Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
ഇവമ്പോയി ഹോസ്റ്റലിക്കേറിയെ..!!"""_ കലിപ്പ് ഫുൾമോഡിലായതും അവനെടുത്ത വായ്ക്കങ്ങനെയാണ് പറഞ്ഞത്...
അനിയന്റെ വായിൽനിന്നുമങ്ങനെ കേട്ട ഞെട്ടലിലാണെന്ന് തോന്നുന്നു കീത്തു കുറച്ചുനേരം മിഴിച്ചുനിന്നുപോയി...
എന്റെഡിങ്കോൾഫി രക്ഷപ്പെട്ടല്ലോന്നൊരാശ്വാസം എനിയ്ക്കു മിച്ചം...
""...എടീ ഞാമ്പറയുന്ന സത്യാ... ഇവരുതമ്മിലങ്ങനെ അനാവശ്യമായൊരു ബന്ധോമില്ല... നീയൊന്നു വിശ്വസിയ്ക്ക്..!!"""_ കീത്തൂന് ഫീലായെന്നുകണ്ടതും ശ്രീവീണ്ടും സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു...
""...അപ്പൊപ്പിന്നെ ഇവനെന്തിനാ ഹോസ്റ്റലിപ്പോയേ..??"""_ ഞാൻ ഹോസ്റ്റലിൽ പോയകാര്യംപോലും അറിഞ്ഞില്ലെന്നുപറഞ്ഞ ശ്രീക്കുട്ടൻതന്നെ എന്നെയക്കാര്യത്തിൽ ന്യായീകരികരിയ്ക്കുന്നത് മനസ്സിലാക്കാതെ അവൾടടുത്ത ചോദ്യംവന്നതും ശ്രീ പല്ലുകടിച്ചുകൊണ്ടെന്റെ നേരേതിരിഞ്ഞു;
""...എടാ... നിന്റെ ബുദ്ധികൂർമ്മതകണ്ട് ഞാന്നിന്നൊരുപാട് കളിയാക്കീട്ടുണ്ട്... എന്നാലിപ്പൊ മനസ്സിലായി... അതുനിന്റെമാത്രം കുറ്റമല്ലെന്ന്... ഈശ്വരാ.! ആ കൊലേലുള്ളതു മുഴുവൻ പേട്ടായ്പ്പോയല്ലോ..!!"""_ അവനാദ്യമെന്നോടും പിന്നെ ആത്മഗതമായും പറഞ്ഞപ്പോൾ കീത്തുവെന്നെ രൂക്ഷമായൊന്നുനോക്കി...
""...എന്റൊടപ്പെറന്നോളേ... നീ ഞാമ്പറയുന്നേന്ന് കേൾക്ക്... ഞങ്ങടൊരു ഫ്രണ്ടിന്റെസിസ്റ്ററ് മീനാക്ഷീടെകൂടെ പഠിയ്ക്കുന്നുണ്ട്... അവളുമെനിങ്ങാന്നു വീട്ടിൽവന്നിട്ടു തിരികെ ഹോസ്റ്റലിൽപോയപ്പോളൊരു ബുക്കെടുക്കാൻ മറന്നോയി... അതുകൊണ്ടോയി കൊടുക്കാനാ ഇവമ്പോയെ... അപ്പോളത്തെ പൊട്ടബുദ്ധിയ്ക്ക് നേരേകൊണ്ടോയി കൊടുക്കാമ്പറ്റീലേലോന്നു കരുതീട്ടാ മതിലുചാടിയെ... പക്ഷേ റൂംമാറി ഇവഞ്ചെന്നുകേറീത് മീനാക്ഷീടെ മുറീലായ്പ്പോയി... അതുപിള്ളേരുകണ്ട് എല്ലാങ്കൂടിയിവരുതമ്മി പ്രേമാന്നു വരുത്തിത്തീർത്തതാ... അല്ലാതെ വേറൊന്നൂല്ല..!!"""
""...അങ്ങനാണെങ്കി അവളെന്തിനാ ഇവടെ വന്നിങ്ങനൊക്കെ പറഞ്ഞേ..??"""_ ഇപ്രാവശ്യം കീത്തുവെന്റെ മുഖത്തേയ്ക്കു നോക്കിയാണ് ചോദിച്ചത്...
...ശ്രീതന്നെ എന്താപറഞ്ഞേന്നു പൂർണ്ണമായും മനസ്സിലാകാത്ത ഞാനതിനൊക്കെ എന്തുപറയാൻ..??
