Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
ലാസ്റ്റ്സെമ്മാ... ഒന്നാതേ അറ്റന്റെൻസില്ല..!!"""
""...ഓഹ്.! ഇനിയിതിന്റെ പേരിൽ തോൽക്കുവാണെങ്കി അങ്ങുപോട്ടേ... എന്തായാലുമിവള് വീട്ടിനു പുറത്തിറങ്ങാണ്ടു നിയ്ക്കുമ്പോൾ നീയങ്ങനെ വെലസിനടക്കണ്ട... രണ്ടേരുങ്കൂടി ചെയ്തുവെച്ചതല്ലേ... അപ്പൊ രണ്ടുപേരൂടി അനുഭവിച്ചാമതി..!!"""_ എന്റെതന്തപ്പടി എല്ലാം തീരുമാനിച്ചുറപ്പിച്ചമട്ടിൽ പറഞ്ഞതും ഇനിയാ തീരുമാനത്തിലൊരയവുണ്ടാകില്ലെന്ന് എനിയ്ക്കേകദേശം ബോധ്യമായി കഴിഞ്ഞിരുന്നു...
""...ആരൊക്കെന്തൊക്കെ പറഞ്ഞാലും ഞാമ്പോവും... ഈ കരിയർ.. ഇതെന്റെസ്വപ്‌നാ... അതാരുടെ വാക്കുങ്കേട്ട് പാഴാക്കി കളയാനൊന്നും എനിയ്ക്കു പറ്റത്തില്ല... ഇതിന്റെപേരിലെന്നെ വീട്ടീന്നുപുറത്താക്കിയാലും ശെരി..!!"""_ മീനാക്ഷി എന്റമ്മയുടെ മേത്തുനിന്നുമാറി കണ്ണുതുടച്ചുകൊണ്ടുറച്ച സ്വരത്തോടെപറഞ്ഞതും അവളുടെ ദൃഢനിശ്ചയത്തിനുമുന്നിൽ എല്ലാപേരുമൊന്നു മുഖത്തോടു മുഖംനോക്കിപ്പോയി...
""...നിന്നോടൊന്നും വേണ്ടാന്നുവെയ്ക്കാൻ ആരുമ്പറഞ്ഞില്ല... നീ ഹോസ്പിറ്റലിപ്പൊക്കോ... പിജിയും കണ്ടിന്യൂ ചെയ്തോ... പക്ഷേ അതെല്ലാം കെട്ടുകഴിഞ്ഞിട്ട്... അല്ലാതെപോയി ആളുകൾടെ മുന്നിൽ തലകറങ്ങിവീണ് നാട്ടുകാരെക്കൊണ്ടു പറയിപ്പിയ്ക്കാനാണെങ്കി നീയീ വീട്ടിന്റെപടിയെറങ്ങൂല... കാലുരണ്ടും തല്ലിയൊടിച്ചിവിടെ കെടത്തുഞ്ഞാൻ..!!"""_ രേവുആന്റി ഉറഞ്ഞുതുള്ളിക്കൊണ്ടതു പറഞ്ഞതും മീനാക്ഷിയുടെമുഖം വീണ്ടുംവിവർണ്ണമായി...
""...മമ്മീ... മമ്മിയെങ്കിലുമെന്നൊന്നു വിശ്വസിയ്ക്ക്... ഞങ്ങളു തമ്മിലൊന്നൂല്ല... നിങ്ങളുകരുതുമ്പോലെ ഹോസ്റ്റലിലൊന്നും നടന്നിട്ടിമില്ല... പിന്നെങ്ങനാ മമ്മീ ഞാന്തലകറങ്ങിയൊക്കെ വീഴുന്നേ..?? മമ്മീ പ്ലീസ്... എന്നെയൊന്ന് വിശ്വസിയ്ക്ക്..!!"""
""...നിന്നെ വിശ്വസിച്ചതാടീ ഞങ്ങൾചെയ്തകുറ്റം... എത്രയൊക്കെയായാലും നീ പെഴച്ചുപോകൂലാന്നാ ഞങ്ങൾ വിചാരിച്ചിരുന്നേ... ആ വിശ്വാസമാടീ പെഴച്ചവളേ നീ നശിപ്പിച്ചത്..!!"""_ ഒരവസാനാശ്രയമെന്നോണം രേവുആന്റിയുടെ കയ്യിൽപ്പിടിച്ചു ദയനീയമായി കരഞ്ഞുവിളിച്ച മീനാക്ഷിയുടെ പുറംവഴി തല്ലിക്കൂട്ടിക്കൊണ്ടാണ് രേവുആന്റി മറുപടിപറഞ്ഞത്...
