറഞ്ഞത് വെറുതേയാണെന്നാണോ..?? എന്നിട്ടാണോടീ നിന്നേമിവനേങ്കൂടി ഹോസ്റ്റലീ നിന്റെ കട്ടിലിന്റടീന്നുപിടിച്ചേ..?? ഇനിയതും വെറുതെയാണെന്നു നീ പറയോ..??"""_ അയാളത്രയുംകലിപ്പിൽ എണ്ണമിട്ടു ചോദ്യങ്ങൾനിരത്തിയപ്പോൾ മീനാക്ഷിയുടെ കയ്യിൽനിന്നും ആ പിടിവള്ളിയുംവിട്ടു...

അതോടവൾടെമുഖം കുറച്ചുകൂടി ദയനീയമായി...

""...അച്ഛാ... ഞാൻ... ഞാമ്പറേണ സത്യാ... ഞങ്ങള്... ഞങ്ങളു തമ്മിലൊന്നൂല്ല... ഇതൊക്കറിയാണ്ട് പറ്റിപ്പോയതാ... അല്ലാതെ വേറൊന്നൂല്ല... നിങ്ങള്... നിങ്ങളു ഞാമ്പറേണൊന്നു വിശ്വസിയ്ക്ക്..!!"""

""...അറിയാണ്ട് പറ്റിപ്പോയതോ..?? പാതിരാത്രിയ്ക്ക് കാമുകനെവിളിച്ച് റൂമിക്കേറ്റുന്നതാണോടീ നിനക്കറിയാതെ പറ്റിപ്പോയത്..??"""_ ചോദ്യം അവൾടമ്മേട വകയായ്രുന്നു...

അതിനെന്തു

💬 Comments

View all comments