Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
സ്റ്റെയറോടിക്കേറുന്ന ശബ്ദംകേൾക്കുന്നത്...
...കോപ്പ്.! എന്തേലും നിവർത്തിയുണ്ടായ്രുന്നേല് എങ്ങോട്ടേലുമിറങ്ങി പോവായ്രുന്നു...
എന്നുമാലോചിച്ച് കീത്തുവിനു മുഖംകൊടുക്കാതെ വാതിൽക്കലേയ്ക്കു തലനീട്ടുമ്പോൾ പുറത്തുനിന്നും ഒറ്റഡയലോഗ്;
“”….എടാ മൈരേ... നിന്റെ കല്യാണമൊറപ്പിച്ചെന്നു കേട്ടതുസത്യമാണോ..??"""_ ന്ന്...
അതിനുപിന്നാലെ ശ്രീയുടെതലയും ഹാജരായി...
ഈ കെണയ്ക്ക്
ഇത്രേക്കെയായ്ട്ടും മതിയായില്ലേ..??
വീണ്ടുംവന്നേക്കുവാ, ബാക്കിയുള്ള ജീവനൂടിയെടുക്കാൻ...
എന്നെയമ്മാതിരി പെടുത്തിയ അവനെ ഇതിൽപ്പരമില്ലാത്ത കലിപ്പോടെ നോക്കുമ്പോളാണാ കോപ്പൻ മുന്നിലുറഞ്ഞുതുള്ളി നിൽക്കുന്ന കീത്തുവിനെക്കണ്ടത്...
അതോടെ പുള്ളീടെ മുഖഭാവവുംമാറി...
""...അല്ല... ഇപ്പൊ അമ്മപറഞ്ഞു, ഇവന്റെ കല്യാണമുറപ്പിച്ചെന്ന്... അതില്... അതിലെന്തേലും സത്യോണ്ടോന്നറിയാമ്മേണ്ടി.. ചുമ്മാ വന്നതാ..!!"""_ അവനെന്തു പറയണംന്നറിയാതെ നിന്നുതിരിയുന്നതു കണ്ടപ്പോൾ അവനെയവിടെ പെടുത്തിക്കൊടുത്തിട്ട് വലിഞ്ഞാലോന്നാലോചിച്ചതാ...
""...നീയിങ്ങോട്ടുവന്നേ ശ്രീക്കുട്ടാ..!!"""_ വാതിൽക്കൽനിന്ന ശ്രീയെ റൂമിലേയ്ക്കു വിളിച്ചുകൊണ്ട് കീത്തുതുടർന്നു;
""...ഇന്നലിവനൊപ്പമവൾടെ ഹോസ്റ്റലിക്കേറാൻ നീയൂണ്ടായ്രുന്നോ..??"""_ അവൾടെചോദ്യംകേട്ടതും ഒന്നുഞെട്ടിയ ആ കോപ്പൻ കണ്ണുമിഴിച്ചുകൊണ്ടെന്നെ നോക്കി, ഇതൊക്കെയറിഞ്ഞോന്ന ഭാവത്തിൽ...
""...എടാ... നിന്നോട് അവനെ നോക്കാനല്ലപറഞ്ഞേ... നിങ്ങളിന്നലവൾടെ ഹോസ്റ്റലിൽ പോയിരുന്നോന്ന്..??"""
""...ഹോസ്റ്റലിലോ..?? ആരുടെ ഹോസ്റ്റലിൽ..??"""_ അവൾടെചോദ്യത്തിന് ഒന്നുമറിയാത്തമാതിരി അവൻനിന്നുതിരിഞ്ഞപ്പോൾ,
ഇവനിനി ഇന്നലെനടന്നതൊക്കെ മറന്നുപോയ്ട്ടുണ്ടാവോന്നുപോലും ഞാൻ ചിന്തിച്ചുപോയി...