നിർത്താതെ തുടർന്നതല്ല് എന്റമ്മചെന്നാണ് നിർത്തിയ്ക്കുന്നതു തന്നെ...
അവൾടെകരച്ചിലും ആന്റിയുടെ അടിയുമൊക്കെ കണ്ടെങ്കിലും എനിയ്ക്കുവലിയ സങ്കടമൊന്നുംതോന്നിയില്ല...
പക്ഷേ മറ്റുള്ളവരുടെ മനസ്സലിഞ്ഞോന്നൊരു സംശയം...
ഈ പ്രായമുള്ള എന്നെപ്പോലും പട്ടിയെപ്പോലിട്ടുതല്ലുന്ന എന്റെതന്തക്കുപോലും സങ്കടംതോന്നിയെന്നു തോന്നുന്നു...
അല്ലെങ്കിലങ്ങേര് അങ്ങനെയൊരു തീരുമാനംപറയില്ലല്ലോ;
""...മോളെ... നിന്റെ പേടിയെനിയ്ക്കു മനസ്സിലാവും... കല്യാണങ്കഴിഞ്ഞാൽ നിനക്കു നിന്റെ പ്രൊഫഷൻ കണ്ടിന്യൂചെയ്യാൻ കഴിയില്ലാന്നു കരുതിയാണോ..?? അങ്ങനെയാണോ മോളെ നീ ഞങ്ങളെപ്പറ്റി കരുതിയേക്കുന്നെ..?? നീയും കീത്തൂമെനിയ്ക്കൊരുപോലല്ലേ..?? മോളെ ആരും തടയില്ല... ഇതിപ്പോ ഞങ്ങളുടെ നെലേംവെലേം മൊത്തംപോകുന്ന പ്രശ്നമായതുകൊണ്ടല്ലേ... മോളൊന്നു സമ്മതിയ്ക്ക്..!!"""_ കാര്യംകാണാൻ കഴുതക്കാലും പിടിക്കണമെന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുംപോലെ അങ്ങേരാ കഴുതേടെ കാലുപിടിയ്ക്കുന്നത് ഞാനവജ്ഞയോടെ നോക്കി...
...ഇയ്യാളിതാരെക്കൊണ്ടു കെട്ടിയ്ക്കാനാ ഈ പാടുപെടുന്നേ..?? അമ്മേനെ ഡിവോസ്ചെയ്തിട്ട് സ്വയം കെട്ടേണ്ടിവരും... അല്ലാണ്ടീയെടുക്കാചരക്കിനെ കെട്ടാനെന്നെക്കിട്ടൂല്ല.!
എന്തായാലും ആ പ്രലോഭനത്തിലും അവൾവീണില്ല...
എന്റെ സ്വഭാവം ശെരിയ്ക്കറിയാവുന്നത് കൊണ്ടുതന്നെ അവളതിനുംബ്ലോക്കിട്ടു...
എന്റെ കൈയ്ക്കു വന്നുവീണാൽ ശെരിയാവില്ലെന്നവൾക്കറിയാം...
""...അതൊന്നുമല്ലങ്കിളേ... ഞങ്ങൾക്കിപ്പോ കല്യാണംവേണ്ട... അതാ..!!”””
""...അതെന്താടീ വീണ്ടുമാരേങ്കിലുങ്കൊണ്ടു റൂമിൽകേറാനുണ്ടോ നിനക്ക്..?? മര്യാദയ്ക്കാണെ മര്യാദയ്ക്ക്... നിനക്ക് വീട്ടീന്ന് പുറത്തിറങ്ങണോ..?? എങ്കിലതു കല്യാണങ്കഴിഞ്ഞിട്ട്... ഇനി കല്യാണംവേണ്ടേ..?? എന്നാലൊരു കോത്താഴത്തേക്കും നീ പോകുവേംവേണ്ട..!!"""_ ഓന്തിന്റെനിറം മാറുന്നതുപോലെ സ്വഭാവംമാറിയ അവൾടെതന്ത സ്വന്തം മോളുടെകല്യാണം എളുപ്പത്തിൽ നടത്താനുള്ളപ്ലാനിൽ വീണ്ടുംആക്രോശിച്ചു...
കൊള്ളാവുന്ന കുടുംബത്തിൽനിന്നൊരു ആലോചനവന്നപ്പോൾ അവസരംമുതലാക്കി എടുക്കാച്ചരക്കായ
💬 Comments
View all comments