0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2508

തലേൽ കയ്യുംവെച്ചു പറഞ്ഞതും അവളെന്നെ നോക്കിയടക്കി ചിരിച്ചു…

“”…വാ…. ദേ... ആ സെക്ഷനിലേയ്ക്കു പോയി നോക്കാം..!!”””_ ലിഫ്റ്റിറങ്ങിയപാടെ അവളെന്റെ കൈകൂട്ടി പിടിച്ചുംകൊണ്ട് നടന്നു…

“”…മിന്നൂസേ… കയ്യീന്നു വിടടീ… ആളോളൊക്കെ നോക്കുന്നെടീ..!!”””_ ആടിനെ കൊണ്ടോവുമ്പോലെ വലിച്ചോണ്ടു പോയ മീനാക്ഷിയോടു ഞാൻ ദയനീയമായി പറഞ്ഞതുമവളൊന്നു ചുറ്റും നോക്കിക്കൊണ്ടു കൈവിട്ടു…

“”…അതേ… ഈ ഒരുവയസ്സായ കുട്ടിയ്ക്കിടാമ്പോന്ന ഡ്രെസ്സ്..??”””_ അവളവിടെനിന്ന സെയിൽസ്ഗേളിനോടു ചോദിച്ചതും ഞാനിടുപ്പിലൊന്നുമർത്തി നുള്ളി…

“”…സ്ഹൂ.! എന്തെടാ തെണ്ടീ..??”””_ അവൾ ഡ്രെസ്സിനുമുകളിലൂടെ വയറുതടവിക്കൊണ്ടു ചോദിച്ചതും,

“”…നേരത്തേ ഇതുതന്നല്ലേടീ ഞാനുമ്പറഞ്ഞേ…?? അപ്പതു പൊട്ടത്തരമല്ലേ..??”””_ എന്നു ഞാൻ മറുചോദ്യം ചോദിച്ചു…

അതിനവൾ ചളിച്ചമട്ടിലൊന്നു ചിരിച്ചതും അവിടെ വശത്തുകിടന്നൊരു കസേരയിലേയ്ക്കു ഞാൻ പോയിരുന്നു…

അവളോരോന്നോരോന്നായി വലിച്ചു വാരിയിട്ടു നോക്കിക്കൊണ്ടിരുന്നു മടുത്തപ്പോൾ പിന്നെ ഫോണെടുത്തു തലങ്ങുംവെലങ്ങും കുത്തി…

“”…കുട്ടൂസേ… ഒന്നിങ്ങടുവന്നേ… ഇതൊക്കൊന്നു നോക്കിയേ..!!”””_ അവൾ കുറേ ബേബി ഡ്രെസ്സെടുത്തു മാറ്റിവെച്ചിട്ടെന്നെ തിരിഞ്ഞുനിന്നു വിളിച്ചതും അവിടെ സെയിൽസ്ഗേൾ പിള്ളേരെന്നെ നോക്കി ചിരിയ്ക്കാൻ തുടങ്ങി…

“”…നീയങ്ങു വീട്ടിലു വാടീ തടിച്ചീ…. നെനക്കു ഞാൻവെച്ചിട്ടൊണ്ട്… മനുഷ്യനെ നാറ്റിയ്ക്കാനായിട്ട് അവൾടമ്മൂമ്മേടൊരു കുട്ടൂസ്..!!”””_ മീനാക്ഷി കേൾക്കച്ചേ പിറുപിറുത്തുകൊണ്ട് ഞാനവളു സെലെക്ടുചെയ്തുവെച്ച ഡ്രെസ്സുകളെടുത്ത് തിരിച്ചുംമറിച്ചും നോക്കി…

“”….അയ്യേ….! ഇതാണോ നീയിത്ര നേരങ്കൊണ്ട് ഗവേഷണന്നടത്തി കണ്ടുപിടിച്ച ഡ്രെസ്സ്…..??”””- ഞാനവളെ കളിയാക്കിയുറക്കെ പറഞ്ഞശേഷം സെയിൽസ് ഗേളിനു നേരേ തിരിഞ്ഞു…..!