""...ആ.! ഹോസ്റ്റലീത്തന്നെ, ആ മീനാക്ഷീടെ.! അപ്പൊ നീയൊന്നുമറിഞ്ഞില്ലല്ലേ..?? എടാ.. ഇന്നലിവൻ അവൾടെ ഹോസ്റ്റലിൽചെന്നികേറി... പോലീസൊക്കെവന്നു ഭയങ്കരപ്രശ്നമായതാ... അവരുതല്ലീതാ ഈ കാണുന്നതൊക്കെ... എന്നിട്ടിവനെന്താ നമ്മളോട്പറഞ്ഞേ, ബൈക്കുമറിഞ്ഞതാന്ന്... എന്നിട്ടൊന്നുമറിയാത്തമാതിരി വന്നിട്ടിവടെക്കേറിക്കിടക്കുവേം ചെയ്തു... അവളുവന്നപ്പഴാ കാര്യങ്ങളൊക്കെ അറിയണെ... രണ്ടുങ്കൂടി കുറേനാളായ്ട്ടു പ്രേമത്തിലായ്രുന്നെന്ന്... എന്നിട്ടിത്രേക്കെയായ്ട്ടുമൊന്നും സമ്മയ്ച്ചുതരാണ്ട് കല്ലുപോലെനിയ്ക്കാ…. ഇവനേക്കേണ്ടല്ലോ..."""_ അവളവസാനത്തെ വരി മുഴുവിപ്പിയ്ക്കാതെ പല്ലും കടിച്ചുകൊണ്ടെന്റെനേരേ വന്നതും ശ്രീ ചാടിയിടയ്ക്കുകേറി...
""...എടീ നീയൊന്നടങ്ങ്.! നീയിതെന്തൊക്കെയാ പറേണേ പ്രേമോ..?? നിന്നോടിതൊക്കാരാ പറഞ്ഞേ..??"""_ അവനെന്നെ പിന്നിലേയ്ക്കു പിടിച്ചു തള്ളിക്കൊണ്ടവളോട് ചോദിച്ചതും ഞാനാ തക്കന്നോക്കി ബെഡിലേയ്ക്കിരുന്നു...
എല്ലാരുങ്കൂടി തളർത്തിതളർത്തി ഞാനങ്ങു തളർന്നുപോയി...
""...അവള്... ആ മീനാക്ഷി.! അവള്തന്നാ പറഞ്ഞേ..!!"""_ ശ്രീയുടെചോദ്യത്തിനുള്ള മറുപടി കീത്തുവൊരു പുച്ഛഭാവത്തിൽ പറയുമ്പോൾ അവൾക്കു മീനാക്ഷിയോടുള്ള കലിപ്പെത്രമാത്രമുണ്ടെന്ന് ആ മുഖത്തുതന്നെ സ്പഷ്ടമായ്രുന്നു...
""...ഓ.! അവളുവന്നു പറഞ്ഞപ്പോൾ നീയൊക്കെല്ലാം വെള്ളഞ്ചേർക്കാണ്ടങ്ങ്
വിഴുങ്ങീലേ..?? കഷ്ടം.! എന്നാലേതുനേരോം കൂടെനടക്കുന്ന ഞാമ്പറയുന്നു, ഇവരു തമ്മിലൊന്നൂല്ലാന്ന്... ഇനി ഞാമ്പറയുന്നേം നെനക്കു വിശ്വാസമില്ലേൽ വിട്ടുകള... എന്നിട്ടെന്നാ കോപ്പാന്നുവെച്ചാ പോയൊണ്ടാക്ക്..!!"""
""...അതിനു നീയെന്തോത്തിനാ എന്നോടു ദേഷ്യപ്പെടുന്നേ..?? ഇതൊന്നും ഞാനായ്ട്ടൊണ്ടാക്കി വെച്ചതല്ലല്ലോ..?? എന്റെകൂടെനടന്നിട്ട് ന്നെ ചതിച്ചതല്ലേ രണ്ടൂടി... എന്നിട്ടു ഞാമ്പറഞ്ഞതിപ്പൊ തെറ്റായോ..??"""_ അതു ചോദിയ്ക്കുമ്പോൾ
കീത്തുവിന്റെ കണ്ണൊന്നുനിറഞ്ഞു...
""...എടീ... നിന്നെ ചതിച്ചെന്നുപറയാമ്മേണ്ടി
എന്തായിവരു ചെയ്തേ..?? നീ വെറുതെയോരോന്നു പറഞ്ഞൊണ്ടാക്കാതെ..!!"""
""...അപ്പൊന്നും ചെയ്യാണ്ടാണോ
ഇവനെ ഹോസ്റ്റലീന്നുപിടിച്ചേ... പോലീസെല്ലാങ്കൂടി തല്ലിയെ...
അവളുവന്നങ്ങനൊക്കെ പറഞ്ഞേ... പറേടാ... രണ്ടൂടിയോരോ വേണ്ടാത്തരങ്ങളു കാട്ടീട്ടിപ്പൊ ഞാമ്പറഞ്ഞുണ്ടാക്കീന്നോ..??"""
""...എടീ പുല്ലേ... നീ കൊറേനേരായ്ട്ട് ഹോസ്റ്റലിക്കേറീന്നു പറയുന്നുണ്ടല്ലോ... അതേ... നീയൊക്കെ കരുതുമ്പോലെ വെടി വെയ്ക്കാനല്ല
💬 Comments
View all comments