0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 807

നീയങ്ങനല്ലല്ലോ പറഞ്ഞേ..!!"""_ അക്ഷൻഹീറോബിജുവിലെ നിവിൻപൊളിസ്റ്റൈലിൽ ഒന്നുചാടിയ കീത്തു;

""...ഇവനെ അറിയൂല... നിങ്ങളുതമ്മിലൊരു ബന്ധോമില്ല... നീ വീട്ടിവന്നുപറഞ്ഞേക്കെ കള്ളമാണ്... എന്നൊക്കെപറഞ്ഞിട്ടിപ്പോ കല്യാണം പിജി കഴിഞ്ഞിട്ടുമതീന്നോ..??"""_ എന്നുകൂടി കൂട്ടിച്ചേർത്തതും,
എന്തൊക്കെപറഞ്ഞിട്ടും കല്യാണത്തിൽനിന്നും കാരണവന്മാർ പിടിവിടുന്നില്ലെന്നുകണ്ട് സംഗതിയൊന്നു നീട്ടിവെയ്ക്കാനായി മീനാക്ഷികണ്ട ഉപായവും വെള്ളത്തിലായി...

മീനാക്ഷിയോട് കട്ടകലിപ്പിൽതന്നെ ചോദിച്ചശേഷം എന്റെനേരേതിരിഞ്ഞ കീത്തുകാണുന്നത് അവളെത്തന്നെ നോക്കിയിരിയ്ക്കുന്ന എന്നെയാണ്...

...തളർത്താം.! എന്നാലുമിങ്ങനെ വേണായ്രുന്നോ..?? എന്നമട്ടിലവളെ നോക്കിയശേഷം മീനാക്ഷിയുടെനേരേ തിരിയുമ്പോൾ അവിടത്തെ ബാറ്ററിയാരോ ഊരിക്കൊണ്ടുപോയ സ്ഥിതിയായ്രുന്നു...

""...എന്താടീ..?? നിനക്കിപ്പൊന്നും പറയാനില്ലേ..?? ഇത്രേന്നേരമിവനെ കെട്ടാമ്പറ്റൂലാന്നുപറഞ്ഞ നെനക്കിപ്പോ കെട്ടുന്നേലൊരു കൊഴപ്പോമില്ലേ..?? ഇപ്പൊ വേണ്ടാന്നെ ഒള്ളോ..??"""_ കീത്തുവിന്റെ ചോദ്യമേറ്റുപിടിച്ചുകൊണ്ട് അവള്ടെതന്ത മീനാക്ഷിയ്ക്കുനേരേ ചീറിയപ്പോൾ അതിനുള്ളമറുപടിവന്നത് രേവുആന്റീടെ പക്കൽനിന്നുമാണ്;

""...അപ്പൊ നിങ്ങക്കിതുവരെ കാര്യംമനസ്സിലായില്ലേ..?? ഇതിവൾടെയടവാ... എങ്ങനേലും കല്യാണന്നീട്ടി വെയ്ക്കണം, അത്രേയുള്ളിവൾടെ ഉദ്ദേശം... അതുകൊണ്ടിത് സമ്മതിച്ചുകൊടുക്കല്ലേ ചേട്ടാ..!!"""

""...അല്ല മമ്മീ... ഇതു സത്യായ്ട്ടുമടവൊന്നുവല്ല... നിയ്ക്കു സമ്മതാ... പക്ഷേ പിജി കഴിഞ്ഞിട്ടുമതി... അല്ലാതെന്റിഷ്ടോല്ലാണ്ട് നടത്താനാണെങ്കി അതൊന്നും നടക്കാമ്പോണില്ല, പറഞ്ഞേക്കാഞ്ഞാൻ..!!"""_ മീനാക്ഷിയുടെ എല്ലാമുറപ്പിച്ചപോലുള്ള മറുപടികേട്ടതും എന്റെകിളിപറന്നു...

...ഇവളീ പറഞ്ഞുപറഞ്ഞ് ഇതെങ്ങോട്ടാ പോണേന്നറിയാമ്പാടില്ലാലോ...
ഇനിയെങ്ങാനും വല്ലപൂതീം മനസ്സിൽകേറീട്ടൊണ്ടെ പുന്നാരമോളേ കൊന്നുകളയും ഞാൻ.!

...അത്രയ്ക്കങ്ങു കെട്ടാൻ മുട്ടിനിയ്ക്കുവാണെങ്കി പോയി വല്ല മുള്ളുമുരിക്കേലും കേറടീ... എന്നാലുമെന്നെക്കിട്ടില്ല.!