“”…കുട്ടീ… ദേ… ആയിരിയ്ക്കുന്ന സെറ്റിങ്ങെടുത്തേ..!!”””_ മുകളിലേയ്ക്കു കൈചൂണ്ടി ഞാമ്പറഞ്ഞതുമവള് കയ്യെത്തിച്ചതെടുത്തു…

“”…ഇതെങ്ങനൊണ്ടെന്നു നോക്കിയേ… മറ്റേനെക്കാളും ഇതല്ലേ നല്ലത്…??”””_ ഞാൻ മീനാക്ഷിയെയൊരു പുച്ഛത്തോടെ നോക്കി ചോദിച്ചതും,

“”…ഇതിനെക്കാൾ നല്ലത് ഞാനെടുത്ത തന്നെയാ…!!”””_ എന്നും പറഞ്ഞവളെന്നെ തളർത്തി…

അതുകേട്ടതും പൊട്ടിവന്ന ചിരിയടക്കാനാ സെയിൽസ്ഗേൾ പെട്ട പാട്…

ഞാനൊന്നുരണ്ടെണ്ണം കൂടിയെടുത്തു കാണിച്ചെങ്കിലുമിതിലും നല്ലതു ഞാനെടുത്തതായെന്ന മട്ടിലായിരുന്നവൾ…

അവസാനമാ സെയിൽസ് ഗേളിനോടഭിപ്രായം ചോദിച്ചെങ്കിലും പെണ്ണല്ലേ വർഗം….

അവളാക്കൂട്ടത്തിലല്ലേ നിയ്ക്കൂ… അതോടെ മിന്നൂസിന്റെ പുളിഞ്ഞചിരിയും മുഴങ്ങി…

ആ പെണ്ണിന്റെ മുമ്പിലുമാകെ ചമ്മിയതിനാൽ നീയൊക്കെ പോയ്‌നെടീ പുണ്ടച്ചികളേന്നും മനസ്സിൽപറഞ്ഞോണ്ട് കലിപ്പിലവിടെനിന്നു തിരിച്ചു വണ്ടിയ്ക്കടുത്തേയ്ക്കു നടക്കായിരുന്നടുത്ത പടി…

നേരേവന്നു വണ്ടിയിൽ കയറിയിരിയ്ക്കുമ്പോൾ മുഴുവൻ ദേഷ്യപ്പെട്ടിറങ്ങിയേന്റെ പേരിലെന്നെ സമാധാനിപ്പിയ്ക്കാനായി പിന്നാലെയോടി വരുന്ന മിന്നൂസിന്റെ ചിത്രമായിരുന്നു….

എന്നാലൊരു മൈരുമുണ്ടായില്ല….

ഞാനതിലിരുന്ന് ഏസി കൊണ്ടതു മെച്ചം…

എന്നിട്ടോ… അരമണിയ്ക്കൂറു കഴിഞ്ഞപ്പോ ഷോപ്പിന്റെ പേരോടുകൂടിയ ബാഗുംപിടിച്ചാ സാധനമിറങ്ങി വന്നു….

“”…കേറുന്നേ കേറ്… എനിയ്ക്കു പോണം..!!”””_ ഫ്രണ്ട്ഡോറിന്റെ സൈഡിലെ ഗ്ലാസ്സിലൂടെന്നെ നോക്കിയ മീനാക്ഷിയോടായി ഞാൻപറഞ്ഞതും അവളു കയ്യിലിരുന്ന ബാഗ് പിന്നിലെ സീറ്റിലേയ്ക്കിട്ട് ഫ്രണ്ട് സീറ്റിലേയ്ക്കു കയറി…

“”…എന്തോത്തിനാ നോക്കണേ…?? ഇവടാരേലും തുണിയില്ലാണ്ട് നിയ്ക്കുന്നുണ്ടോ..??”””_ ഇടയ്ക്കിടെ ഗ്ലാസ്സിലൂടെന്റെ മുഖത്തേയ്ക്കവൾ നോക്കുന്നതു കണ്ടതും

💬 Comments

View all comments