Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
കണ്ടിട്ടെന്നെ കളിയാക്കുവാണോന്നൊക്കെ ചിന്തിച്ചുകൊണ്ട് നടക്കുമ്പോളാണ് ഫ്ലാറ്റിൽനിന്നും ധൃതിയിൽ ആശേച്ചി പുറത്തേയ്ക്കിറങ്ങി വരുന്നതുകണ്ടത്…
“”…സിദ്ധൂ… ഒന്നുനിന്നേടാ..!!”””_ അവരെക്കണ്ടിട്ടും വലിയ മൈൻഡുകൊടുക്കാതെ മാറിനടന്നയെന്നെ നോക്കിയവർ വിളിച്ചു...
“”...മ്മ്മ്.! എന്തുവേണം..??”””
“”…എടായിന്നലെ ഞാൻ…. ഞാൻ ഡോക്ടറോടുള്ള ദേഷ്യത്തിലങ്ങനെ പറഞ്ഞോയതാടാ… അല്ലാതൊന്നും മനസ്സിവെച്ചോണ്ടല്ല… നീയതിന്റെപേരില് തെറ്റിനടക്കല്ലേ..!!”””_ അവരൊരപേക്ഷയുടെ സ്വരത്തിലാണങ്ങനെ പറഞ്ഞത്…
“”…ഇപ്പൊ എന്നെയങ്ങനെ പറഞ്ഞെന്നുകരുതി എനിയ്ക്കാരോടുമൊരു തെറ്റലുമില്ല…. കാരണം അങ്ങനൊരു സെലക്ഷങ്കിട്ടോന്ന് എനിയ്ക്കുമൊരു വിശ്വാസോമില്ല… പിന്നവൾടെ വാശിയ്ക്കു നിന്നുകൊടുക്കുന്നെന്നു മാത്രം… പക്ഷേ… ഇന്നലെ ഞാമ്പറഞ്ഞതുകൊണ്ടു മാത്രമാ അവളു നിങ്ങളോടെവന്നു സോറിപറഞ്ഞേ… എന്നിട്ടു നിങ്ങളെന്താ കാട്ടിയേ..?? നിങ്ങടെ സ്ഥാനത്തു വേറാരേലുമായ്രുന്നേ തല്ലി പതംവരുത്തിയേനെ ഞാൻ... നിങ്ങൾക്കെന്നെക്കുറിച്ച് ശെരിയ്ക്കറിയില്ല..!!”””
“”…സിദ്ധൂ… ഞാമ്പറഞ്ഞില്ലേ… അത്രേമ്പേരുടെ മുന്നില് നാണങ്കെട്ടേന്റ ദേഷ്യത്തിലാ ഞാൻ… സത്യായ്ട്ടും പറ്റിപ്പോയതാ… ഇനി അങ്ങനൊന്നുമൊണ്ടാവൂല..!!”””
“”…ഓ.! ഇനീപ്പോളുണ്ടായേലും അവൾടെകയ്യീന്നു വീണ്ടുംകിട്ടും… അല്ല... എങ്ങനൊണ്ടായ്രുന്നടി..?? നല്ല വേദനിച്ചോ..??”””_ ഞാനൂറി ചിരിച്ചുകൊണ്ടു ചോദിച്ചു...
എന്റെ ചോദ്യംകേട്ടതും അവരുടെ കൈ അറിയാതെ കവിളിലേയ്ക്കു നീണ്ടു…
“”...മ്മ്മ്.! രാത്രി ഒരുപോളക്കണ്ണടച്ചില്ല… ഒരുവിധത്തിലാ നേരമ്മെളുപ്പിച്ചത്..!!”””
“”...അതെന്താ വേദനകൊണ്ടുറങ്ങാമ്പറ്റാഞ്ഞതാണോ..??”””
“”…മ്മ്മ്.! അതുവൊണ്ട്… പിന്നെ സിദ്ധൂനങ്ങനൊക്കെ പറഞ്ഞോയല്ലോന്നൊരു സങ്കടോണ്ടായ്രുന്നു..!!”””
