0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2545

പുറത്തിറങ്ങുമ്പോൾ ഒരു മൈൻഡുമില്ലാതിരുന്ന ഡോക്ടറോടു ഞാൻ പറഞ്ഞെങ്കിലും വാശി പിടിച്ചുകൊണ്ടവൾ പുറത്തേയ്ക്കു തന്നെ നോക്കിയിരുന്നു…

“”…എന്നാ തിന്നണ്ട… ഇവടിരുന്നോ… ഞാമ്പോവുവാ… എനിയ്ക്കു നല്ല വെശപ്പൊണ്ട്…!!”””_ ഞാൻ റെസ്റ്റോറെന്റിന്റെ എൻട്രൻസിലേയ്ക്കു കേറിക്കൊണ്ടു പറഞ്ഞപ്പോഴും അവിടൊരനക്കോമില്ല…

അത്രയ്ക്കു ജാഡയാണേൽ അവിടെക്കെടേന്നും പറഞ്ഞകത്തേയ്ക്കു കേറിയ ഞാൻ കൈകഴുകിവന്ന് ടേബിളിലിരുന്നിട്ടും അവളിറങ്ങി വന്നില്ല…

“”…കോപ്പ്… ഇങ്ങനൊരു ശവം..!!”””_ എന്നും മനസ്സിൽ പിറുപിറുത്തുകൊണ്ട് ഞാൻവീണ്ടും റെസ്റ്റോറന്റിൽനിന്നും പുറത്തുവന്നു കാറിന്റെ ഡോറു വലിച്ചുതുറന്നു…

“”….മ്മ്മ്…?? തിന്നാനുങ്കുടിയ്ക്കാനുമൊന്നുമുദ്ദേശമില്ലേ..?? ഇല്ലേ പട്ടിണികെടന്നു ചാവത്തേയൊള്ളൂ..!!”””_ ഡോറുതുറന്നതേ കലിപ്പിൽതന്നാണു ഞാനതുപറഞ്ഞത്….

“”…അതിനൊരു നേരങ്കഴിച്ചില്ലെന്നു കരുതി ചത്തൊന്നുമ്പോവൂല…!!”””- അവൾ തിരിച്ചടിച്ചു…

“”…നീ ചത്തു പോവത്തില്ലാരിയ്ക്കും…. പക്ഷേങ്കി ഞാഞ്ചത്തോവും… അതോണ്ടൊന്നു വാ മിന്നൂസേ…!!”””_ ഞാനൊന്നയഞ്ഞു കൊണ്ടു കൈപിടിച്ചു വലിച്ചെങ്കിലും,

“”….നിന്റെ കയ്യേ കാശൊണ്ടല്ലോ… നെനക്കു വേണേപ്പോയ് മേടിച്ചു കഴിയ്ക്കണം…!!”””_ എന്നുംപറഞ്ഞാ കൈവിടുവിയ്ക്കാനൊരു ശ്രെമംനടത്തി…

“”…പൈസേണ്ടന്നുകരുതി നീയിവടെ വെശന്നിരിയ്ക്കുമ്പ കഴിച്ചാലെനിയ്ക്കെറങ്ങോടാ..?? മക്കളു വാ..!!”””_ അവൾടെ കവിളിൽനുള്ളിക്കൊണ്ടു ഞാൻപറഞ്ഞതും മീനാക്ഷിക്കുട്ടീടെ മുഖമൊന്നുതുടുത്തു….

“”…ഉവ്വ… ഭയങ്കര ച്നേഹന്തന്നെ… എനിയ്‌ക്കൊന്നുങ്കാണണ്ട… കൊണ്ടോയ് ഉപ്പിലിട്ടുവെയ്..!!”””

