0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2517

ഒലിപ്പിച്ചോണ്ട് നടക്കുന്നേന്റെ കാര്യമിപ്പഴല്ലേ മനസ്സിലായേ... മ്മ്മ്… ല്ലാം കൊള്ളാം..!!”””_ അവളെന്നെനോക്കി അർത്ഥംവെച്ചൊരു ചിരിയുംചിരിച്ചോണ്ട് വണ്ടിയ്ക്കടുത്തേയ്‌ക്കോടി…

“”…ആടീ... നിന്നെപ്പോലൊരു പാഴ് വന്നുകേറീലാരുന്നേൽ അതേപോലത്തെ നല്ലൊരു കുട്ടീനേംകെട്ടി ഞാനും സുഖായിട്ടു കഴിഞ്ഞേനെ..!!”””_ അവളോടുന്നതും നോക്കി പിന്നാലെ നടന്നുകൊണ്ടു ഞാൻ വിളിച്ചുപറഞ്ഞതും പെട്ടെന്നു മീനാക്ഷി തിരിഞ്ഞുനിന്നു...

“”…ആ.! നെനക്കങ്ങനത്തെ മുതുക്കികളേ സെറ്റാവൂ..!!”””_ അവൾ രണ്ടുകൈയും കവിളിന്റെ രണ്ടുഭാഗത്തുമായി നെടുങ്ങനെവെച്ചു വിളിച്ചുപറഞ്ഞതും ഞാനറിയാതെ ചിരിച്ചുപോയി...

“”…ഇപ്പൊപ്പിന്നെ കിട്ടിയത് ഒരിള്ളക്കുട്ടിയെയായോണ്ട് കൊഴപ്പമില്ല..!!”””_ അതുകേട്ടതുമവിടത്തെ ഗ്യാസ് പോയി…

പിന്നൊന്നും മിണ്ടാതെ ഡോറോപ്പണാക്കി സൈഡ് സീറ്റിലേയ്ക്കിരുന്നു…

ഞാനുമൊന്നും മിണ്ടാതെ വണ്ടിയെടുത്തു…

കക്ഷി പുറത്തേയ്ക്കു നോക്കിയിരിയ്ക്കുന്നതല്ലാതെ മിണ്ടാട്ടമില്ല...

അവളു മിണ്ടാത്തതുകൊണ്ട് നൈസിനു സ്റ്റീരിയോ ഓൺചെയ്തതും അവളു ചാടിപ്പിടഞ്ഞുകൊണ്ടത് ഓഫ്ചെയ്തു…

ഞാനാരാ മോൻ… ഞാനങ്ങനെ വിടോ… ഞാൻ വീണ്ടുമോണാക്കി…

അവസാനം സ്റ്റീരിയോടെ കാര്യത്തിലൊരു തീരുമാനമാകുമെന്നു മനസ്സിലായതിനാലാവണം അവളടങ്ങി…

“”…ആ വോളിയോന്നു കൊറയ്‌ക്കോ..?? മനുഷ്യനു കൊറച്ചു സ്വസ്തതവേണം..!!”””

“”…ആ വോളിയത്തിമ്മേലാണോ നിന്റെ സ്വസ്ഥതയിരിയ്ക്കുന്നേ..??”””_ ഞാനാക്കിക്കൊണ്ടു ചോദിച്ചതും അവളുണ്ടക്കണ്ണുരുട്ടി എന്നെ തുറിച്ചൊന്നു നോക്കി….

പിന്നെ ഡാഷ്ബോഡു വലിച്ചുതുറന്നു…

തുറന്നതും പടല കണക്കിനു ലെയ്സിന്റെ പാക്കറ്റ് പുറത്തേയ്ക്കു ചാടി…

“”…ഡാഷ് ബോഡില് ലെയ്സാ…??”””_ ഞാനന്തംവിട്ടു ചോദിച്ചുപോയി…

“”…എന്റെ വണ്ടീടെ ഡാഷ്ബോഡില് ഞാനിഷ്ടോള്ള സാധനമ്മെയ്ക്കും..!!”””

“”…ഉവ്വ.! ഇട്ടിരിയ്ക്കുന്ന നിക്കറൂരി വെയ്ക്കാണ്ടിരുന്നാ മതി..!!”””_ ഞാനാത്മഗതമ്പോലെ പറഞ്ഞതും അവളുമറിയാതെ ചിരിച്ചുപോയി…

“”…അന്നെന്നെയവൾക്ക് അനിയനെന്നു പറഞ്ഞു പരിചയപ്പെടുത്തീപ്പൊ എന്റെന്തായ്രുന്നു ഡയലോഗ്… ഇതൊക്കൊരു സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കണ്ടേ… അങ്ങന പറഞ്ഞേനാണോ മൊഖോം വീർപ്പിച്ചിരിയ്ക്കുന്നേ…. എന്നൊക്കെ പറഞ്ഞിട്ടിപ്പെന്തോ പറ്റി…
നൊന്തല്ലേ…??”””_ ഞാൻ ഡ്രൈവു ചെയ്യുന്നതിനിടയിൽ തലചെരിച്ചു ചോദിയ്ക്കുമ്പോൾ പുള്ളിക്കാരിയെന്നെയൊന്നു തുറിച്ചു നോക്കിയശേഷം ലെയ്സ്പാക്കറ്റ് കടിച്ചുപൊട്ടിച്ചു…

“”…ഞാനന്നു പറഞ്ഞേലേ അതു കാര്യോണ്ടാഞ്ഞിട്ടാ... നീയങ്ങനല്ലല്ലോ…. നീയെന്നെ കളിയാക്കുന്നേല്ലേ… പിന്നെ ഞാനങ്ങനെ വന്നു കേറിയേല് ഞാമ്മാത്രോന്നുവല്ലല്ലോ കാരണക്കാരി… നെനക്കുവൊണ്ട് പങ്ക്..!!”””

“”…ആടീ… ഞാനാ കാരണക്കാരൻ… ഞാന്നിന്റെ ഹോസ്പിറ്റലിക്കേറിയങ്ങനൊരു തന്തയില്ലായ്ക ചെയ്തു…. എന്നുകരുതി എല്ലാം നീയെന്റെ തോളത്തുകൊണ്ടേ ചാർത്തണ്ടാട്ടാ..!!”””

“”…കുട്ടൂസേ… നിർത്ത്… എനിയ്ക്കീ കോൺവെർസേഷൻ കൊണ്ടോവാൻ താല്പര്യമില്ല…. ഇതൊക്കെ നമ്മളന്നുതന്നെ പറഞ്ഞു കോമ്പർമെയ്സ് ചെയ്തതല്ലേ… പിന്നെന്തോത്തിനാ വെറുതെ… നീ വേറെന്തേലുമ്പറെ..!!”””_ അവൾ സീറ്റിലേയ്ക്കു ചമ്രമ്പടഞ്ഞിരുന്ന് എന്റെനേരേ തിരിഞ്ഞു…

“”...ഡീ കോപ്പേ… കാലുതാഴ്ത്തിയിട്…. സീറ്റിച്ചെളിയാവും… അല്ലേ ഷൂസെങ്കിലുമഴിച്ചിട്..!!”””_ അതു പറയുമ്പോളാണ് ഞാനവൾടെ വെള്ള

💬 Comments

View all comments