“”…ആ… ഇനീപ്പോളതു വിട്… പറയേണ്ടത് പറഞ്ഞു… കിട്ടേണ്ടത് കിട്ടി… അത്രേള്ളൂ..!!”””_ ഞാനതുപറഞ്ഞതും അവരും വാപൊത്തി ചിരിച്ചു…
പിന്നെയെന്നെ അടിമുടിയൊന്നു നോക്കിയശേഷം,
“”…ഈ ഡ്രെസ്സാർടെ സെലക്ഷനാ ഡോക്ടർടെയാവോല്ലേ… മ്മ്മ്… സൂപ്പറാ..”””_ എന്നു പറഞ്ഞുതുടങ്ങിയെങ്കിലും മുഴുവിപ്പിയ്ക്കുന്നതിനു മുന്നേ അവരുടെ തൊണ്ടയടഞ്ഞു…
“”…ഡോക്ടറു വരുവാ… ഞാമ്പോണു..!!”””_ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ടവർ തിരിഞ്ഞു സ്വന്തം ഫ്ലാറ്റിലേയ്ക്കു കയറി…
“”…നീയെന്തു ചെയ്യുവായ്രുന്നു..?? ഞാനെത്ര നേരായ്ട്ടു കാത്തുനിയ്ക്കുവാന്നറിയോ..??”””_ ആശയോടു മിണ്ടിയതിന് അവളിങ്ങോട്ടു കലിപ്പിടുംമുന്നേ ഞാനങ്ങോട്ടുകീച്ചി…
“”…നിങ്ങളു കാമുകീകാമുകന്മാരു സംസാരിയ്ക്കുന്നെടത്തു ഞാനെന്തോത്തിനാ കട്ടുറുമ്പായിട്ടു വരുന്നേ... അതോണ്ടു മാറിനിന്നതാ..!!”””_ അവളൊരു താല്പര്യമില്ലാത്തമട്ടിൽ പറഞ്ഞുകൊണ്ട് ലിഫ്റ്റ് ഓപ്പണാക്കി...
“”...എന്നിട്ടവളെന്തു പറഞ്ഞു..??”””_ ഗ്രൗണ്ട് ഫ്ലോറിലേയ്ക്കുള്ള ബട്ടണമർത്തിക്കൊണ്ടവൾ ചോദിച്ചതിനു ഞാൻ,
“”…അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..!!”””_ എന്നൊഴുക്കൻ മട്ടിൽ മറുപടികൊടുത്തു…
“”…മ്മ്മ്.! എന്നിട്ടു കൊറേനേരന്നിന്നു സൊള്ളുന്ന കണ്ടല്ലോ… വന്നുവന്ന് കുട്ടൂസൊളിയ്ക്കാനും പഠിച്ചല്ലേ… നല്ലതാ..!!”””
“”…എന്റെ പൊന്നേ... ഇന്നലെ നിന്റെ തല്ലുകൊണ്ടിട്ട് അവളൊറങ്ങീലെന്നാ പറഞ്ഞേ…. പിന്നിന്നലങ്ങനൊക്കെ പറഞ്ഞേനു സോറീം..!!”””
“”…ഹ്മ്മ്.! അവൾടൊരു സോറി..!!”””_ അവളൊരു പുച്ഛത്തോടെ പറയുമ്പോഴേയ്ക്കും ഗ്രൗണ്ട്ഫ്ലോറിലെത്തി ലിഫ്റ്റ്നിന്നു...
“”…എന്നിട്ടു നീയെന്തുപറഞ്ഞു..?? ഇന്നലൊറങ്ങാത്തോണ്ട് ഉറക്കിക്കൊടുക്കാന്നോ..?? എന്നാ പോ..!!”””_ അവളു പറയുന്നതിനൊപ്പം പുറത്തേയ്ക്കിറങ്ങി മുകളിലേയ്ക്കുള്ള ബട്ടണിൽ വിരലമർത്തുകയും ചെയ്തു…
പക്ഷേ ലിഫ്റ്റ് ക്ലോസാകുന്നതിനുമുന്നേ ഞാൻ പുറത്തേയ്ക്കു ചാടിയിറങ്ങിയപ്പോൾ അവൾ വീണ്ടുമെന്നെ തള്ളി ലിഫ്റ്റിൽ കേറ്റാനൊരുങ്ങി...
“”…നെനക്കേ.. നെനക്കു ചെറിയ കൊഴപ്പോന്നുവല്ല... കൊറേക്കാലമെനിയ്ക്കും നല്ല കഴപ്പൊണ്ടായ്രുന്നു... അതിനീശ്വരനെനിയ്ക്കിട്ടു പണിഞ്ഞതാ നിന്നെപ്പോലൊരു സാധനത്തിന്റെ
💬 Comments
View all comments