“”…ഞാനൊന്നു താന്നുതരാന്നു കരുതീപ്പൊ ഒടുക്കത്തെ ജാഡല്ലേ… എന്നാ നിന്നേന്തൂക്കിക്കൊണ്ടോയിട്ടന്നെ ബാക്കിക്കാര്യം..!!”””_ പറഞ്ഞതും ചമ്രമ്പടഞ്ഞിരുന്ന അവൾടെ ഇടതുകാലുപിടിച്ചു ഞാൻ പുറത്തേയ്ക്കിട്ടു…

“”…വിട്രാ… എനിയ്‌ക്കൊന്നുമ്മേണ്ട… വേണ്ടെന്നു പറഞ്ഞില്ലേ..!!”””_ അവളാ സീറ്റിലിരുന്നെന്നെ ചവിട്ടാനാഞ്ഞു…

“”…അതെന്താടീ നെനക്കു വേണ്ടാത്തേ… തിന്നെടീതിന്ന്… തിന്ന് ബില്ലുംകൊടുത്തേച്ചു പോയാമതി നീ..!!”””_ പോഞ്ഞിക്കര ടോണിൽ പറഞ്ഞുകൊണ്ടവൾടെ കാലിൽപിടിച്ചു വലിച്ചതും മീനാക്ഷി സീറ്റിൽ ചുറ്റിടുപിടിച്ചുകൊണ്ടു പ്രതിരോധത്തിനു ശ്രെമിച്ചു...

“”…പിടിച്ചു വലിയ്ക്കുന്നതൊക്കെ കൊള്ളാം… ന്റെ പാന്റ്സാണമൂരിപ്പോയാ കൊല്ലും ഞാൻ..!!”””

“”…അതെന്തായാലുമൂരൂല… തുണിയില്ലാണ്ടു നിന്നെക്കണ്ടാ ചെലപ്പോളെന്റെ വെശപ്പിന്റെ സ്ഥാനമ്മാറിപ്പോവും..!!”””_ ഒരു വെകിടചിരിയോടെ ഞാമ്പറഞ്ഞതും അവളും ചിരിച്ചുപോയി…

“”…കള്ളത്തെമ്മാടി..!!”””_ എന്റെ കവിളിലൊരു കുത്തുംതന്നവൾ പുറത്തേയ്ക്കിറങ്ങിയതും ഞാനവളെയും വലിച്ചുകൊണ്ട് റെസ്റ്റോന്റിനുള്ളിലേയ്ക്കു നടന്നു…

ഞാനും മീനാക്ഷീമൊരേപോലെ ഡ്രസ്സിട്ടേക്കുന്നതു കൊണ്ടാണോന്നറിയില്ല അവിടിരുന്നവരൊക്കെ ഞങ്ങളെ മാറിമാറി നോക്കുന്നുണ്ടായിരുന്നു…

ഇനിയിമ്മാതിരി കോലംകെട്ടി നടക്കുന്നേനാവോ..??!!

“”…വാടാ… ദേ അങ്ങോട്ടുപോവാം… അവടപ്പോയിരിയ്ക്കാം..!!”””_ എന്നേം പിടിച്ചുവലിച്ചവൾ പറഞ്ഞു…

ഞങ്ങളവിടെ ഒഴിഞ്ഞൊരുമൂലയിലെ ടേബിളിലേയ്ക്കു ചെന്നിരുന്നപ്പോഴേയ്ക്കും വെയിറ്റർപയ്യൻ മെനുകാർഡ് കൊണ്ടുത്തന്നു…

കയ്യിൽകിട്ടിയ സ്ഥിതിയ്ക്ക് നോക്കാതെവിടുന്ന ശെരിയല്ലല്ലോന്നു കരുതി അതിമ്മേലുഴിഞ്ഞു നോക്കുമ്പോൾ മീനാക്ഷിയെന്റെ കയ്യിൽനിന്നും മെനുകാർഡു പിടിച്ചുവാങ്ങി അവനു തിരികെക്കൊടുത്തു…

“”…രണ്ടു മീൽസ് മതീടാ മോനേ..!!”””_ അവനൊഴിച്ചുവെച്ച വെള്ളം ചുണ്ടോടു

💬 Comments

View all comments