0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 812

മൂന്നാമത്തെ സ്റ്റെപ്പിലെത്തുമ്പോഴേയ്ക്കും ഞാനവളെ വട്ടംവെച്ചു കഴിഞ്ഞിരുന്നു...

”"...മാറ്.! നിയ്ക്കൊന്നും കേക്കണ്ട..!!"""

""...എടീ പയ്യെ പറേടീ.! അച്ഛനെങ്ങാണംകേട്ടാ തീർന്നു..!!"""_ താഴേയ്ക്കൊന്നു കണ്ണോടിച്ചശേഷം ചെറിയൊരു പേടിയോടെ ഞാനതുപറഞ്ഞപ്പോൾ അവളെന്നെയൊന്നിരുത്തി നോക്കിക്കൊണ്ടെന്റെ കൈതട്ടിമാറ്റി വീണ്ടും താഴേയ്ക്കിറങ്ങാൻതുടങ്ങി...

അപ്പോളത്തെയവളുടെ മുഖഭാവംകണ്ടാലറിയാം നല്ലതുപോലെ കരഞ്ഞിട്ടുണ്ടെന്ന്...

കണ്ണൊക്കെ ചുവന്നുതുടുത്തു കിടപ്പുണ്ട്...

""...ചേച്ചീ ഡീ... ഒന്നു നിയ്ക്കെടീ.! ഞാമ്പറയുന്നേന്ന് കേട്ടേപ്പിന്നെ നീയെന്തോന്നെന്നു വെച്ചാ കാട്ടിയ്ക്കോ... പ്ലീസ്...
കാലുപിടിയ്ക്കാം ഞാൻ..!!"""_ വീണ്ടുമവളെ തടഞ്ഞുനിർത്തി കെഞ്ചുന്നമട്ടിൽ പറഞ്ഞതും അവളെന്റെ മുഖത്തേയ്ക്കു വല്ലാത്തൊരുഭാവത്തിൽ നോക്കി...

""...എന്താ... ഇനി നെനക്കൊക്കെയെന്നെ എന്തുപറഞ്ഞാ പറ്റിയ്ക്കേണ്ടേ..?? പറ... പറഞ്ഞോ... ഞാങ്കേട്ടോളാം... ഞാങ്കേട്ടെല്ലാം വിശ്വസിച്ചോളാം, പൊട്ടീനെമാതിരി... അതാണല്ലോ നിങ്ങളു ചെയ്തോണ്ടിരിയ്ക്കുന്നേം..!!"""

""...കീത്തുവേച്ചീ... സത്യായ്ട്ട്... സത്യായിട്ടും നീ കരുതുമ്പോലൊന്നൂല... അവള്... അവളുവന്നു പറഞ്ഞേക്കെ കള്ളവാ... ഞങ്ങള് തമ്മിലൊരു ബന്ധോമില്ല.."""

""...എനിയ്ക്കൊന്നും കേക്കണ്ട... നീയൊന്നു പോയേ..!!"""_ എന്നെ പറഞ്ഞുമുഴുവിപ്പിയ്ക്കാൻ സമ്മതിയ്ക്കാതെ വീണ്ടും താഴേയ്ക്കിറങ്ങാനൊരുങ്ങിയതും എനിയ്ക്കും ദേഷ്യംവന്നു...

""...അതേ... നെനക്കു കേക്കണേലും കേക്കണ്ടേലും ഞാനൊരു കാര്യമ്പറയാം... നെങ്ങളുറപ്പിച്ചേച്ചുംവന്ന കല്യാണം നടക്കാമ്പോണില്ല... വെറുതെ നാണങ്കെടണ്ടേ നിന്റെതന്തയോടു പറഞ്ഞിത്
മുടക്കിയ്ക്കോ... നീയും നിന്റങ്ങോരുമൊക്കെ കരുതുമ്പോലെ ഞാനുമവളുന്തമ്മിലൊരു മറ്റതുമില്ല... ആ പുന്നാരിച്ചവള് കഴപ്പിറങ്ങാണ്ടുവന്ന് എന്തേലുമൊക്കെ വിളിച്ചുപറഞ്ഞേന്റെ വാലിത്തൂങ്ങി എനിയ്ക്കിഷ്ടോല്ലാത്തൊരു കല്യാണം നടത്താന്നോക്കിയാ ന്റെ തനിക്കൊണമെന്താന്നറിയുമെല്ലാരും... പിന്നെ, സയിയ്ക്കുന്നേനൊക്കൊരു പരിധിയില്ലേ... എന്നാലും കൂട്ടത്തോടിങ്ങനെല്ലാത്തിനുംപ്രാന്താവോ..??"""_ ഞാനൊറ്റശ്വാസത്തിൽ പറഞ്ഞ് തിരിഞ്ഞുനടക്കുമ്പോഴും
എന്റുള്ളിലെ കലിപ്പുപൂർണ്ണമായും അടങ്ങിയിട്ടില്ലായ്രുന്നു...

