0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2544

പുണ്ടച്ചികളേന്നും മനസ്സിൽപറഞ്ഞോണ്ട് കലിപ്പിലവിടെനിന്നു തിരിച്ചു വണ്ടിയ്ക്കടുത്തേയ്ക്കു നടക്കായിരുന്നടുത്ത പടി…

നേരേവന്നു വണ്ടിയിൽ കയറിയിരിയ്ക്കുമ്പോൾ മുഴുവൻ ദേഷ്യപ്പെട്ടിറങ്ങിയേന്റെ പേരിലെന്നെ സമാധാനിപ്പിയ്ക്കാനായി പിന്നാലെയോടി വരുന്ന മിന്നൂസിന്റെ ചിത്രമായിരുന്നു….

എന്നാലൊരു മൈരുമുണ്ടായില്ല….

ഞാനതിലിരുന്ന് ഏസി കൊണ്ടതു മെച്ചം…

എന്നിട്ടോ… അരമണിയ്ക്കൂറു കഴിഞ്ഞപ്പോ ഷോപ്പിന്റെ പേരോടുകൂടിയ ബാഗുംപിടിച്ചാ സാധനമിറങ്ങി വന്നു….

“”…കേറുന്നേ കേറ്… എനിയ്ക്കു പോണം..!!”””_ ഫ്രണ്ട്ഡോറിന്റെ സൈഡിലെ ഗ്ലാസ്സിലൂടെന്നെ നോക്കിയ മീനാക്ഷിയോടായി ഞാൻപറഞ്ഞതും അവളു കയ്യിലിരുന്ന ബാഗ് പിന്നിലെ സീറ്റിലേയ്ക്കിട്ട് ഫ്രണ്ട് സീറ്റിലേയ്ക്കു കയറി…

“”…എന്തോത്തിനാ നോക്കണേ…?? ഇവടാരേലും തുണിയില്ലാണ്ട് നിയ്ക്കുന്നുണ്ടോ..??”””_ ഇടയ്ക്കിടെ ഗ്ലാസ്സിലൂടെന്റെ മുഖത്തേയ്ക്കവൾ നോക്കുന്നതു കണ്ടതും താല്പര്യമില്ലാത്ത മട്ടിൽ ഞാഞ്ചോദിച്ചു..

“”….ഓ… തുണിയില്ലാണ്ടിരുന്നാലേ നോക്കാമ്പാടുള്ളൂന്നറിയൂലാർന്നു…!!”””_ അവൾ കെറുവിച്ചസ്വരത്തിൽ പറഞ്ഞശേഷം സീറ്റിന്റെവശത്തായി ചാരി നിർത്തിയിരുന്ന ലേയ്സ്പാക്കറ്റ് കയ്യിലെടുത്തു…

“”…എന്റീശ്വരാ… ഏതു നായിന്റെമോനാന്തോ ഈ ലെയ്സു കണ്ടുപിടിച്ചേ… അവനെന്റെ കയ്യികിട്ടിയാ കോത്തിൽ പൊങ്കാലയിട്ടേനെ ഞാൻ…!!”””

“”….അയ്നു ഞാനല്ലേ കഴിയ്ക്കണേ… നെനക്കെന്താ…??”””

“”….ഓ… എനിയ്‌ക്കൊന്നൂല്ല… പിന്നെ വയറ്റിലു ഗ്യാസ്സുങ്കേറ്റി എന്റടുക്കെവന്നു വളിയിട്ടാ എന്റെ സ്വഭാവമ്മാറും..!!”””_ ഞാനവളെ നോക്കാതെ പറഞ്ഞതും മീനാക്ഷി മുഖം ചുളിച്ചുകൊണ്ടു കയ്യിലിരുന്ന പാക്കറ്റ് ഡാഷ്ബോഡിലേയ്ക്കെറിഞ്ഞു…

“”…വൃത്തികെട്ടവൻ..!!”””- അവൾ സ്വയം പിറുപിറുത്തുകൊണ്ടു പറഞ്ഞു പുറത്തേയ്ക്കു നോക്കിയിരുന്നു….

“”…അതേ… ഏതേലും നല്ല റെസ്റ്റോറന്റുകണ്ടാ വണ്ടിനിർത്തണം… എനിയ്ക്കു വെശക്കുവാ..!!”””_ അവളു പിണങ്ങിയിരുന്നിട്ടും വലിയമൈൻഡ് കൊടുക്കാതിരുന്നപ്പോൾ കക്ഷി തിരിഞ്ഞുനോക്കി പറഞ്ഞു...

“”…എനിയ്ക്കു വെശക്കുന്നില്ല…
അതോണ്ടു വണ്ടി നിർത്താനുമ്പോണില്ല..!!”””

“”…ഇതെന്റ വണ്ടിയാ… അപ്പൊ ഞാമ്പറേണെടത്തു നിർത്തണം..!!”””_ അവൾവീണ്ടും സീറ്റിലേയ്ക്കു ചമ്രമ്പടഞ്ഞുകൊണ്ടു പറഞ്ഞു…

“”…ഓ.! അങ്ങനെ… എങ്കിലേ കഴിഞ്ഞ പ്രാവശ്യമേ ഞാനാ രണ്ടായിരം രൂപയ്ക്കിതേ പെട്രോളടിച്ചേ…. അതും ഞാങ്കഷ്ടപ്പെട്ടു കളിച്ചൊണ്ടാക്കിയ പൈസയ്ക്ക്… അതുകൊണ്ടു ഞാനടിച്ച പെട്രോളു കഴിയുമ്മരെയീ വണ്ടി ഞാങ്കരുതുന്നവിടേ നിയ്ക്കൂ… ഇനിയാർക്കേലും മുന്നേയെറങ്ങണോങ്കി തൊറന്നു ചാടിയ്‌ക്കോണം..!!”””_ ഞാനവളെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞതും കക്ഷിയെന്നെ ചുഴിഞ്ഞുനോക്കി…

“”….മ്മ്മ്… എന്തേലുങ്കാട്ട്.! ഞാവ്വെശന്നു ചത്താലാർക്കെന്താ..??”””

“”…അതിനൊരു നേരങ്കഴിച്ചില്ലെന്നു കരുതിയാരും ചത്തൊന്നുമ്പോവൂല..!!”””_ കൊതികുത്തിയിരുന്ന അവൾടെ ചേഷ്ടകണ്ടു ചിരിപൊട്ടിയ ഞാനതുപുറമേ കാണിയ്ക്കാതെ പറഞ്ഞതും മീനാക്ഷിയെന്നെയും ലെയ്സിനേയും മാറിമാറി നോക്കി….

“”…ഉവ്വ.! ഇനിയതേക്കേറി പിടി… വാ…. അവടൊരു റെസ്റ്റോറന്റുണ്ട്... അവടെക്കേറാം..!!”””_ പറഞ്ഞും കൊണ്ടു പത്തുമിനിറ്റുകൂടി വണ്ടി മുന്നോട്ടുനീക്കിയതുമാ റെസ്റ്റോറന്റിനു മുന്നിലെത്തി…

“”…വാ… വന്നാ വല്ലോം വാങ്ങിത്തരാം..!!”””_ വണ്ടിനിർത്തി

💬 Comments

View all comments