പിന്നീടുണ്ടായ കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം എന്റെ മനസ്സുനിറച്ചുകൊണ്ട് അവൾടെതന്തേടെ തീരുമാനമെത്തി;

""...ശെരി.! എന്നാൽ കല്യാണമിപ്പൊ വേണ്ട... പക്ഷേ അതുവരെ നീയീവീട്ടിന്ന് പുറത്തിറങ്ങാമ്പാടില്ല... എന്തേയ്..??"""_ അങ്ങോരുടെ ഉറച്ചവാക്കുകൾകേട്ടതും മീനാക്ഷിവീണ്ടുംഞെട്ടി...

...പാവംമീനാക്ഷി, വേറാർക്കുങ്കൊടുക്കാതെ ഈ ഞെട്ടലവൾ
അടങ്കലെടുത്തേക്കുവാന്നാ തോന്നണെ...

""...അപ്പൊ... അപ്പൊന്റെ പഠിപ്പോ..?? കരിയറോ..??"""_ വിക്കിവിക്കി മീനാക്ഷിയിൽനിന്നുമാ ചോദ്യമുയർന്നതും അവൾടെതന്ത ചീറിക്കൊണ്ട് സെറ്റിയിൽനിന്നും ചാടിയെഴുന്നേറ്റു;

""...നിന്റൊരു പറി... എന്നെക്കൊണ്ട് പറയിപ്പിയ്ക്കരുതൊന്നും..."""_ പറയാൻവന്ന വാക്കുകളെ ആളിരിയ്ക്കുന്നതു ശ്രെദ്ധിച്ചയാൾ മുറിച്ചതും ഞാനറിയാണ്ടെക്കി ചിരിച്ചുപോയി...

...ഉം.! പറിപ്പെന്നല്ലേ ഉദ്ദേശിച്ചേ..?? എനിയ്ക്കു മനസ്സിലായി എന്നമട്ടിൽ സ്വന്തമായി തലകുലുക്കി ചിരിയ്ക്കുമ്പോഴാണ് എല്ലാ കണ്ണുകളുമെന്നിലേയ്ക്കു തറഞ്ഞിരിയ്ക്കുന്നതു കാണുന്നേ...

അതോടെന്റെ ബലൂണിലെ ആകപ്പാടെ ബാക്കിയുണ്ടായ്രുന്ന കാറ്റുമഴിഞ്ഞു...

മീനാക്ഷിയാണേൽ എന്നെയിപ്പോ കടിയ്ക്കുമെന്ന ഭാവത്തിൽ നിയ്ക്കുവേംചെയ്യുന്നു...

""...നിന്റൊരു കോപ്പും ഇനിയിവിടെ വേണ്ട... മര്യാദയ്ക്കടങ്ങിയൊതുങ്ങി ഇതിനകത്തു കെടന്നോണം..!!"""_ അങ്ങേരുടെ ഉഗ്രശാസനംകേട്ടതും എനിയ്ക്കു സന്തോഷംകൊണ്ടിരിയ്ക്കാൻ മേലാത്തവസ്ഥയായി...

...അപ്പൊയിനി കല്യാണോംനടക്കൂല... അവൾടെ പഠിപ്പുംനിർത്തിയ്ക്കും... പോരാത്തേന് വീട്ടീന്നു പുറത്തുമിറക്കൂല... സൂപ്പർ.!

...കണ്ടോടീ ഇങ്ങനിരിയ്ക്കും ആമ്പിളേളരോടു കളിച്ചാൽ...

ആ ഹോസ്റ്റലിൽ കയറുമ്പോളെന്താണോ ഉദ്ദേശിച്ചത്, ആ ഉദ്ദേശങ്ങളെല്ലാം മൊത്തമായി പ്രാവർത്തികമായതിന്റെ ത്രില്ലിലായ്രുന്നു ഞാനപ്പോൾ...

""...അതേ... നീ കൂടുതൽ നോക്കുവൊന്നുമ്മേണ്ട... നീയുമിന്നുമുതൽ വീട്ടിനു പുറത്തിറങ്ങൂല..!!"""_ മീനാക്ഷിയേംനോക്കി ഉള്ളിലെചിരി കടിച്ചുപിടിച്ചിരുന്ന എന്നോടായി എന്റെപിതാശ്രീ മൊഴിഞ്ഞതും ഞാനാദ്യമൊന്നു വാപൊളിച്ചു...

""...അതെന്തു മറ്റേടത്തെ എടപാടാ..?? അതൊന്നുമ്പറ്റത്തില്ല... എനിയ്ക്കു ക്ലാസ്സിപ്പോണം... ഇതു

💬 Comments

View all comments