ഞാൻനേരേ ശ്രീയെനോക്കി, ഇതിനൊക്കെന്തേലും മറുപടിയുണ്ടേലൊന്നു പറേടാന്നമട്ടിൽ...
അതു മനസ്സിലാക്കിയിട്ടെന്നോണമവൻ പറഞ്ഞു;
""...എടീ... അതുപിന്നെ... അത്... അതത്രയൊക്കെയെല്ലാരുടേം മുന്നിവെച്ചു നാറിയപ്പോളതിന്റെ കലിപ്പിലവളുവന്നു പറഞ്ഞതാവും... അവള് നാറിയതിന് പകരമ്മീട്ടാനെന്നോണം തിരിച്ചൊരുപണി... എന്തായാലും നിങ്ങളതിത്രേംകാര്യമാക്കി കല്യാണമ്മരെ എത്തിയ്ക്കണ്ടായ്രുന്നു..!!"""_അവനൊന്നുനിർത്തിയതും ഞാൻ കണ്ണിമയ്ക്കാതെവന്റെ മുഖത്തേയ്ക്കുതന്നെ കുറച്ചുനേരം നോക്കിയിരുന്നു...
നേരത്തേ മീനാക്ഷീടച്ഛന്റെ തലയ്ക്കുചുറ്റുംകണ്ട ദിവ്യവലയം അപ്പോൾ ശ്രീയുടെ തലയ്ക്കുചുറ്റും ഞാൻകണ്ടു...
...ഈശ്വരാ.! ഇങ്ങനെപോവേണേൽ
രൂപക്കൂടുണ്ടാക്കി ഞാൻമുടിയും.!
""...അല്ല... ഇതൊക്കെ നെനക്കെങ്ങനറിയാം..?? അപ്പൊ നീയുമുണ്ടായ്രുന്നോ ഇവന്റൊപ്പം..??"""_ കീത്തുവിന്റെയടുത്ത ചോദ്യംവന്നപ്പോളാണ് ശ്രീയ്ക്ക് സ്ഥലകാലബോധം വന്നത്...
അതോടെ ഞാൻനേരേ ശ്രീയുടെ മുഖത്തേയ്ക്കുനോക്കി... അവൻ പണിപാളിയോന്ന മട്ടിൽ തിരിച്ചെന്റെയും...
""...ശ്രീക്കുട്ടാ... ഞാന്നിന്നോടാ ചോയിച്ചേ, ഇതൊക്കെ നെനക്കെങ്ങനറിയാന്ന്..?? അതിനു നീയിവനെ നോക്കണ്ട..!!"""
""...എന്റോടെ... എന്റോടിവമ്പറഞ്ഞയാ..!!"""
""...അപ്പൊ നീയിവന്റ കൂടില്ലായ്രുന്നോ..??"""
""...ഇ... ഇല്ല..!!"""_ എന്റെ മുഖത്തൊന്നുനോക്കി മെല്ലെയവൻ പറഞ്ഞതുമാത്രമേ അവനോർമ്മകാണുള്ളൂ...
കൂടെനിന്നിട്ടു ചതിക്കുന്നോടാ നായിന്റെമോനേന്നും ചോദിച്ചുകൊണ്ട് കഴുത്തിനു കുത്തിപിടിച്ച് ഭിത്തിയിലേയ്ക്കു ചേർക്കുകയായിരുന്നു ഞാൻ...
""...വിട്രാ... അവനെ വിടാൻ..!!"""_ എന്നും പറഞ്ഞെന്നെ പിന്നിലേയ്ക്കുവലിച്ച കീത്തു, നിന്നോടല്ലേ അവനെ വിടാമ്പറഞ്ഞതെന്നും പറഞ്ഞുകൊണ്ടെന്റെ കൈ അവന്റെ കഴുത്തിൽനിന്നും പിടിച്ചുമാറ്റുകയും കരണം പുകച്ചൊന്നു തരികയുംചെയ്തു...
വാക്കല്ലാതെ ഇടതുകണ്ണിന്റെ താഴെയായികിട്ടിയ അടിയിലെന്റെ കിളിപാറിപ്പോയി...
ഒരുവിധം തപ്പിത്തടഞ്ഞ് ബെഡിലേയ്ക്കിരിയ്ക്കുമ്പോൾ ശ്രീയോടായി കീത്തുവിന്റെ ഒച്ചമുഴങ്ങിയിരുന്നു;
""...നിനക്കിപ്പോൾ സമാധാനമായല്ലോ... രാത്രിയെന്നില്ല
💬 Comments
View all comments