...എന്റിഷ്ടോല്ലാണ്ട് കല്യാണംനടത്താൻ നോക്കിയാ ഞാനെല്ലാംകൂടി ബോംബുവെച്ചു നശിപ്പിയ്ക്കും...

...ഈശ്വരാ.! മനുഷ്യന്റെ സമാധാനങ്കെടുത്താനായ്ട്ടോരോന്ന് അരകെട്ടിയിറങ്ങിയേക്കുവാണല്ലോ..!! – ഞാൻ സ്വയംപിറുപിറുത്തുകൊണ്ട് തിരിച്ചുനടന്നു...

""...സിത്തൂ..!!!!"""_ ഞാനെന്റെ റൂമിലേയ്ക്കുകയറിയതും പിന്നിൽനിന്നും ഒരലർച്ചയായ്രുന്നു...

തിരിഞ്ഞുനോക്കുമ്പോൾ തൊട്ടുമുന്നിൽനിൽപ്പുണ്ട് ഭദ്രകാളി വേർഷൻ ത്രീ...

റ്റൂ കുറച്ചുമുന്നേ വന്നിട്ടുപോയതല്ലേയുള്ളൂ...

""...നീ... നീയെന്താ പറഞ്ഞേ..?? ഈ കല്യാണന്നടക്കൂലാന്നോ..?? അതു നീ മാത്രമ്പറഞ്ഞാ പോരല്ലോ... എന്റെ... എന്റെകൊക്കിനു ജീവനുണ്ടേ ഞാനീക്കല്യാണന്നടത്തിയ്ക്കും... അതിനി നീയെന്തൊക്കെ പറഞ്ഞാലുംശെരി... അല്ലെങ്കിൽ നീയെന്നെ കൊല്ലേണ്ടി വരും..!!"""_ അവള് കലിതുള്ളിക്കൊണ്ട് എന്റെനേരേ നിന്നു ചീറിയപ്പോൾ എന്തുപറയണമെന്നറിയാതെ ഞാനാദ്യമൊന്നു കുഴങ്ങിപ്പോയി...

...ഇവൾക്കിതെന്തോത്തിന്റെ പ്രാന്താ..??

""...എടീ... അതിന്... അതിനു ഞങ്ങളു തമ്മിലൊന്നൂല... വെറുതെ ഒരുത്തിവന്നെന്തേലുമൊക്കെ പറഞ്ഞെന്നുകരുതി ഉടനെപിടിച്ചു കെട്ടിയ്ക്കുവാണോ ചെയ്യണേ..?? സത്യത്തിൽ നിങ്ങക്കൊക്കെന്തേലും പ്രശ്നമുണ്ടോ..??"""_ അവളുടെ കലിപ്പിനുമുന്നിൽ ഗ്യാസുപോയ ഞാൻ വീണ്ടും സൗമ്യതയിലെത്തിയപ്പോൾ, എന്റെ വാക്കുകൾകേട്ട അവളൊരു നിമിഷമെന്നെ ചുഴിഞ്ഞുനോക്കി...

പിന്നെ പറഞ്ഞു;

""...അങ്ങനൊന്നുമില്ലാത്തകൊണ്ടാണല്ലോ നീയവൾടെ ഹോസ്റ്റലിപ്പോയതും പോലീസുകാർടേം നാട്ടുകാർടേം കയ്യീന്നു തല്ലുമേടിച്ചതും..!!"""

""...എടീ.. ഹോസ്റ്റലിപ്പോയീന്നുള്ള സത്യവാ... എന്നുകരുതി അതു നിങ്ങളുകരുതുമ്പോലെ ഡിങ്കോൾഫിയ്ക്കായ്ട്ടല്ല... സത്യം..!!"""

""...ഡിങ്കോൾഫിയോ..??"""_ അവളതു സംശയഭാവത്തോടെ ചോദിയ്ക്കുമ്പോളാണ് ഞാനങ്ങനൊക്കെ അവളോട്‌ പറഞ്ഞെന്നു തന്നെയോർക്കുന്നത്...

...ഈശ്വരാ.! ഇനിയതീന്നെങ്ങനെയാ പറഞ്ഞു തലയൂരുന്നതെന്നാലോചിയ്ക്കുമ്പോഴാ ആരോ

💬 Comments

View all comments